Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ് തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്ലാമർ 100 മില്യൺ ലിമിറ്റഡ് എഡിഷനും വിപണിയിൽ; വില 73,700 രൂപ മുതൽ
പത്ത് കോടി ഇരുചക്ര വാഹന നിർമാണമെന്ന നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയ ലിമിറ്റഡ് എഡിഷൻ ശ്രേണി അവതരിപ്പിക്കുന്ന തിരക്കിലാണ് ഹീറോ മോട്ടോകോർപ്.

എക്സ്ട്രീം 160R, പാഷൻ പ്രോ, സ്പ്ലെൻഡ്ർ പ്ലസ് മോഡലുകൾക്ക് ശേഷം ഗ്ലാമർ 125 പതിപ്പിനും ഒരു പുത്തൻ വേരിയന്റ് സമ്മാനിച്ചിരിക്കുകയാണ് കമ്പനി.73,700 രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് ഹീറോ ഗ്ലാമർ 100 മില്യൺ ലിമിറ്റഡ് എഡിഷൻ മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മറ്റ് 100 മില്യൺ വേരിയന്റുകൾക്ക് സമാനമായ പ്രത്യേക ഡ്യുവൽ-ടോൺ ഫിനിഷാണ് ഈ കമ്യൂട്ടർ ബൈക്കിന്റെ പ്രത്യേക പതിപ്പിനും നൽകിയിരിക്കുന്നത്. ഹെഡ്‌ലൈറ്റ് കൗൾ, ഫ്യുവൽ ടാങ്ക്, റിയർ പാനൽ എന്നിവയിൽ മോട്ടോർസൈക്കിളിന് ചെക്കേർഡ് ഫ്ലാഗ് ഡിസൈൻ ലഭിക്കുന്നു.
MOST READ: ഹീറോ എക്സ്ട്രീം 160R 100 മില്യണ്‍ പതിപ്പിലെ അഞ്ച് പ്രധാന ഹൈലൈറ്റുകള്‍ ഇതാ

കൂടാതെ ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിലാണ് ഗ്ലാമർ 100 മില്യൺ ലിമിറ്റഡ് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രം ബ്രേക്ക് പതിപ്പ് 73,700 രൂപയിലും ഡിസ്ക് വേരിയന്റ് 77,200 രൂപയിലും ലഭ്യമാണ്.

എന്നാൽ സ്റ്റാൻഡേർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലാമറിന്റെ ഈ ലിമിറ്റഡ് എഡിഷൻ പതിപ്പിലെ മാറ്റങ്ങൾ ഡ്യുവൽ-ടോൺ കളർ ഓപ്ഷനിൽ മാത്രമായി കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.

അതായത് സ്റ്റൈലിംഗും സവിശേഷതകളും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണെന്ന് സാരം. മോട്ടോർസൈക്കിൾ ഒരു ഹാലോജൻ ഹെഡ്‌ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ-സെയിൽ ഫംഗ്ഷൻ, മസ്കുലർ ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ അലോയ് വീലുകൾ എന്നിവ ഉപയോഗിക്കുന്നത് തുടരുന്നു.

1124.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹീറോ ഗ്ലാമർ 100 മില്യൺ ലിമിറ്റഡ് എഡിഷൻ മോഡലിനും തുടിപ്പേകുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ യൂണിറ്റ് 7500 rpm-ൽ 10.7 bhp കരുത്തും 6000 rpm-ൽ 10.6 Nm torque ഉത്പാദിപ്പിക്കും.
MOST READ: ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

സസ്‌പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ അഞ്ച്-ഘട്ടമായി ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് ഹീറോ വാഗ്‌ദാനം ചെയ്യുന്നത്. 10 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള ബൈക്കിന്റെ ഭാരം വെറും 123 കിലോഗ്രാം മാത്രമാണ്.

ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോ സെയിൽ ടെക് എന്നിവയും ഹീറോ ഗ്ലാമറിന്റെ പ്രത്യേകതയാണ്. 125 സിസി കമ്യൂട്ടർ സെഗ്മെന്റിൽ മികച്ച പെർഫോമൻസും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഹീറോ ഗ്ലാമർ ഒരു ജനപ്രിയ തെരഞ്ഞെടുപ്പ് തന്നെയാണ്.

ഇന്ത്യയിലെ 125 സിസി കമ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഹോണ്ട ഷൈനും SP 125 മോഡലുമാണ് ഹീറോ ഗ്ലാമറിന്റെ പ്രധാന എതിരാളികൾ. പുതിയ 100 മില്യൺ ലിമിറ്റഡ് എഡിഷനും വിൽപ്പനയിൽ തിളങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.