34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ്. പരിഷ്ക്കരിച്ച വിലകൾ ഈ മാസം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്.

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

തെരഞ്ഞെടുത്ത മോഡലും വേരിയന്റും അനുസരിച്ച് 34,000 രൂപ വരെയാണ് വില വർധിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ എൻട്രി ലെവൽ കാറായ സാൻട്രോ ഹാച്ച്ബാക്കിന്റെ വേരിയന്റുകൾക്ക് ഇപ്പോൾ 6,200 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്.

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

എന്നാൽ സ്‌പോർട്‌സ് എഎംടി വേരിയന്റിന് 1,500 രൂപയുടെ വർധനവ് മാത്രമാണ് ലഭിക്കുന്നത്. ഗ്രാൻഡ് i10 നിയോസിലേക്ക് നീങ്ങുമ്പോൾ സ്‌പോർട്‌സ് ടർബോ വേരിയന്റിന് ഇപ്പോൾ 1,200 രൂപയാണ് കൂടിയിരിക്കുന്നത്.

MOST READ: കാണാൻ നല്ല ഗുമ്മാണേലും എൽഇഡി ലൈറ്റുകൾക്കുമുണ്ട് ദൂഷ്യങ്ങൾ

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

അതേസമയം കോംപാക്‌ട് ഹാച്ചിന്റെ എല്ലാ എ‌എം‌ടി, സി‌എൻ‌ജി പതിപ്പുകൾ‌ക്കും 5,200 രൂപയുടെ പരിഷ്ക്കരണം‌ ലഭിക്കും. മറ്റ് വേരിയന്റുകൾക്ക് 4,200 രൂപയുടെ ഏകീകൃത വർധനയാണ് ഹ്യുണ്ടായി നടപ്പിലാക്കിയിരിക്കുന്നത്.

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

കോംപാക്‌ട് സബ്-4 മീറ്റർ സെഡാനായ ഓറയുടെ പെട്രോൾ വേരിയന്റുക്കായി ഇനി 5,200 രൂപ അധികം മുടക്കേണ്ടപ്പോൾ ഡീസൽ വകഭേദങ്ങൾക്കായി 1,200 രൂപ ഹ്യുണ്ടായി വർധിപ്പിച്ചു. കാറിന്റെ സിഎൻ‌ജി മോഡലുകൾക്ക് 8,200 രൂപയുടെ വർധനവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.

MOST READ: 276 bhp കരുത്തോടെ പുത്തൻ കോന N പുറത്തിറക്കി ഹ്യുണ്ടായി

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

മിഡ്-സൈസ് സെഡാനായ വേർണയും പുതിയ വില പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടർബോ, ഡീസൽ വേരിയന്റുകൾക്ക് ഇപ്പോൾ 5,700 രൂപയും ബാക്കി പെട്രോൾ മോഡലുകൾക്ക് 8,700 രൂപയുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

എലാൻട്രയുടെ 2.0 SX (O) പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിന് 15,000 രൂപയുടെ വർധനവും മറ്റ് വേരിയന്റുകൾക്ക് 2,000 രൂപയുമാണ് ഇനി മുതൽ അധികം മുടക്കേണ്ടത്.

MOST READ: സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

ബ്രാൻഡിന്റെ മുൻനിര എസ്‌യുവി മോഡലായ ട്യൂസോണിന്റെ GL (O) 2 2WD ഓട്ടോമാറ്റിക് പെട്രോൾ, GL (O) 2WD ഓട്ടോമാറ്റിക് ഡീസൽ, GLS 4WD ഓട്ടോമാറ്റിക് ഡീസൽ എന്നിവയ്ക്ക് 2,000 രൂപയാണ് കൂടിയിരിക്കുന്നത്.

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

അതേസമയം എസ്‌യുവിയുടെ GLS 2WD ഓട്ടോമാറ്റിക് പെട്രോളിന് കമ്പനി 34,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇത് മോഡൽ നിരയിലെ ഏറ്റവും വലിയ വർധനവാണ്.

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയുടെ അടിസ്ഥാന E 1.5 ഡീസൽ വേരിയന്റ് ഒഴികെ എല്ലാ വേരിയന്റുകൾക്കും 13,600 രൂപ വില വർധനവ് ലഭിക്കുന്നു.

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

E വേരിയന്റിന് മുകളിലേക്കുള്ള മോഡലുകൾക്ക് 19,600 രൂപയുടെ പുനരവലോകനം ലഭിക്കുന്നു. കോംപാക്‌ട് എസ്‌യുവിയായ വെന്യുവിന്റെ എക്സ്ഷോറൂം വിലയിലെ മാറ്റങ്ങൾ E 1.2 പെട്രോളിന് 5,400 രൂപ, SX 1.0 ടർബോയിൽ 2,590 രൂപ, SX 1.0 സ്‌പോർട്ട് SX 1.0 ടർബോ ഐഎംടി വകഭേദങ്ങൾക്ക് 1,400 രൂപ എന്നിങ്ങനെയാണ്.

34,000 രൂപ വരെ കൂടി, മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ഹ്യുണ്ടായിയും

വെന്യുവിന്റെ മറ്റെല്ലാ വേരിയന്റുകൾക്കും 9,400 രൂപ നിശ്ചിത വർധനവ് ലഭിക്കുന്നു. പുതുതലമുറ i20 പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയിൽ കമ്പനി മാറ്റങ്ങൾ സമ്മാനിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Cars Got A Price Hike Upto Rs 34,000 From April 2021. Read in Malayalam
Story first published: Wednesday, April 28, 2021, 9:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X