മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ആഗോളതലത്തിലെ പ്രീമിയം എസ്‌യുവികളില്‍ പ്രമുഖനായ ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ ഏറ്റവും പുതിയ പതിപ്പ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ജാഗ്വർ ലാൻഡ് റോവർ.

മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ഫെയ്‌സ്‌ലിഫ്റ്റിലേക്ക് മുഖംമിനുക്കിയ എസ്‌യുവിയെ ജാഗ്വർ ലാൻഡ് റോവർ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കമ്പനി ഉൾപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. അതായത് പരിഷ്ക്കരിച്ച മോഡലിനെ അധികം വൈകാതെ കമ്പനി നിരത്തിലെത്തിച്ചേക്കാമെന്ന് ചുരുക്കം.

മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ഔദ്യോഗികമായി വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയതോടെ വാഹനവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ബ്രിട്ടീഷ് ബ്രാൻഡ് പങ്കുവെച്ചിട്ടുണ്ട്. രണ്ട് പെട്രോൾ എഞ്ചിനും ഒരു ഡീസൽ യൂണിറ്റും ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാകും പുതിയ ലാൻഡ് റോവർ ഡിസ്കവറി ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുക.

MOST READ: പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

P300 വേരിയന്റിന് 296 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ നൽകും. അതേസമയം എസ്‌യുവിയുടെ P360 വേരിയന്റിൽ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 3.0 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും ഇടംപിടിക്കുക.

മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇത് പരമാവധി 355 bhp പവറിൽ 500 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഓൾ-വീൽ ഡ്രൈവും ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ആയിരിക്കും.

MOST READ: ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റ് ലാൻഡ് റോവർ ഡിസ്കവറിയിൽ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുനർ‌നിർമിച്ച ഫ്രണ്ട് ബമ്പർ എന്നിവയെല്ലാം ഉപയോഗിച്ച് ലാൻഡ് റോവർ പരിഷ്ക്കരിച്ചിട്ടുണ്ട്.

മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

വശങ്ങളിലേക്ക് നോക്കിയാൽ 19 ഇഞ്ച് മുതൽ 21 ഇഞ്ച് വരെ വലുപ്പമുള്ള പുതിയ അലോയ് വീലുകളാകും പ്രധാന മാറ്റം. ഓപ്‌ഷണൽ പനോരമിക് സൺറൂഫും ഓഫറിലുണ്ടാകും എന്നത് ശ്രദ്ധേയമാണ്.

MOST READ: കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

S, SE, HSE, R-ഡൈനാമിക് S, R-ഡൈനാമിക് SE, R-ഡൈനാമിക് SE എന്നിവയുൾപ്പെടെ 12 നിറങ്ങളിലും ആറ് വേരിയന്റുകളിലും മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കും.

മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

11.4 ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 700W 14-സ്പീക്കർ മെറിഡിയൻ സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജിംഗ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), 12.3 ഇഞ്ച് വെർച്വൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാം ലാൻഡ് റോവർ ഡിസ്കവറി ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തെ സവിശേഷതകളായിരിക്കും.

മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

തീർന്നില്ല, അതോടൊപ്പം തന്നെ ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ, ഹീറ്റഡ് സീറ്റുകൾ, എട്ട് എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പാർക്ക് അസിസ്റ്റ്, ഡ്രൈവർ കണ്ടീഷൻ മോണിറ്റർ, വേഡ് സെൻസിംഗ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും മുഖംമിനുക്കിയെത്തുന്ന മോഡലിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Listed New Discovery Facelift In The Official Website. Read in Malayalam
Story first published: Friday, April 30, 2021, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X