ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

ഏറ്റവും ജനപ്രിയമായ നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിന്റെ ബിഎസ്-VI പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കവസാക്കി. പുതുക്കിയ പതിപ്പിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്.

ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

എന്നാൽ കവസാക്കി ഇന്ത്യയുടെ ഔദ്യോഗിക വെബ്സെറ്റിൽ മോട്ടോർസൈക്കിളിനെ പട്ടികപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം 2021 ബിഎസ്-VI നിഞ്ച 300-ന്റെ വില പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.

ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

ഏറ്റവും പുതിയ പരിഷ്ക്കരണത്തിൽ ഗ്രീൻ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങൾ സംയോജിപ്പിക്കുന്ന പുതുമയുള്ള ഒരു കളർ ഓപ്ഷനും 2021 മോഡലിൽ തെരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ ബോഡിയിലുടനീളം നിരവധി റെഡ് ഹൈലൈറ്റുകൾ നൽകിയിരിക്കുന്നത് ബൈക്കിന് ഒരു സ്പോർട്ടിയർ ഭാവം സമ്മാനിക്കുന്നുണ്ട്.

MOST READ: ഇലക്ട്രിക് മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് എര്‍ത്ത് എനര്‍ജി; ഒപ്പം ആകര്‍ഷമായ ഓഫറുകളും

ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

എന്നാൽ 2021 ബിഎസ്-VI നിഞ്ച 300-ന്റെ ബാക്കി രൂപകൽപ്പനയും സ്റ്റൈലിംഗും പിൻഗാമിയുടേതിന് സമാനമായി തുടരുന്നു. മോഡലിൽ ഡ്യുവൽ-പോഡ് ഹെഡ്‌ലൈറ്റ്, ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകൾ, മസ്കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, എക്‌സ്‌ഹോസ്റ്റിലെ ക്രോം ഹീറ്റ്‌ഷീൽഡ് എന്നിവയെല്ലാം ഉൾപ്പെടുന്നു.

ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

മോട്ടോർസൈക്കിളിന്റെ സാങ്കേതിക സവിശേഷതകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ ഇല്ലെങ്കിലും എഞ്ചിൻ 296 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് പാരലൽ-ട്വിൻ യൂണിറ്റ് തന്നെയാണ്.

MOST READ: 2021 റാങ്‌ലറിന്റെ പ്രാദേശിക അസംബ്ലിയും ബുക്കിംഗുകളും ആരംഭിച്ച് ജീപ്പ്

ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

ഇത് ഇപ്പോൾ ഏറ്റവും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിലേക്ക് പരിഷ്ക്കരിച്ചതാണ് ശ്രദ്ധേയമാകുന്നത്. എന്നാൽ പുതുക്കിയ എഞ്ചിനിൽ പവർ ഔട്ട്പുട്ട് കണക്കുകളിൽ മാറ്റം ഉണ്ടാകുമോയെന്ന് വ്യക്തമല്ല

ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്ന ബിഎസ്-IV പതിപ്പ് 11,000 rpm-ൽ 39 bhp പവറും 10,000 rpm-ൽ 27 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. നിഞ്ച 300 പതിപ്പിന് സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചും കവസാക്കി വാഗ്ദാനം ചെയ്തിരുന്നു.

MOST READ: ഇനി ഊഴം കുഞ്ഞൻ എസ്‌യുവിക്ക്; ടാറ്റ HBX ദീപാവലിക്ക് മുമ്പായി നിരത്തിലെത്തും

ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

രൂപകൽപ്പനയ്ക്ക് സമാനമായി മെക്കാനിക്കൽ ഭാഗങ്ങളും ബിഎസ്-IV പതിപ്പിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകും. അങ്ങനെ നിഞ്ച 300-ൽ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിന് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന റിയർ മോണോ ഷോക്കും ഉപയോഗിക്കുന്നത് തുടരും.

ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ട് ചക്രങ്ങളിലും സിംഗിൾ റോട്ടറുകൾ ഉൾപ്പെടും. സുരക്ഷ വർധിപ്പിക്കുന്നതിനായി ഇരട്ട-ചാനൽ എബിഎസും ജാപ്പനീസ് പ്രീമിയം ബൈക്ക് നിർമാതാക്കൾ സമ്മാനിക്കും.

ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

മുമ്പുണ്ടായിരുന്ന നിഞ്ചയുടെ 300 പതിപ്പിന് 2.98 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയിരുന്നത്. ഏറ്റവും പുതിയ മോഡലിന് വില കുറയുമെന്ന സൂചനയാണ് പുറത്തുവരുന്നത്. പുതിയ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Revealed The 2021 BS6 Ninja 300 In India. Read in Malayalam
Story first published: Wednesday, February 24, 2021, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X