ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

കഴിഞ്ഞ വർഷം നടന്ന ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സ്ഥിരീകരിച്ച് കമ്പനി. മോഡൽ ഉത്പാദനത്തിന് തയാറാണെങ്കിലും നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അവതരണം മാറ്റിവെച്ചതായാണ് വിശദീകരണം.

ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

ഹീറോ ഇലക്ട്രിക്കിന്റെ നിരയിൽ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന പ്രീമിയം ഉൽപ്പന്നങ്ങളിലൊന്നായിരിക്കും AE-47 മോട്ടോർസൈക്കിൾ. ഇനി അടുത്ത വർഷത്തേക്കാണ് മോഡലിന്റെ അവതരണം നിശ്ചയിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ എംഡി നവീൻ മുഞ്ജൽ പറഞ്ഞു.

ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

നിലവിൽ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ഹീറോ ഇലക്ട്രിക്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച AE-47 ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് ബൈക്കാകും എന്ന പ്രത്യേകതയുമുണ്ട്.

MOST READ:മ ണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

ഭാരം കുറഞ്ഞ പോർട്ടബിൾ 3.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയും 4 കിലോവാട്ട് മോട്ടോർ കോമ്പിനേഷനും നൽകുന്ന ഇ-ബൈക്കിൽ പവർ മോഡിൽ 85 കിലോമീറ്ററും ഇക്കോ മോഡിൽ 160 കിലോമീറ്ററും ശ്രേണിയാണ് ഹീറോ ഇലക്‌ട്രിക് വാഗ്‌ദാനം ചെയ്യുന്നത്.

ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

വെറും ഒമ്പത് സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ബൈക്കിന് കഴിയും. കൂടാതെ AE-47 ഇലക്ട്രിക്കിന്റെ പരമാവധി വേഗത 85 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

MOST READ: ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

മോഡലിന് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, കീലെസ് ആക്സസ്, പെറ്റൽ ഡിസ്ക് ബ്രേക്കുകൾ, റിവേഴ്സ് അസിസ്റ്റ് തുടങ്ങിയവ സവിശേഷതകളെല്ലാം ലഭിക്കും. മാത്രമല്ല ജി‌പി‌എസ്, ജി‌പി‌ആർ‌എസ്, ലൈവ് ട്രാക്കിംഗ്, ജിയോഫെൻസിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ AE-47 പിന്തുണയ്‌ക്കും.

ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

സസ്പെൻഷൻ സംവിധാനങ്ങളിൽ അപ്-സൈഡ് ഡൗൺ ഫോർക്ക്, മോണോഷോക്ക് എന്നിവ ഉൾപ്പെടുന്നു. റേഡിയൽ മൗണ്ട് ചെയ്ത കാലിപ്പർ ഉള്ള 290 mm ഫ്രണ്ട് ഡിസ്ക് വഴിയും കോമ്പി ബ്രേക്കിംഗ് ഉള്ള 215 mm റിയർ ഡിസ്ക് വഴിയുമാണ് ബ്രേക്കിംഗ് ഒരുക്കുന്നത്.

MOST READ: കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

ഇതിന് ഏകദേശം 20 1.20 ലക്ഷം രൂപയോളം വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോ എക്സ്പോയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടറും ഹീറോ ഇലക്ട്രിക് പ്രദർശിപ്പിച്ചിരുന്നു. കൂടാതെ ഇലക്ട്രിക് ട്രൈക്ക്, ത്രീ വീൽ ഇലക്ട്രിക് വാഹനം എന്നിവയിലെല്ലാം കമ്പനി ശ്രദ്ധചെലുത്തുന്നുണ്ട്.

ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം ഇനിയും വൈകും

55 കിലോമീറ്റർ വേഗത ക്ലെയിം ചെയ്ത AE-29 എന്ന കോഡ്നാമമുള്ള ഇലക്ട്രിക് സ്കൂട്ടറും ഒരു പ്രീമിയം ഉൽ‌പ്പന്നമായാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആന്റി തെഫ്റ്റ് സ്മാർട്ട് ലോക്ക്, മൊബൈൽ ചാർജർ, മൊബൈൽ അപ്ലിക്കേഷൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വാക്ക് അസിസ്റ്റ്, റിവേഴ്‌സ് സൗകര്യം എന്നിവയെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യും.

Most Read Articles

Malayalam
English summary
Hero AE-47 Electric Motorcycle Launch Delayed To 2022. Read in Malayalam
Story first published: Thursday, April 29, 2021, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X