നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

ഇന്ത്യയിലെ സ്പോർട്‌സ് മോട്ടോർസൈക്കിൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഎസ്-VI നിഞ്ച 300 മോഡലിനായുള്ള ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കവസാക്കി.

നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

ജാപ്പനീസ് ബ്രാൻഡിന്റെ ഫാക്ടറിയിൽ നിന്ന് കവസക്കി ഡീലർഷിപ്പുകളിലേക്കുള്ള യാത്രയിലാണ് നിഞ്ചയിപ്പോൾ. ബൈക്ക് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഉടൻ തന്നെ അതത് ഡീലർഷിപ്പുകളിൽ നിന്ന് ഡെലിവറിക്കായുള്ള വിളിവരുമെന്നാണ് കമ്പനി തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്.

നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

പോയ മാർച്ചിലാണ് 2021 കവസാക്കി നിഞ്ച 300 ഇന്ത്യയിൽ അവതരിപ്പിച്ചത്. 3.18 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ സ്പോർട്‌സ് ബൈക്കിന് കാര്യമായ കോസ്മെറ്റിക് പരിഷ്ക്കരണം ഒന്നും കമ്പനി നൽകിയിട്ടില്ല.

MOST READ: മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

എന്നിരുന്നാലും പഴയ മോഡലിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പുതുക്കിയ ഗ്രാഫിക്സാണ് ജാപ്പനീസ് സ്പോർട്സ് ബൈക്കിന് സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ KRT ഗ്രാഫിക്സുള്ള ലൈം ഗ്രീൻ, കാൻഡി ലൈം ഗ്രീൻ, എബോണി എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിലും നിഞ്ച 300 വാഗ്‌ദാനം ചെയ്യുന്നു.

നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

പ്രധാനമായും ഏറ്റവും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ നവീകരിക്കുകയായിരുന്നു ബ്രാൻഡിന്റെ പ്രഥമ ലക്ഷ്യം. ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന കവസാക്കി മോഡലാണ് നിഞ്ച 300.

MOST READ: നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ നടപ്പിലാക്കിയ പുതിയ ബി‌എസ്-VI മലിനീകരണ ചട്ടങ്ങൾ കാരണം വിപണിയിൽ നിന്നും താത്ക്കാലികമായി വിട്ടുനിന്നതിനു ശേഷമാണ് നിഞ്ച 300 നിരത്തിലേക്ക് ഓടിയെത്താൻ ഒരുങ്ങുന്നത്.

നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

നിഞ്ച 300 ബിഎസ്-VI പതിപ്പിന്റെ 296 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ്, 8 വാൽവ് എഞ്ചിൻ 11,000 rpm-ൽ 38.4 bhp കരുത്തും 10,000 rpm-ൽ 26.1 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പ് അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്

MOST READ: നോർട്ടൺ ബ്രാൻഡിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്എസ്

നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

ഒരേ ഡയമണ്ട് തരത്തിലുള്ള സ്റ്റീൽ ഫ്രെയിമിൽ തന്നെയാണ് ബൈക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ 37 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും അഞ്ച്-ഘട്ടമായി ക്രമീകരിക്കാവുന്ന പിൻ മോണോഷോക്കുമാണ് സസ്‌പെൻഷനായി ഉപയോഗിച്ചിരിക്കുന്നതും.

നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

എൻ‌ഡുറൻസ് സോഴ്‌സ്ഡ് ബ്രേക്കുകളും പഴയ മോഡലിൽ നിന്ന് ഡ്യുവൽ-ചാനൽ എബി‌എസ് ഉപയോഗിച്ച് മുന്നോട്ടു കൊണ്ടുപോകാനും കവസാക്കിക്ക് സാധിച്ചിട്ടുണ്ട്. MRF നൈലോഗ്രിപ്പ് സാപ്പർ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് വീലുകളാണ് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്.

നിരത്തിലേക്ക് പായാം, പുതിയ ബിഎസ്-VI നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിച്ച് കവസാക്കി

കൂടാതെ ട്വിൻ-പോഡ് ഹെഡ്‌ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്ക്കുലർ ഫ്യൂവൽ ടാങ്ക്, സ്റ്റെപ്പ്-അപ്പ് സാഡിൽ എന്നിവ നിഞ്ച 300-ന്റെ പ്രധാന സവിശേഷതകളാണ്. രാജ്യത്തുടനീളമുള്ള കവസാക്കി ഡീലർഷിപ്പുകൾക്ക് പുറമെ പുതിയ ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിലും ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Started The Deliveries Of 2021 BS6 Ninja 300. Read in Malayalam
Story first published: Thursday, May 13, 2021, 10:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X