Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹോണ്ടയുടെ അഡ്വഞ്ചർ സ്‌കൂട്ടർ; 2021 മോഡൽ X-ADV ഫിലിപ്പൈൻസിലുമെത്തി
ഹോണ്ട 2021 X-ADV സ്‌കൂട്ടർ ഫിലിപ്പൈൻസ് വിപണിക്കായി പുറത്തിറക്കി. 803,000 ഫിലിപ്പൈൻ പെസോയാണ് ഈ അഡ്വഞ്ചർ സ്‌കൂട്ടറിനായി മുടക്കേണ്ടത്. അതായത് ഏകദേശം 12.10 ലക്ഷം രൂപ.

അഞ്ച് വര്‍ഷം മുമ്പ് ഹോണ്ട അതിന്റെ 'സിറ്റി അഡ്വഞ്ചര്‍' ആശയം അവതരിപ്പിച്ചപ്പോള്‍ തന്നെ ഏറെ ശ്രദ്ധ നേടിയ മോഡലായിരുന്നു X-ADV. തുടർന്ന് വിപണിയിൽ എത്തിയപ്പോഴും മികച്ച സ്വീകാര്യത നേടിയ സ്കൂട്ടറിനെ കമ്പനി അടുത്തിടെയാണ് 2021 മോഡൽ വർഷത്തിലേക്ക് പുതുക്കിയതും.

മോഡൽ ഇയർ അപ്‌ഡേറ്റിന്റെ ഭാഗമായി പുതിയ ഹോണ്ട X-ADV പതിപ്പിന് പുതുക്കിയ സ്റ്റൈലിംഗ് ലഭിക്കുന്നതു തന്നെയാണ് ശ്രദ്ധേയം. ഇത് ഇപ്പോൾ പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളുടെ ആക്രമണാത്മക ലുക്കോടെ കൂടുതൽ സ്പോർട്ടിയർ ആയി മാറി.
MOST READ: ഹൈനസ് CB350 മോഡലിനെ അടിസ്ഥാനമാക്കി എത്തുന്ന കഫെ റേസർ 'CB350 RS'

ഓട്ടോമാറ്റിക് ഡേലൈറ്റ് സെൻസിംഗ് ഫംഗ്ഷനോടുകൂടിയ എൽഇഡി ഡിആർഎല്ലുകളും സ്‌കൂട്ടറിൽ ലഭിക്കും. അതോടൊപ്പം എൽഇഡി ടെയിൽ ലാമ്പിൽ എമർജൻസി സ്റ്റോപ്പ് സിഗ്നലും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അഞ്ച് ഘട്ടങ്ങളായുള്ള ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ, പുതിയ ഹാൻഡ്‌ഗാർഡുകൾ, സ്റ്റാൻഡേർഡ് ഉപകരണങ്ങളായി അലുമിനിയം ബാഷ് പ്ലേറ്റ് എന്നിവയും ഹോണ്ട പുതിയ X-ADV-യിൽ ഘടിപ്പിച്ചിട്ടുണ്ട്.
MOST READ: പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

ഈ മാറ്റങ്ങൾക്ക് പുറമെ 2021 ഹോണ്ട X-ADV സ്കൂട്ടറിന് പുതുക്കിയ എർഗണോമിക്സും പുനർനിർമിച്ച സീറ്റിംഗും ലഭിക്കുന്നുണ്ട്. ഇടുങ്ങിയ ഇൻസീമിനൊപ്പം ഇപ്പോൾ വരുന്നതിനാൽ ഇത് ഉയരം കുറഞ്ഞ ആളുകൾക്കും അനായാസം അവരുടെ രണ്ട് കാലുകളും നിലത്ത് ചവിട്ടാൻ സാധിക്കും.

745 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് X-ADV മോഡലിന്റെ ഹൃദയം. ഇത് 57 bhp കരുത്തിൽ 69 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ മോട്ടോർ ആറ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ അല്ലെങ്കിൽ ഹോണ്ട ആഫ്രിക്ക ട്വിൻ പ്രീമിയം മോട്ടോർസൈക്കിളിന്റെ ഡിസിടി ഗിയർബോക്‌സുമായാണ് ജോടിയാക്കുന്നത്.

ഇപ്പോൾ ഹോണ്ട X-ADVയുടെ മുഴുവൻ പാക്കേജും സ്‌പോക്ക് വീലുകളും ഡ്യുവൽ-സ്‌പോർട്ട് ടയറുകളും ഉപയോഗിച്ച് പൂർത്തിയാക്കിയിരിക്കുന്നത് വളരെ ആകർഷകമായ ഒരു നിർദ്ദേശം കൂടിയാണ്.

എന്നിരുന്നാലും ഹോണ്ടയ്ക്ക് മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാൻ കഴിയാത്തതിനാൽ സ്കൂട്ടർ ഇന്ത്യൻ വിപണിയിലേക്ക് എത്താൻ സാധ്യതയില്ല. എങ്കിലും പ്രീമിയം സ്‌കൂട്ടറുകൾക്ക് ലഭിക്കുന്ന ശക്തമായ ഡിമാന്റ് കണക്കിലെടുത്ത് ഭാവിയിൽ പ്രാദേശികവൽക്കരണത്തോടെ മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനും ബ്രാൻഡിന് സാധിക്കും.