ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ID.4 ഇലക്ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ വേഗത്തിലുള്ള ആക്‌സിലറേഷനാണ് പുതിയ വകഭേദത്തിന്റെ പ്രധാന ഹൈലൈറ്റായി കമ്പനി എടുത്തുപറയുന്നത്.

ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഇലക്ട്രിക് മോട്ടോർ ചേർത്തതിനാലാണ് മികച്ച പെർഫോമൻസ് പുറത്തെടുക്കാൻ സാധിച്ചിരിക്കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കി. ഇത് പരമാവധി 295 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 94 bhp പവർ അധികമാണ് വാഗ്‌ദാനം ചെയ്യുന്നത്.

ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പിൻ വീലുകളിൽ ഘടിപ്പിച്ച സിംഗിൾ ഇലക്ട്രിക് മോട്ടോറിലൂടെ 201 bhp പവർ വികസിപ്പിക്കാൻ ശേഷിയുള്ളതാണ് സ്റ്റാൻഡേർഡ് ID.4. അതേസമയം ഫോക്‌സ്‌വാഗൺ ID.4 GTX മെച്ചപ്പെടുത്തിയ സെക്കൻഡറി മോട്ടോർ ഉപയോഗിച്ച് ഫ്രണ്ട് ആക്‌സിലുകളിലേക്കാണ് പവർ വിതരണം ചെയ്യുന്നത്.

MOST READ: വിപണിയിലെത്തും മുമ്പ് 2021 സെൽറ്റോസിന്റെ ടീസർ പങ്കുവെച്ച് കിയ

ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

അങ്ങനെ മൊത്തം 295 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ID.4 GTX. എന്നാൽ വാഹനത്തിന്റെ ടോർഖ് കണക്കുകൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാൻ 6.2 സെക്കൻഡുകൾ മതിയാകും.

ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

മോഡലിന്റെ ഉയർന്ന വേഗത 180 കിലോമീറ്റർ ആയും കമ്പനി ഉയർത്തി. 77 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഫോക്‌സ്‌വാഗൺ ID.4 GTX ഉപയോഗിക്കുന്നത്. WLTP സൈക്കിൾ പ്രകാരം ഒരൊറ്റ ചാർജിൽ 480 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണിയാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: 34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

വെറും അരമണിക്കൂറിനുള്ളിൽ 125 കിലോവാട്ട് നിരക്കിൽ ചാർജ് ചെയ്യുന്നതിനാൽ ഫോക്‌സ്‌വാഗൺ ID.4 GTX-ന് 300 കിലോമീറ്റർ പരിധിയിലേക്ക് ചേർക്കാൻ കഴിയും. GTX എന്ന പേര് നാല് പതിറ്റാണ്ടായി വിൽപ്പനയ്ക്ക് എത്തിയിരുന്ന ഒരു മോഡലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഇത് ID കാറുകളുടെ സ്‌പോർടി വേരിയന്റുകളിൽ മാത്രമേ ഉപയോഗിക്കൂ എന്ന് ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജർമനിയിൽ ഫോക്സ്‍വാഗൺ ID.4 GTX-ന് 50,415 യൂറോയാണ് വില. അതായത് ഏകദേശം 45.40 ലക്ഷം രൂപ.

MOST READ: മാരുതിയുടെ നഷ്ടം നേട്ടമാക്കി ടാറ്റ; വില്‍പ്പനയുടെ 29 ശതമാനവും സംഭവന ചെയ്ത് ഡീസല്‍ പതിപ്പുകള്‍

ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

സ്റ്റാൻഡേർഡ് 20 ഇഞ്ച് അലോയ് വീലുകളും ഐക്യു ലൈറ്റ് എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, കറുത്ത സ്‌പോയിലർ, ഇൻ‌ടേക്ക് ഗ്രില്ലുകൾ എന്നിവയാണ് കാറിലെ മറ്റ് പ്രധാന ഹൈലൈറ്റിംഗ് സവിശേഷതകൾ.

ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

അകത്തളത്തിൽ ഇതിന് ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റിംഗ് സൗകര്യം, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് എന്നിവ ലഭിക്കുന്നു. സ്പോർട്സ് പാക്കേജ് ഉപയോഗിച്ച് GTX ഓപ്ഷൻ ചെയ്യാൻ കഴിയും. സ്പോർട്സ് പ്ലസ് പാക്കേജിന് ഡിസിസി അഡാപ്റ്റീവ് ഡാംപറുകൾ ലഭിക്കും.

Most Read Articles

Malayalam
English summary
Volkswagen Unveiled The ID.4 GTX Performance Model. Read in Malayalam
Story first published: Thursday, April 29, 2021, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X