സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

പുതുരൂപം ആവാഹിച്ച 2022 മോഡൽ സിവിക് എക്‌സിക്യൂട്ടീവ് സെഡാനെ ഹോണ്ട അടുത്തിടെ പരിചയപ്പെടുത്തിയിരുന്നു. പുറംമോടിയിലെ മാറ്റങ്ങൾ ഔദ്യോഗിക ചിത്രങ്ങളിലൂടെ പങ്കുവെച്ച കമ്പനി ഇപ്പോൾ കാറിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ടിരിക്കുകയാണ്.

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

ഒരു പുതിയ ഡിസൈൻ തത്ത്വചിന്തയെ ഉൾക്കൊള്ളിച്ചാണ് പതിനൊന്നാം തലമുറ സിവിക്കിന്റെ അകത്തളം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭാവിയിലെ ഹോണ്ട മോഡലുകളുടെ ഇന്റീരിയർ ഡിസൈനിനെ രൂപപ്പെടുത്തുന്ന പുതിയ ഇന്റീരിയറാകും ഇതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നുമുണ്ട്.

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

ഈ പുതിയ ആശയം സ്വീകരിക്കുന്ന ആദ്യത്തെ കാറായിരിക്കും 2022 സിവിക്. ആദ്യത്തെ ഹോണ്ട വാഹനങ്ങളുടെ മാനുഷിക കേന്ദ്രീകൃത ഡിസൈനുകളിൽ നിന്നാണ് ഇന്റീരിയർ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്ന് ഹോണ്ട അവകാശപ്പെടുന്നു.

MOST READ: ജീവനക്കാരുടെ സുരക്ഷ പ്രധാനം; സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുതുക്കി ടാറ്റ

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

പുതിയ ഡിസൈൻ ഭാഷ്യം ഹോണ്ടയുടെ ക്ലാസിക് "മാക്സിമം മാൻ / മെഷീൻ മിനിമം" സമീപനത്തിലേക്കാണ് വിരൽ ചൂണ്ടുന്നതും. അത് ക്യാബിൻ ഇടം പരമാവധി വർധിപ്പിക്കുകയും മെക്കാനിക്കൽ ഘടകങ്ങൾക്ക് ആവശ്യമായ ഇടം കുറയ്ക്കുകയും ചെയ്യുന്നു.

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

ഈ പുതിയ ഇന്റീരിയർ ആശയം അകത്തളത്തെ വിഷ്വൽ കോലാഹലങ്ങളിൽ നിന്ന് മുക്തമാക്കാൻ അനുവദിക്കും. നേർത്ത നിരകൾ, കുറഞ്ഞ ഹുഡ്, മികച്ച ദൃശ്യപരതയ്ക്കായി ഒരു വലിയ ഗ്രീൻഹൗസ് എന്നിവ കേന്ദ്രീകരിച്ച് ഡ്രൈവർക്കും യാത്രക്കാർക്കും ചുറ്റുമുള്ള റോഡും പരിസ്ഥിതിയും കാണാൻ അനുവദിക്കുന്നു.

MOST READ: കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

പതിനൊന്നാം തലമുറ ഹോണ്ട സിവിക് കമ്പനിയുടെ മാനുഷിക കേന്ദ്രീകൃത ഡിസൈൻ തത്ത്വചിന്തയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. പിൻമുറക്കാരനിൽ നിന്ന് ടോൺ ഡൗൺ എക്സ്റ്റീരിയറാണ് അവതരിപ്പിക്കുന്നതെന്ന് ഹോണ്ട പുറത്തിറക്കിയ പുതിയ സിവിക്കിന്റെ ചിത്രങ്ങൾ തെളിയിക്കുന്നു.

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

വാഹനത്തിന്റെ മുൻവശത്ത് ആധിപത്യം പുലർത്തുന്ന ഗ്ലോസി ബ്ലാക്ക് ഹൈലൈറ്റുകളാണ് ശ്രദ്ധേയം. ഹൂഡിന് ഇപ്പോൾ ഷാർപ്പ് ക്രീസുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഒപ്പം ഹോണ്ട ലോഗോയും ഗ്രില്ലിന്റെ മധ്യഭാഗത്തായി ഇടംപിടിച്ചിരിക്കുന്നു.

MOST READ: XUV700 ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി മഹീന്ദ്ര

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

ഹെഡ്‌ലൈറ്റുകളും ലോവർ ബമ്പറും പുനർ‌രൂപകൽപ്പന ചെയ്‌തിരിക്കുന്നതും സ്വീകാര്യമാണ്. പുതുലമുറ 2022 സിവിക് സെഡാൻ ഇന്ത്യയിൽ എത്താൻ സാധ്യതയില്ല. പത്താം തലമുറ സിവിക് ഇന്ത്യയിൽ വളരെയധികം ശ്രദ്ധനേടുന്നതിൽ പരാജയപ്പെട്ടിരുന്നു.

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

എന്നിരുന്നാലും സെഗ്‌മെന്റിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മോഡലായിരുന്നെങ്കിലും ഹോണ്ടയ്ക്ക് ഒടുവിൽ കാറിന്റെ ഉത്പാദനം നിർത്തേണ്ടിവന്നു. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഗ്രേറ്റര്‍ നോയിഡയിലെ പ്രൊഡക്ഷന്‍ യൂണിറ്റ് അടച്ചുപൂട്ടിയതിനാലാണ് വാഹനത്തിന്റെ നിർമാണം അവസാനിപ്പിക്കേണ്ടി വന്നത്.

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

ഈ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നാണ് ആഭ്യന്തര വിപണിയിലേക്കുള്ള സിവിക്, CR-V തുടങ്ങിയ കാറുകള്‍ നിര്‍മിച്ചിരുന്നത്. പുതിയ രാജസ്ഥാനിലെ കമ്പനിയുടെ തപുകര പ്ലാന്റിൽ ഈ മോഡലുകൾ ഉത്പാദിപ്പിക്കാനുള്ള സൗകര്യവും കമ്പനിക്ക് ഇപ്പോളില്ല.

സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

അതിനാൽ തന്നെ പുത്തൻ സിവിക്കിനെ ഇനി ഇന്ത്യയിൽ കാണാൻ സാധ്യത വളരെ വിരളമാണ്. കൂടാതെ കമ്പനി ഇപ്പോൾ എസ്‌യുവി മോഡലുകളിലേക്കാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Revealed The Interior Images Of Upcoming 2022 Civic Sedan. Read in Malayalam
Story first published: Tuesday, April 27, 2021, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X