Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 18 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പെരിന്തല്‍മണ്ണ പിടിക്കാന്‍ ലീഗ് വിമതന്, തിരുവഞ്ചൂരിനെ പൂട്ടാന്‍ അനില്‍ കുമാര്‍, കളി മാറ്റി സിപിഎം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
CB350 ശ്രേണി ശകത്മാക്കാനൊരുങ്ങി ഹോണ്ട; CB350 സ്ക്രാംബ്ലറിന്റെ അരങ്ങേറ്റം നാളെ
ഏതാനും മാസങ്ങള്‍ക്കുമുമ്പ് വില്‍പ്പനയ്ക്കെത്തിയതു മുതല്‍ ഹോണ്ട CB350 ഗണ്യമായ സ്വാധീനം വിപണിയില്‍ ചെലുത്തിയിട്ടുണ്ട്, ബ്രാന്‍ഡ് ഇതിനകം തന്നെ രാജ്യത്തുടനീളം പതിനായിരത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തു.

മിഡില്‍വെയ്റ്റ് റെട്രോ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ 350 സിസി റോയല്‍ എന്ഫീല്ഡ്സ് ആധിപത്യം പുലര്‍ത്തുന്നത് ശ്രദ്ധേയമാണ്. ജാപ്പനീസ് നിര്‍മ്മാതാവ് ഒരു എതിരാളികളെ കൊണ്ടുവരുമെന്ന് വളരെക്കാലമായി പ്രതീക്ഷിച്ചിരുന്നു, എന്നിരുന്നാലും, ഇതിന് വളരെയധികം സമയമെടുത്തുവെന്ന് വേണം പറയാന്‍.

രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന നിര്‍മ്മാതാവ് CB 350 ശ്രേണിയില്‍ കൂടുതല്‍ മോഡലുകള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഹൈനെസ് അടിസ്ഥാനമാക്കിയുള്ള ഒരു സ്ക്രാംബ്ലര്‍ നാളെ ഇന്ത്യയില്‍ സമാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.
MOST READ: ഫാസ്ടാഗ് എടുക്കാത്തവര്‍ ശ്രദ്ധിക്കുക; ഇന്നുമുതല്‍ ഇരട്ടിതുക, സമയം നീട്ടി നല്‍കില്ല

കൂടാതെ ഹൈനെസ് CB350 അവതരിപ്പിച്ചതുമുതല്‍ പ്രീമിയം സെയില്‍സ് ഔട്ട്ലൈറ്റുകളുടെ ശൃംഖല യഥാസമയം വിപുലീകരിക്കപ്പെടുന്നതിനാല് ഇത് ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുകയും ചെയ്യും.

എന്‍ട്രി ലെവല്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് എതിരാളിയായ നിരവധി മോട്ടോര്‍സൈക്കിളുകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ CB350 ശ്രേണിയിലുള്ള ഹോണ്ടയുടെ ഉദ്ദേശ്യം വ്യക്തമാണ്.

പുതിയ മോഡലിനെ CB350 RS എന്ന് നാമകരണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ല്‍ നിന്ന് വ്യത്യസ്തമായി ഹൈനെസ് CB350 സജ്ജീകരിക്കുന്ന പ്ലാറ്റ്ഫോം, മെക്കാനിക്കലുകള്‍, നവീകരിച്ച എഞ്ചിന് എന്നിവയുള്‍പ്പെടെയുള്ള സാധാരണ CB350 യുമായി സ്ക്രാംബ്ലറിന് ധാരാളം സാമ്യമുണ്ട്.

ഹൈനെസില് കണ്ടതിന് സമാനമായ 348.36 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന് തന്നെയാകും CB350 RS-നും ലഭിക്കുക. ഈ യൂണിറ്റ് 5,500 rpm-ല്‍ 21 bhp കരുത്തും 3,000 rpm-ല്‍ 30 Nm torque ഉം സൃഷ്ടിക്കും.
MOST READ: ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

സാധാരണ CB 350-ലെ പോലെ സ്റ്റാന്‍ഡേര്‍ഡ് സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിച്ച് അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് ഓപ്ഷനുമായി എഞ്ചിന് ബന്ധിപ്പിക്കും.

എല്‍ഇഡി ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍, അലോയ് വീലുകള്‍, അപ്വെപ്റ്റ് എക്സ്ഹോസ്റ്റ് സിസ്റ്റം, 15 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനമുള്ള ഫ്രണ്ട്, റിയര്‍ ഡിസ്ക് ബ്രേക്കുകള്‍ എന്നിവ ഹോണ്ട ഹൈനെസ് CB 350 സ്ക്രാംബ്ലറിന്റെ സവിശേഷതകളുടെ പട്ടികയില്‍ ഉള്‍പ്പെടും.

ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്ട്രോള് (HSTC), ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഹാസാര്‍ഡ് ലാമ്പുകള്‍, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഇരട്ട റിയര്‍ ഷോക്ക് അബ്സോര്‍ബറുകള്‍, സിംഗിള്‍-പീസ് സീറ്റ് എന്നിവയുള്ള സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ മുതലായവ പാക്കേജിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഏകദേശം 2.1 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.