ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്ക് അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ വിപണിക്കായി ശക്തമായ വളര്‍ച്ചാ പദ്ധതികളാണ് വിഭാനവം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 53,500 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റ ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ഇപ്പോള്‍ 450 ഡീലര്‍ഷിപ്പുകളുടെയും 250 സബ് ഡീലര്‍മാരുടെയും എണ്ണം അടുത്ത 2-3വര്‍ഷത്തിനുള്ളില്‍ 1,200 ആയി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കി.

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നത്തെയും നേരിടാന്‍ കമ്പനി 6,000 റോഡ് സൈഡ് മെക്കാനിക്കലുകള്‍ക്ക് പരിശീലനം നല്‍കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, വാങ്ങുന്നവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായി 20,000-ലധികം റോഡ് സൈഡ് മെക്കാനിക്കലുകളെ പരിശീലിപ്പിക്കാന്‍ ഹീറോ ഇലക്ട്രിക് ഉദ്ദേശിക്കുന്നു.

MOST READ: മാരുതിയുടെ നഷ്ടം നേട്ടമാക്കി ടാറ്റ; വില്‍പ്പനയുടെ 29 ശതമാനവും സംഭവന ചെയ്ത് ഡീസല്‍ പതിപ്പുകള്‍

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

ഇലക്ട്രിക് മൊബിലിറ്റി വ്യവസായത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രൊഫഷണല്‍ ഗാരേജ് ഉടമകള്‍ അല്ലെങ്കില്‍ പിജിഒകള്‍ എന്നും ഞങ്ങള്‍ വിളിക്കുന്നു. അറ്റകുറ്റപ്പണികളില്‍ അല്‍പം ജാഗ്രത പുലര്‍ത്തുന്ന ഉപഭോക്താവിന്റെ ഭയം ഇല്ലാതാക്കുന്ന ഒരു ആവാസവ്യവസ്ഥയാണിത്.

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

ഇലക്ട്രിക് വാഹനങ്ങള്‍ അറ്റകുറ്റപ്പണി കുറവാണ്, അതോടൊപ്പം മെയിന്റനന്‍സ് ചിലവും കുറവാണ്. ഒരു ഉപഭോക്താവിനെ ഇലക്ട്രിക്കിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് റേഞ്ച് അല്ലെങ്കില്‍ ശ്രേണി ഉത്കണ്ഠയാണ്.

MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ മാഗ്നൈറ്റ് ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്കും; സ്വീകാര്യതയേറുന്നുവെന്ന് നിസാന്‍

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാവുന്ന ഏതൊരു ശ്രേണി ഉത്കണ്ഠയ്ക്കും, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പോര്‍ട്ടബിള്‍ ബാറ്ററികളാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും അവ ഒറ്റരാത്രികൊണ്ട് ചാര്‍ജ് ചെയ്യാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, സ്വന്തമായി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറുമുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

രാജ്യത്താകമാനം 1,500 ചാര്‍ജിംഗ് പോയിന്റുകള്‍ ഉണ്ട്, മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍ മുതലായ സ്ഥലങ്ങളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ചാര്‍ജിംഗ് പോയിന്റുകളുടെ എണ്ണം 20,000 ആയി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഹീറോ ഇലക്ട്രിക്ക് അറിയിച്ചു.

MOST READ: അറുപതുകളുടെ തിളക്കം തിരികെ എത്തിച്ച് ഹാർലി-ഡേവിഡ്സൺ; 2021 ഇലക്ട്രാ ഗ്ലൈഡ് റിവൈവൽ വിപണിയിൽ

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

ഹീറോ ഇലക്ട്രിക്ക് 2020-21 ല്‍ എക്കാലത്തെയും മികച്ച വര്‍ഷമായിരുന്നു. സാമ്പത്തിക വര്‍ഷത്തില്‍ 53,500 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. മൊത്തത്തില്‍, കമ്പനിയുടെ ശരാശരി പ്രതിമാസം 8,500 മുതല്‍ 9,000 വരെ യൂണിറ്റ് വില്‍പ്പനയുണ്ട്, 2021 മാര്‍ച്ചില്‍ വില്‍പ്പന 8,500 യൂണിറ്റുകള്‍ മറികടന്നു.

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

ഇത് ഇലക്ട്രിക് മൊബിലിറ്റിയോടുള്ള ഉപഭോക്തൃ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. വാസ്തവത്തില്‍, 2021 മാര്‍ച്ചില്‍ ചില്ലറ വില്‍പ്പനയില്‍ 10,500 യൂണിറ്റുകള്‍ ഉണ്ടായിരുന്നു, യഥാര്‍ത്ഥ വിപണി ആവശ്യം മൊത്തവ്യാപാരത്തേക്കാള്‍ വളരെ കൂടുതലാണെന്നും കമ്പനി അറിയിച്ചു.

MOST READ: കാണാൻ നല്ല ഗുമ്മാണേലും എൽഇഡി ലൈറ്റുകൾക്കുമുണ്ട് ദൂഷ്യങ്ങൾ

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,00,000 യൂണിറ്റ് വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ 53,500 യൂണിറ്റുകളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വര്‍ദ്ധിച്ചുവരുന്ന സംഖ്യകള്‍ നിറവേറ്റുന്നതിനായി, ഹീറോ ഇലക്ട്രിക് അതിന്റെ ഉല്‍പാദന ശേഷി വിപുലീകരിക്കാനും പദ്ധതിയിടുന്നു.

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്

ആദ്യം ലുധിയാനയ്ക്കടുത്ത് ഒരു പുതിയ ഉല്‍പാദന യൂണിറ്റ് സ്ഥാപിച്ച് നിലവിലെ ഉല്‍പാദന ശേഷിയായ 75,000 യൂണിറ്റില്‍ നിന്ന് 3,00,000 യൂണിറ്റായി ഉയര്‍ത്തും. 2022 അവസാനത്തോടെ ഉല്‍പാദനം 10,00,000 യൂണിറ്റായി ഉയര്‍ത്താനാണ് ഹീറോ ഇലക്ട്രിക് ഉദ്ദേശിക്കുന്നത്.

Most Read Articles

Malayalam
English summary
Hero Electric Planning To Increase Dealership In India, Find Here All Details. Read in Malayalam.
Story first published: Wednesday, April 28, 2021, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X