Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വരാനിരിക്കുന്ന കെടിഎം 1290 സൂപ്പർ ഡ്യൂക്ക് RR -ന്റെ വിവരങ്ങൾ പുറത്ത്
സൂപ്പർ നേക്കഡ് വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ യന്ത്രങ്ങളിലൊന്നാണ് കെടിഎം 1290 സൂപ്പർ ഡ്യൂക്ക്. ഓറഞ്ച് ബീസ്റ്റിന് ഇതിനകം ഒരു 'R' പതിപ്പ് ഉണ്ടായിരുന്നു, അത് സാധാരണ മോഡലിനെക്കാൾ മികവുറ്റതായിരുന്നു.

ഇപ്പോൾ, ഓസ്ട്രിയൻ നിർമ്മാതാക്കൾ കെടിഎം 1290 സൂപ്പർ ഡ്യൂക്ക് RR ഉയർന്ന സ്പെക്ക് മോഡൽ കൂടി ഉത്പന്ന നിരയിൽ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കെടിഎം 1290 സൂപ്പർ ഡ്യൂക്ക് RR -ന്റെ വികസനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി ഇൻറർനെറ്റിൽ പ്രചരിക്കുന്നു. എന്നിരുന്നാലും, ചില ദൃശ്യമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്, ഇത് ഉയർന്ന നിലവാരമുള്ള മോട്ടോർസൈക്കിളിനെക്കുറിച്ച് സ്ഥിരീകരിക്കുക മാത്രമല്ല ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.
MOST READ: ടിയാഗൊയുടെ പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റിനെ അവതരിപ്പിച്ച് ടാറ്റ; വില 5.79 ലക്ഷം രൂപ

ഒരു റിപ്പോർട്ട് അനുസരിച്ച്, ചോർന്ന ജർമ്മൻ എമിഷൻ ടെസ്റ്റ് ഫലങ്ങളുടെ പട്ടികയിൽ കെടിഎം 1290 സൂപ്പർ ഡ്യൂക്ക് RR അതേ 1301 സിസി, LC8, ഇരട്ട സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കും, ഇത് പരമാവധി 179 bhp കരുത്ത് ഉത്പാദിപ്പിക്കും.

R പതിപ്പിന്റെ അതേ കണക്കാണിത്. എന്നിരുന്നാലും, വരാനിരിക്കുന്ന മോഡലിന്റെ ഉദ്‌വമനം അല്പം വ്യത്യാസപ്പെടും. കുറഞ്ഞ ഹൈഡ്രോകാർബൺ, NOx ഫലങ്ങൾ ഇത് നൽകുന്നു.
MOST READ: ബലേനോയ്ക്ക് പുത്തൻ അപ്ഡേറ്റുകൾ നൽകാനൊരുങ്ങി മാരുതി; അവതരണം താമസിയാതെ

കൂടാതെ, യൂറോപ്പിലെ ഏറ്റവും പുതിയ ടൈപ്പ്-അംഗീകാര രേഖകൾ 1290 ഡ്യൂക്ക് RR -ൽ കെടിഎം മറ്റൊരു എക്‌സ്‌ഹോസ്റ്റ് ഉപയോഗിക്കുമെന്ന് വെളിപ്പെടുത്തുന്നു. രേഖകളിൽ മറ്റൊരു പാർട്ട് നമ്പർ പരാമർശിച്ചിരിക്കുന്നു.

രസകരമെന്നു പറയട്ടെ, കെടിഎമ്മിന്റെ പവർപാർട്ട്സ് വെബ്‌പേജ് ഈ പാർട്ട് നമ്പർ നിലവിൽ കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R -ന് ഓപ്ഷണലായി നൽകുന്ന അക്രപോവിക് സ്ലിപ്ഓൺ ടൈറ്റേനിയം & കാർബൺ സൈലൻസറിന്റേതാണ്.
MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ

1290 സൂപ്പർ ഡ്യൂക്ക് RR -vd 1290 R മോഡലിനേക്കാൾ 10 കിലോഗ്രാം വരെ ഭാരം കുറയ്ക്കാൻ കെടിഎം പ്രവർത്തിച്ചിട്ടുണ്ടെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഫോക്സ വീലുകൾ, കാർബൺ-ഫൈബർ ഭാഗങ്ങൾ എന്നിവയും അതിലേറെയും പോലുള്ള പവർപാർട്സ് കാറ്റലോഗിൽ നിന്നുള്ള ഉയർന്ന ഘടകങ്ങൾ ഉപയോഗിച്ചുകൊണ്ട് കമ്പനിക്ക് അത് നേടാൻ കഴിഞ്ഞേക്കും എന്ന് ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നു.
MOST READ: കോണ്ടിനെന്റൽ ജിടി ഗ്രാൻഡ് ടൂററിന്റെ 80,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി ബെന്റ്ലി

ഉയർന്ന സ്‌പെക്കും ഭാരം കുറഞ്ഞതുമായ 1290 സൂപ്പർ ഡ്യൂക്ക് RR കെടിഎം ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സൂപ്പർ നേക്കഡ് ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 S പോലുള്ളവയുമായി ഇത് മത്സരിക്കും.
Source: Cycleworld