RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

RC ശ്രേണി നവീകരിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ കെടിഎം. ഏറെക്കാലമായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അധികം വൈകാതെ അത് സാധ്യമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

ഇത് വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2021 കെടിഎം RC 200 അല്ലെങ്കില്‍ 125 എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രോട്ടോടൈപ്പ് മോഡല്‍ ഇന്ത്യയില്‍ ആദ്യമായി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

ഈ പ്രോട്ടോടൈപ്പ് RC 200 അല്ലെങ്കില്‍ 125 ആണെന്ന് കരുതുന്നു, കാരണം യൂറോപ്പില്‍ പരിശോധന നടത്തിയ RC 390 പ്രോട്ടോടൈപ്പുകളില്‍ കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പരമ്പരാഗത സൈഡ് സ്ലംഗ് എക്സ്ഹോസ്റ്റ് കാനിസ്റ്റര്‍ ഉണ്ടായിരുന്നു.

MOST READ: ജൂൺ മാസത്തോടെ പുതിയ ഹൈബ്രിഡ് ഹോണ്ട സിറ്റിയെ ഇന്ത്യയിൽ പ്രതീക്ഷിക്കാം, അവകാശവാദം 27 കിലോമീറ്റർ മൈലേജ്

RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

ഒരു ചെറിയ ഡിസ്പ്ലേസ്മെന്റ് മോട്ടറിന് വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ ആവശ്യമില്ലെന്നും അതിനാല്‍ ഒരു അണ്ടര്‍ബെല്ലി യൂണിറ്റ് ഉപയോഗിച്ച് കൈകാര്യം ചെയ്യാമെന്നും സൂചിപ്പിക്കുന്നു. ഈ പരീക്ഷണ ചിത്രങ്ങളിലെ മോഡല്‍ അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ് ഉപയോഗിക്കുന്നത് തുടരുന്നു.

RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

പുതിയ കെടിഎം RC 390 പോലെ, ചെറിയ എഞ്ചിന്‍ മോഡലുകള്‍ പൂര്‍ണ്ണമായും ഓവര്‍ഹോള്‍ ചെയ്ത സ്‌റ്റൈലിംഗ് അവതരിപ്പിക്കും. പുതിയ ഹെഡ്‌ലാമ്പ് ബ്രാന്‍ഡിന്റെ പുതിയ ഡിസൈന്‍ ഐഡന്റിറ്റിയുമായി പൊരുത്തപ്പെടുന്നു, ഒപ്പം ചുറ്റുമുള്ള ഫെയറിംഗിന് മുമ്പത്തേതിനേക്കാള്‍ അല്പം വലുതായിരിക്കുമെന്നും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

MOST READ: ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

ബൈക്കിന്റെ ബോഡി പാനലുകള്‍ മുമ്പത്തേതിനേക്കാള്‍ ഷാര്‍പ്പാണ്. എന്നാല്‍ സ്റ്റിയറിംഗ് മൗണ്ടും ഇന്‍സ്ട്രുമെന്റ് കണ്‍സോളും തമ്മില്‍ ഒരു വിടവ് സംഭവിച്ചിരിക്കുന്നതായും ചിത്രങ്ങളില്‍ കാണാം.

RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

മറ്റൊരു പ്രധാന മാറ്റം റിയര്‍ സബ് ഫ്രെയിമാണ്, പക്ഷേ കാര്യമായ സ്‌റ്റൈലിംഗ് മാറ്റങ്ങളില്ലാതെ ടെയില്‍പീസ് നിലനിര്‍ത്തുന്നതായി തോന്നും. 2021 RC ശ്രേണിയെ ഉയരമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് കെടിഎം പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്, അതിനാല്‍ എര്‍ഗണോമിക്‌സില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കാം.

MOST READ: ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

പുതുതലമുറ കെടിഎം RC200, അല്ലെങ്കില്‍ 125, 390 എന്നിവ എഞ്ചിന്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. RC200-ന്റെ കാര്യത്തില്‍, നിലവിലുള്ള 199.5 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 25 bhp കരുത്തും 19.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് യൂണിറ്റാണ് ഗിയര്‍ബോക്‌സ്. മാറ്റങ്ങളൊന്നുമില്ലെങ്കിലും, മോട്ടോര്‍ അതിന്റെ വിഭാഗത്തിലെ ഏറ്റവും ശക്തമായ യൂണിറ്റായിരിക്കും.

RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

ട്രെല്ലിസ് ഫ്രെയിം WP ഇന്‍വേര്‍ട്ടട് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക്, റിയര്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ സിസ്റ്റം എന്നിവ ഉപയോഗിക്കുന്നത് തുടരും. 2021 കെടിഎം RC200 ഉം അതിന്റെ ശ്രേണിയിലെ മറ്റ് മോഡലുകളും പുതിയ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സ്വന്തമാക്കും. വീല്‍ ഹബിനേക്കാള്‍ സ്പോക്കുകളില്‍ റോട്ടര്‍ ഘടിപ്പിച്ചിരിക്കുന്നു.

MOST READ: സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

കയറ്റുമതി-സ്‌പെക്ക് വേരിയന്റ് ഡ്യുവല്‍-ചാനല്‍ സംവിധാനം ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി വാഗ്ദാനം ചെയ്യുമ്പോള്‍, ചെലവ് നിയന്ത്രിക്കാന്‍ ഇന്ത്യ-സ്‌പെക്ക് RC200 ഒരു സിംഗിള്‍-ചാനല്‍ എബിഎസ് മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ബൈക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Planning To Update RC Segment, Spied Testing In India Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X