പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

N ലൈൻ പെർഫോമൻസ് മോഡലുകൾക്ക് പേരുകേട്ട ഹ്യുണ്ടായി ഈ ശ്രേണിയിലെ ഏറ്റവും പുതിയ ആവർത്തനമായ i30 ഹാച്ചിന്റെ 2021 N ലൈൻ വേരിയന്റിനെ യുകെയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.

പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

മുൻഗാമിയേക്കാൾ കേമനായാണ് വാഹനം ഇത്തവണ നിരത്തിലെത്തുന്നത്. പുറംമോടിയിലേതു പോലെ തന്നെ അകത്തളത്തിലും പുതിയ i30 N ലൈൻ നിരവധി പരിഷ്ക്കാരങ്ങൾ നേടുന്നുണ്ട്. ഹാച്ച്ബാക്കിന്റെ പെർഫോമൻസ് മോഡൽ 2018-ലാണ് ആദ്യമായി വിൽപ്പനയ്ക്ക് എത്തുന്നത്.

പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

ആൽബർട്ട് ബിയർമാന്റെ നേതൃത്വത്തിൽ ഹ്യുണ്ടായിയുടെ പുതിയ ഹൈ-പെർഫോമൻസ് വെഹിക്കിൾ ഡിവിഷനാണ് ഇത് വികസിപ്പിച്ചെടുത്തത്. പുതിയ 2021 i30 N പതിപ്പിനെ കാഴ്ച്ചയിൽ ഏറെ പുതുമയുള്ളതാക്കാൻ ധാരാളം പരിഷ്ക്കാരങ്ങളാണ് കമ്പനി പുറംഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയിലെ മികച്ച 4x4 ഓഫ്റോഡ് എസ്‌യുവികൾ

പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

മുൻവശത്ത് കാര്യക്ഷമമായ എഞ്ചിൻ കൂളിംഗ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പുതുക്കിയ വൈഡ് സെന്റർ ഗ്രില്ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനർ‌രൂപകൽപ്പന ചെയ്ത മുൻ‌ഭാഗം വായുസഞ്ചാരം ഗണ്യമായി മെച്ചപ്പെടുത്തുന്നുവെന്നും വീൽ ഹൗസിംഗിലെ ടർബുലൻസ് കുറയ്ക്കുന്നുവെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.

പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

വി ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഉള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ കാറിന്റെ മുൻവശത്തിലെ മറ്റൊരു ഹൈലൈറ്റാണ്. പുനർ‌നിർമിച്ച റിയർ ലാമ്പുകളും പുതിയ എൽ‌ഇഡി സിഗ്‌നേച്ചറും ഉൾപ്പെടുന്ന പരിഷ്ക്കരിച്ച പിൻവശത്തെ ഡിസൈനും സ്വാഗതാർഹമാണ്.

MOST READ: കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ

പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

പുതുതായി വികസിപ്പിച്ച 19 ഇഞ്ച് ഫോക്‌സ് അലോയ് വീലുകളിലാണ് കാർ നിരത്തിലെത്തുന്നത്. മുമ്പത്തെ 19 ഇഞ്ച് കാസ്റ്റ് അലോയ് വീലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ ഭാരം കുറഞ്ഞവയാണ്.

പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

വീലുകൾക്കുള്ളിൽ N-ലോഗോയുള്ള N-നിർദ്ദിഷ്ട റെഡ് ബ്രേക്ക് കോളിപ്പറുകളും കൊറിയൻ ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കാറിനെ കൂടുതൽ സ്പോർട്ടിയറാക്കാൻ ഹ്യുണ്ടായിയെ സഹായിച്ചിട്ടുണ്ട്.

MOST READ: പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ

പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

ഇനി 2021 i30 N ലൈൻ വേരിയന്റിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ ഏറ്റവും പുതിയ 10.25 "നാവിഗേഷൻ സിസ്റ്റം, മൾട്ടി സ്പീക്കർ സൗണ്ട്, വോയ്സ് കൺട്രോൾ, ഹ്യൂണ്ടായിയുടെ അത്യാധുനിക കണക്റ്റഡ് കാർ സേവനമായ ബ്ലൂലിങ്കിന്റെ ഏറ്റവും പുതിയ പതിപ്പ് എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

വികസിതമായ 2.0 ലിറ്റർ ടർബോചാർജ്ഡ് ജിഡി എഞ്ചിന്റെ കൂടുതൽ ശക്തമായ പതിപ്പാണ് i30 N ലൈൻ വേരിയന്റിന് തുടിപ്പേകുന്നത്. ഇത് പരമാവധി 280 bhp കരുത്തിൽ 393 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

N ഡിസിടി എന്ന പുതിയ എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. യുകെയിൽ 33,745 പൗണ്ടാണ് പുതിയ മോഡലിനായി മുടക്കേണ്ടത്. അതായത് 30.27 ലക്ഷം രൂപ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Revealed The 2021 i30 N Line Pricing And Specification. Read in Malayalam
Story first published: Friday, April 30, 2021, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X