പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

ഒരു പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഡ്യുക്കാട്ടി. 2021 മാർച്ച് 10 ന് മോഡൽ പുറത്തിറങ്ങുമെന്ന് ടീസർ ചിത്രത്തിലൂടെ കമ്പനി സ്ഥിരീകരിക്കുകയും ചെയ്‌തു.

പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

പുതിയ ബൈക്കിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതൊരു ഓഫ്-റോഡ് അധിഷ്ഠിത സ്‌ക്രാബ്ലർ മോഡലായിരിക്കുമെന്ന് ടീസർ സൂചന നൽകുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ 2021 സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് 800 ഡ്യുക്കാട്ടി പുറത്തിറക്കിയിരുന്നു.

പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

അതിനാൽ പുതിയ മോഡൽ വലിയ ഫ്രണ്ട് വീലും കൂടുതൽ സസ്പെൻഷൻ ട്രാവലും ഉള്ള ഓഫ്-റോഡ് അധിഷ്ഠിത പതിപ്പായിരിക്കാം. ഡെസേർട്ട് സ്ലെഡിന്റെ ഉയർന്ന എഞ്ചിൻ ശേഷിയുള്ള പതിപ്പ് ഡ്യുക്കാട്ടി അനാവരണം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

MOST READ: വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

കൂടാതെ ട്രയംഫ് സ്‌ക്രാംബ്ലർ 1200, ബിഎംഡബ്ല്യു R നയൻടി സ്‌ക്രാംബ്ലർ എന്നിവയ്‌ക്ക് എതിരാളിയായ 1100 മോട്ടോർസൈക്കിളിന്റെ പുതിയ വേരിയന്റിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.

പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

അങ്ങനെ ഉയർന്ന ശേഷിയുള്ള ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് സമാരംഭിക്കുകയാണെങ്കിൽ കമ്പനിയുടെ നിലവിലുള്ള പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും അത് നിർമിക്കുക.

MOST READ: ഉപഭോക്താക്കള്‍ക്കായി സര്‍വീസ്, എക്‌സ്‌ചേഞ്ച് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ; കൂടെ ഓഫറുകളും

പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

എന്നിരുന്നാലും, ഓഫ്-റോഡ് അധിഷ്ഠിത മോഡലിൽ സ്‌ക്രാംബ്ലർ 1100 നേക്കാൾ ദൈർഘ്യമേറിയ സസ്‌പെൻഷൻ ട്രാവലും ഉണ്ടായിരിക്കും. അതോടൊപ്പം വയർ-സ്‌പോക്ക് വീലുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവയിൽ നിന്നും മോട്ടോർസൈക്കിൾ പ്രയോജനം നേടും.

പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

നിലവിലുള്ള സ്‌ക്രാംബ്ലർ 1100 മോഡൽ 1,079 സിസി, L-ട്വിൻ, എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 7,500 rpm-ൽ 84.4 bhp കരുത്തും 4,750 rpm-ൽ 88 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് 1100-ൽ സമാന പവർഔട്ട്പുട്ടുകൾ തന്നെയാണ് ഡ്യുക്കാട്ടി വാഗ്‌ദാനം ചെയ്യുന്നത്. ഈ വര്‍ഷം 12 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഇറ്റാലിയന്‍ സൂപ്പർ ബൈക്ക് ബ്രാൻഡ് ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.

പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

ഡ്യുക്കാട്ടി ശ്രേണിയില്‍ ബിഎസ് VI സ്‌ക്രാംബ്ലര്‍ ഐക്കണ്‍, മറ്റ് സ്‌ക്രാംബ്ലര്‍ മോഡലുകളായ സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ, പുതിയ നൈറ്റ് ഷിഫ്റ്റ് തുടങ്ങിയവ അടുത്തിടെ വിപണിയിൽ എത്തിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Will Unveil A New Scrambler Motorcycle On 10 March. Read in Malayalam
Story first published: Monday, March 8, 2021, 13:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X