ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

പുതുതലമുറയിലേക്ക് ചേക്കേറിയ ക്യാപ്ച്ചറിന് RS ലൈൻ അപ്‌ഗ്രേഡുകൾ സമ്മാനിച്ച് റെനോ. പുറത്തും അകത്തും നൽകിയിരിക്കുന്ന സ്പോർട്ടിയർ ശൈലി സ്റ്റാൻഡേർഡ് ക്രോസ്ഓവറിനേക്കാൾ കൂടുതൽ ആക്രമണാത്മകമാക്കാൻ ഇത് ഏറെ സഹായിച്ചിട്ടുണ്ട്.

ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

ക്യാപ്ച്ചറിന് 18 ഇഞ്ച് ലെ കാസ്റ്റെല്ലറ്റ് അലോയ് വീലുകളും ബോണറ്റിൽ RS ലൈൻ ബാഡ്‌ജിംഗും ലഭിക്കുന്നതും ശ്രദ്ധേയമാണ്. ഫോർമുല വൺ വർക്‌സ് വണ്ണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ധാരാളം ഘടകങ്ങളും വാഹനത്തിൽ ഇടംപിടിച്ചിട്ടുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്.

ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

മുൻവശത്ത് ബമ്പറിലേക്ക് സ്ട്രാപ്പ് ചെയ്ത F1 ബ്ലേഡ് കാണാം. കൂടാതെ ഹണികോമ്പ് മെഷ്ഡ് ഫ്രണ്ട് ഗ്രില്ലാണ് റെനോ ക്യാപ്ച്ചർ RS-ന് ലഭിക്കുന്നത്. ഗ്രേ നിറത്തിൽ പൂർത്തിയാക്കിയ റിയർ ഡിഫ്യൂസറാണ് മറ്റൊരു യോഗ്യമായ കൂട്ടിച്ചേർക്കൽ.

MOST READ: 11.99 ലക്ഷം രൂപയ്ക്ക് സ്കോർപിയോ S3+ ബേസ് വേരിയന്റ് അവതരിപ്പിച്ച് മഹീന്ദ്ര

ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

ഫ്രഞ്ച് ബ്രാൻഡ് തങ്ങളുടെ മോട്ടോർസ്പോർട്ട് പൈതൃകത്തെ ക്യാപ്ച്ചറിന്റെ ക്യാബിനകത്തേക്കും കൊണ്ടുപോയിട്ടുണ്ട്. എയർ കണ്ടീഷനിംഗ് വെന്റുകൾ, ഡോർ കാർഡുകൾ, സീറ്റുകൾ എന്നിവയിൽ ചുവന്ന നിറം പ്രയോഗിക്കുമ്പോൾ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ തുകലിലാണ് അലങ്കരിച്ചിരിക്കുന്നത്.

ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

സീറ്റ് ബെൽറ്റുകളിലും ഗിയർ ലിവർ ഏരിയയിലും ചുവന്ന അലങ്കാരപ്പണികൾ കാണാം. അതേസമയം കാർബൺ ഫൈബർ ഡാഷ്‌ബോർഡിനും പിന്നിലെ വിൻഡോകൾക്കും അധിക നിറം ലഭിക്കുകയും ചെയ്യും.

MOST READ: ID.3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വില കുറഞ്ഞ പതിപ്പ് പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍

ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

വയർലെസ് ചാർജിംഗ് പാഡ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, 10 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ഇലക്ട്രോക്രോമിക് റിയർവ്യൂ മിറർ തുടങ്ങിയവ ക്യാപ്ച്ചർ RS പതിപ്പിന്റെ മറ്റ് പ്രധാന സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

തീർന്നില്ല, RS വേരിയന്റിൽ ക്രോം-ട്രിം ചെയ്ത സ്റ്റിയറിംഗ് വീൽ, എറൗണ്ട് വ്യൂ ക്യാമറ, കറുത്ത ഷാർക്ക് ഫിൻ ആന്റിന, എർബെ ഗ്രേ ആക്സന്റുകൾ മുതലായ ഘടകങ്ങളും പുതിയ മോഡലിൽ ഇടംപിടിക്കുന്നുണ്ട്.

MOST READ: ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

138 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു പെട്രോൾ എഞ്ചിനാണ് റെനോ ക്യാപ്ച്ചർ RS-ൽ വാഗ്‌ദാനം ചെയ്യുന്നത്. ഇത് സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാനും സാധിക്കും.

ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

റെനോയുടെ ജന്മനാടായ ഫ്രാൻസിൽ മാത്രമാണ് 2021 ക്യാപ്ച്ചർ RS നിലവിൽ ലഭ്യമാവുക. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിനു മുന്നോടിയായി കളംമൊഴിഞ്ഞ ക്യാപ്ച്ചർ ഇന്ത്യയിലേക്ക് എത്താൻ സാധ്യതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Unveiled The All-New 2021 Captur RS Line. Read in Malayalam
Story first published: Monday, February 15, 2021, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X