നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ സിഎഫ് മോട്ടോ. നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ 300NK-യുടെ ബിഎസ്-VI പതിപ്പുമായി എത്തിയ ബ്രാൻഡ് പുതിയൊരു മോഡലിനെ കൂടി രാജ്യത്ത് അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.

നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷാവസാനത്തോടെ സി‌എഫ് മോട്ടോ 300SR ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. ഫെയർ‌ഡ് സ്‌പോർട്‌സ് ബൈക്ക് ഒരു സി‌കെ‌ഡി ഉൽ‌പ്പന്നമായി രാജ്യത്ത്‌ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

അതിനർ‌ഥംവളരെ മത്സരാധിഷ്ഠിതമായി 300SR-ന് വില നിശ്ചയിക്കാമെന്ന് സാരം. ഏകദേശം 2.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നേക്കഡ് മോഡലായ 300NK-യുടെ വിലയേക്കാൾ 20,000 രൂപ കൂടുതലായിരിക്കും.

MOST READ: 2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

ഡിസൈനും സ്റ്റൈലും

300SR രൂപകൽപ്പന ചെയ്തിരിക്കുന്നത് കിസ്കയാണ്. ഇവർ കെടിഎമ്മിനായുള്ള ഡ്യൂക്ക് ശ്രേണി മോട്ടോർസൈക്കിളുകളിലും സംഭാവന നൽകിയിട്ടുണ്ട്. ഒരാളുടെ ശ്രദ്ധ ഒരേസമയം ആകർഷിക്കാൻ കഴിയുന്ന ഒരു സ്‌പോർട്ടി, ആക്രമണാത്മക, ശരിയായ എയറോഡൈനാമിക് ഡിസൈനാണ് ബൈക്കിന്റെ പ്രധാന ആകർഷണം.

നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

ഇതിന് ഒരു ജോടി സ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ ലഭിക്കും. അതോടൊപ്പം സ്റ്റെപ്പ്-അപ്പ് സ്പ്ലിറ്റ് സീറ്റുകൾ, ഉയർത്തിയ വിൻഡ്സ്ക്രീൻ, മസ്കുലർ ടാങ്ക്, ലോവർ-സെറ്റ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ എന്നിവയാണ് ബൈക്കിലെ മറ്റ് ശ്രദ്ധേയമായ ഡിസൈൻ സവിശേഷതകൾ.

MOST READ: ലെവൽ 3 ഓട്ടോണമസ് ടെക്കുമായി ലെജൻഡ് സെൽഫ് ഡ്രൈവിംഗ് കാർ അവതരിപ്പിച്ച് ഹോണ്ട

നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

സവിശേഷതകളുടെ കാര്യത്തിൽ 300SR രണ്ട് വ്യത്യസ്ത മോഡുകളുള്ള ടിഎഫ്ടി കളർ സ്ക്രീനും ലൈറ്റിംഗിനായി എൽഇഡി സജ്ജീകരണവും വാഗ്‌ദാനം ചെയ്യുമ. 165 കിലോഗ്രാം ഭാരം വഹിക്കുന്ന ഇതിന്റെ ടാങ്കിൽ 12 ലിറ്റർ ഇന്ധനം നിലനിർത്താൻ കഴിയും.

നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

മെക്കാനിക്കൽ സവിശേഷതകൾ

സിഎഫ് മോട്ടോ 300SR മോഡലിന് 292.4 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 8750 rpm-ൽ 34 bhp പവറും 7250 rpm-ൽ 20.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ യൂണിറ്റ് ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

ബൈക്കിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ 37 mm അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് സിഎഫ് മോട്ടോ സമ്മാനിച്ചിരിക്കുന്നത്.

നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

മുൻവശത്ത് ഒരു 292 mm ഡിസ്കും പിൻവശത്ത് 220 mm ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനായി ഇരട്ട-ചാനൽ എബിഎസും ചൈനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

നിഞ്ചക്കും കെടിഎമ്മിനും എതിരാളി; സിഎഫ് മോട്ടോ 300SR ഇന്ത്യയിലേക്ക്

ഇന്ത്യയിലെത്തുമ്പോൾ കവസാക്കി നിഞ്ച 300, ടിവിഎസ് അപ്പാച്ചെ RR310, വരാനിരിക്കുന്ന പുതുതലമുറ കെടിഎം RC390 എന്നിവയുമായാകും സിഎഫ് മോട്ടോ 300SR മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto Planning To Launch New 300SR In India. Read in Malayalam
Story first published: Saturday, March 6, 2021, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X