Just In
- 13 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 14 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 14 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 16 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Finance
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്കുന്ന 12 ബാങ്കുകള്‍
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 റാങ്‌ലറിന്റെ പ്രാദേശിക അസംബ്ലിയും ബുക്കിംഗുകളും ആരംഭിച്ച് ജീപ്പ്
പ്രാദേശികമായി അസംബിൾ ചെയ്യുന്ന 2021 ജീപ്പ് റാങ്‌ലറിന്റെ ഉത്പാദനം രഞ്ജംഗാവോണിലെ നിർമാണ കേന്ദ്രത്തിൽ ആരംഭിച്ചതായി ജീപ്പ് ഇന്ത്യ അറിയിച്ചു.

ആഭ്യന്തര ഉൽപാദന നിരയിൽ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ ജീപ്പ് എസ്‌യുവിയാണ് റാങ്‌ലർ, മാർച്ച് 15 -ന് വാഹനം ഇന്ത്യയിൽ വിപണിയിലെത്തും.

വരാനിരിക്കുന്ന എസ്‌യുവിയുടെ ഉൽപാദനത്തോടൊപ്പം, രാജ്യത്തുടനീളമുള്ള 26 ജീപ്പ് ഡീലർഷിപ്പുകളും റാങ്‌ലറിനായി ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്, ഇതിന്റെ കൃത്യമായ വിലകളും സവിശേഷതകളും വരും മാസത്തിൽ കമ്പനി വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

CBU റൂട്ട് വഴി 2019 -ൽ റാങ്‌ലർ നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അന്നത്തെ ഉയർന്ന വില മോഡലിന്റെ വിൽപ്പനയ്ക്കൊരു വില്ലനായിരുന്നു.

എന്നാൽ ഇപ്പോൾ പ്രാദേശികമായി അസംബ്ലിൾ ചെയ്യുന്നതിനാൽ ഓഫ് റോഡ് ഓറിയന്റഡ് എസ്‌യുവി ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാകുന്നതാക്കും.

ഫ്രണ്ട് ഗ്രില്ലിന്റെ ഇരുവശത്തുമുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ലംബ സ്ലാറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, നീണ്ടുനിൽക്കുന്ന ഫ്രണ്ട് ഫെൻഡറുകളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎൽ എന്നിവയും ബോഡി ഫ്രെയിമിൽ നിന്ന് പൂർണ്ണമായും നീക്കംചെയ്യാൻ കഴിയുന്ന ഡോറുകളും റാങ്‌ലറിന്റെ പ്രത്യേകതകളാണ്.

റാങ്‌ലർ 18 ഇഞ്ച് അലോയി വീലുകളുമായി വരുന്നു ടെയിൽഗേറ്റിൽ ഒരു സ്പെയർ വീലും നിർമ്മാതാക്കൾ ഒരുക്കുന്നു.

സവിശേഷത അനുസരിച്ച്, റാങ്‌ലറിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് TFT ഡ്രൈവർ ഡിസ്‌പ്ലേ, ലെതർ ഇന്റീരിയർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, റിമോർട്ട് കീ ആക്‌സസ്സ് എന്നിവയുണ്ട്.

ഇന്ത്യയിൽ വിപണിയിലെത്തിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്ന നാല് പ്രാദേശിക ഉൽപന്നങ്ങളിൽ രണ്ടാമത്തേതാണ് ജീപ്പ് റാങ്‌ലർ.

ലോകത്തെ ഏറ്റവും അംഗീകൃത എസ്‌യുവിയെ തങ്ങളുടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ ആക്‌സസ് ചെയ്യാനും, അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിലും തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ജീപ്പ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ പാർത്ത ദത്ത പറഞ്ഞു.