ഇന്ത്യൻ വിപണിയിൽ മൾട്ടിസ്ട്രാഡ 950 S GP വൈറ്റ് പുറത്തിറക്കി ഡ്യുക്കാട്ടി; വില 15.69 ലക്ഷം രൂപ
കഴിഞ്ഞ വർഷം ജൂലൈയിൽ 'GP വൈറ്റ്' കളർ സ്കീമിൽ മൾട്ടിസ്ട്രാഡ 950 S ഡ്യുക്കാട്ടി ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു.

ഇപ്പോൾ പ്രീമിയം ഇറ്റാലിയൻ ബൈക്ക് നിർമാതാക്കൾ 15.69 ലക്ഷം എക്സ്-ഷോറൂം വിലയ്ക്ക് ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

പുതിയ ബൈക്കിന്റെ വില പ്രഖ്യാപനം കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നടത്തിയത്. ഡിസ്റ്റിംഗ്റ്റീവ് കളർ തീമിന് പുറമേ, ബൈക്കിലം ബാക്കി വിശദാംശങ്ങൾ മാറ്റമില്ലാതെ തുടരും. രാജ്യത്തെ മൾട്ടിസ്ട്രാഡ 950 S -ലെ ക്ലാസിക് ഡ്യുക്കാട്ടി റെഡിനൊപ്പം പുതിയ GP വൈറ്റ് കളർ സ്കീം ഓഫർ ചെയ്യും.

93,000 സിസി L-ട്വിൻ, ലിക്വിഡ്-കൂൾഡ് മോട്ടോർ 9,000 rpm -ൽ 111 bhp പരമാവധി കരുത്തും 7,750 rpm -ൽ 96 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സാണ ഇതിന്റെ ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. ക്വിക്ക്-ഷിഫ്റ്ററുമായി വരുന്ന ബൈക്കിന് 230 കിലോഗ്രാം ഭാരമുണ്ട്.

മൾട്ടിസ്ട്രാഡ 950 S ടോപ്പ്-സ്പെക്ക് മോഡലാണ്, കൂടാതെ ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് അപ്പ് ആൻഡ് ഡൗൺ (DQS), ഡ്യുക്കാട്ടി കോർണറിംഗ് ലൈറ്റുകളുള്ള ഫുൾ എൽഇഡി ഹെഡ്‌ലൈറ്റ്, ക്രൂയിസ് കൺട്രോൾ, 5.0 ഇഞ്ച് ഫുൾ കളർ TFT ഡിസ്പ്ലേ എന്നിവ ലഭിക്കുന്നു.

കൂടാതെ ഡ്യുക്കാട്ടി സ്കൈഹുക്ക് സസ്പെൻഷൻ ഇവോ (DSS) ഉള്ള ഇലക്ട്രോണിക് സസ്പെൻഷൻ, ഹാൻഡ്സ് ഫ്രീ സിസ്റ്റം, ബാക്ക്‌ലിറ്റ് ഹാൻഡിൽബാർ കൺട്രോളുകൾ, അതോടൊപ്പം ബോഷ് കോർണറിംഗ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) തുടങ്ങിയവ നിർമ്മാതാക്കൾ ഒരുക്കുന്നു.

സ്‌പോർട്ട്, ടൂറിംഗ്, അർബൻ, എൻഡ്യൂറോ എന്നീ നാല് റൈഡിംഗ് മോഡുകളും ബൈക്കിലെ മറ്റ് പ്രധാന സവിശേഷതകളാണ്. മോട്ടോർ സൈക്കിളിൽ അലോയി വീലുകൾ അല്ലെങ്കിൽ സ്‌പോക്ക്ഡ് വീലുകൾ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ഓപ്ഷനും ഡ്യുക്കാട്ടി നൽകുന്നു.
MOST READ: വിൽപ്പന മികവ് ആഘോഷിക്കാൻ റേഞ്ചർ റാപ്‌റ്റർ പിക്കപ്പിന് സ്‌പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഫോർഡ്

മൾട്ടിസ്ട്രാഡ 950 ശ്രേണി ഡുക്കാട്ടി ഇന്ത്യയിൽ 15.49 ലക്ഷം രൂപ പ്രാരംഭ വിലയിൽ എത്തിക്കുന്നു. ട്രയംഫ് ടൈഗർ 900 GT, ബിഎംഡബ്ല്യു F 900 XR തുടങ്ങിയ ബൈക്കുകളുമായി ഇത് മത്സരിക്കുന്നു.


Click it and Unblock the Notifications








