Just In
- 12 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 15 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 18 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
തിരുവമ്പാടിയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി? ചടമംഗലം ലീഗിനില്ല, കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ ഗെയിമിന്!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
10,000 പിന്നിട്ട് ഹൈനെസിന്റെ ജൈത്രയാത്ര; അഭിമാന നിമിഷമെന്ന് ഹോണ്ട
തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം മോട്ടോര്‍സൈക്കിളായ ഹൈനെസ് CB350-യുടെ വില്‍പ്പന 10,000 യൂണിറ്റ് പിന്നിട്ടതായി പ്രഖ്യാപിച്ച് ഹോണ്ട.

2020 ഒക്ടോബര്‍ 21-ന് ഡെലിവറികള്‍ ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഈ നാഴികക്കല്ല് കൈവരിക്കാന്‍ കഴിഞ്ഞതെന്നും കമ്പനി അറിയിച്ചു.

ഹോണ്ട ഹൈനെസ് CB350 ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പുകളായ ബിഗ് വിംഗ് വഴി മാത്രമായി വില്‍ക്കുന്നുവെന്നത് കണക്കിലെടുത്താല്‍ വില്‍പ്പന റെക്കോര്‍ഡ് ശ്രദ്ധേയമാണ്.
MOST READ: മൈക്രോ എസ്യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

ഹോണ്ടയില്‍ നിലവില്‍ 5 ബിഗ് വിംഗ് ടോപ്പ്ലൈന്‍ ഷോറൂമുകളും 18 ബിഗ് വിംഗ് ഡീലര്‍ഷിപ്പുകളും ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, 2021 മാര്‍ച്ച് അവസാനിക്കുന്നതിനുമുമ്പ് 50 ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി കമ്പനി പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബ്രാന്‍ഡിന്റെ ഐക്കണിക് 'CB' പതിപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോട്ടോര്‍സൈക്കിള്‍ ഒരു റെട്രോ മോഡേണ്‍ ക്രൂയിസര്‍ ഡിസൈന്‍ തീം മുന്നോട്ട് കൊണ്ടുപോകുന്നു. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350, ബെനലി ഇംപെരിയാലെ 400 തുടങ്ങിയവരാണ് വിപണിയില്‍ എതിരാളികള്‍.
MOST READ: കിഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

'ആധുനിക ക്ലാസ്സിക് ഡിസൈന്‍, നൂതന സവിശേഷതകള്‍, പരിഷ്ക്കരണം, ബില്‍റ്റ് ക്വാളിറ്റി എന്നിവയാല്‍ ഹൈനെസ് CB350 വളരെ വിലമതിക്കപ്പെടുന്നുവെന്നാണ് ഡയറക്ടര്‍-സെയില്‍സ് & മാര്‍ക്കറ്റിംഗ്, എച്ച്എംഎസ്ഐ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് യാദ്വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

'പരിമിതമായ ബിഗ് വിംഗ് ശൃംഖല ഉപയോഗിച്ച്, ഞങ്ങള്‍ ഇതിനകം ചുരുങ്ങിയ സമയത്തിനുള്ളില്‍ 10,000 വില്‍പ്പന നാഴികക്കല്ലുകള്‍ മറികടന്നു. ഹോണ്ട ബ്രാന്‍ഡിലുള്ള സ്നേഹത്തിനും വിശ്വാസത്തിനും ഞങ്ങളുടെ വിലപ്പെട്ട എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
MOST READ: സ്ക്രാപ്പേജ് നയം; കേരളത്തിൽ ആശങ്കയിലുള്ളത് 35 ലക്ഷം വാഹനങ്ങൾ

കാത്തിരിപ്പ് കുറയ്ക്കുന്നതിനൊപ്പം ബിഗ് വിംഗ് നെറ്റ്വര്‍ക്ക് കൂടുതല്‍ പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഉപഭോക്താക്കളെ മികച്ച രീതിയില്‍ പരിപാലിക്കുന്നതിനും ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു.

DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അടിസ്ഥാന മോഡലിന് 1.86 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് പതിപ്പിന് 1.92 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
MOST READ: വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

രണ്ട് മോഡലുകളും നിരവധി സവിശേഷതകളും ഫീച്ചറുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഹെഡ്ലാമ്പുകള്‍, ഡിആര്‍എല്ലുകള്‍, ടെയില്‍ ലൈറ്റുകള്‍, റിംഗ്-ടൈപ്പ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗ് ഇതില്‍ ഉള്‍പ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ചെറിയ ഡിജിറ്റല്‍ സ്ക്രീനോടുകൂടിയ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോര്‍സൈക്കിളില്‍ ഉണ്ട്. ഉയര്‍ന്ന പതിപ്പായ DLX പ്രോ വേരിയന്റില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉണ്ട്.

ഇത് ഒരു പ്രത്യേക ആപ്ലിക്കേഷന്‍ വഴി ബന്ധിപ്പിക്കാന്‍ റൈഡറിനെ അനുവദിക്കുന്നു. രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകള്‍, ക്രമീകരിക്കാവുന്ന സസ്പെന്ഷന്, ടോര്‍ക്ക് നിയന്ത്രണം എന്നിവയും മറ്റ് സവിശേഷതകളും ഉള്‍പ്പെടുന്നു.

349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് യൂണിറ്റാണ് രണ്ട് മോഡലിനും കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന് 5,500 rpm-ല്‍ 20.8 bhp കരുത്തും 3,000 rpm-ല്‍ 30 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാക്കുന്നു.