Just In
- 32 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
TRK 502 അഡ്വഞ്ചർ ടൂററിന്റെ പുതിയ ബിഎസ്-VI പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുത്ത് ബെനലി. 2021 ജനുവരി 29-ന് പ്രീമിയം മോട്ടോർസൈക്കിൾ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ കമ്പനി പുതിയ മോട്ടോർസൈക്കിളിന്റെ വില ഓൺലൈനായാകും പ്രഖ്യാപിക്കുക. പുതുക്കിയ രൂപത്തിനോട് നീതി പുലർത്തുന്ന പുതിയ ഗ്രാഫിക്സും ഉണ്ടാകും.

എന്നിരുന്നാലും കളർ ഓപ്ഷനുകൾ ബൈക്കിന്റെ BS4 മോഡലിന് സമാനമായിരിക്കും. പ്രധാനമായും TRK502, TRK502X എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാകും പ്രീമിയം അഡ്വഞ്ചർ ടൂറർ ബൈക്ക് വിപണിയിൽ എത്തുക എന്നതും ശ്രദ്ധേയമാണ്.
MOST READ: ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്

TRK 502 മോഡൽ റോഡ് അധിഷ്‌ഠിത മോഡലും TRK 502 X ഒരു ഓഫ്-റോഡ് വകഭേദവുമാണ്. ഇവ രണ്ടും തമ്മിൽ വളരെ കുറച്ച് വ്യത്യാസങ്ങൾ മാത്രമാകും ഉണ്ടാവുക.

എന്നാൽ പുനർരൂപകൽപ്പന ചെയ്‌ത റിയർവ്യു മിററുകൾ, അപ്‌ഡേറ്റുചെയ്‌ത ഹാൻഡ്‌ബാർ ഗ്രിപ്പുകൾ, ശക്തിപ്പെടുത്തിയ അലുമിനിയം-ഫ്രെയിം നക്കിൾ ഗാർഡുകൾ, ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയർ എന്നിവയും ബെനലി TRK 502 മോഡലിൽ ഉപയോഗിക്കും.
MOST READ: ഔദ്യോഗിക വെബ്സെറ്റിൽ പ്രത്യക്ഷപ്പെട്ട് പുതിയ 2021 മോഡൽ ഹിമാലയൻ

സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഇപ്പോൾ അനലോഗ് ഡയലിനായി വൈറ്റ്-ബ്ലാക്ക്‌ലിറ്റ് ലൈറ്റിംഗും ഡിജിറ്റൽ ഡിസ്‌പ്ലേയ്‌ക്ക് ഓറഞ്ചും ഉൾപ്പെടുത്തും. ബിഎസ്-VI TRK 502 ടോപ്പ് ബോക്‌സിനായി സീറ്റ്, മൗണ്ടിംഗ് ഡിസൈൻ എന്നിവ ബെനലി മാറ്റും.

500 സിസി പാരലൽ-ട്വിൻ എഞ്ചിന്റെ ബിഎസ്-VI പതിപ്പായിരിക്കും പുതിയ TRK-യിൽ വാഗ്‌ദാനം ചെയ്യുക. ബിഎസ്-IV അവതാരത്തിൽ ഈ യൂണിറ്റ് 8500 rpm-ൽ പരമാവധി 47.5 bhp പവറും 6000 rpm-ൽ 46 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.
MOST READ: മോഡൽ നിരയിലുടനീളം 45,000 രൂപ വരെ വിലവർധനയുമായി ഹ്യുണ്ടായി

ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. എന്നാൽ TRK 502 ബിഎസ്-VI മോഡലിന്റെ പവർ ഔട്ട്‌പുട്ട് കണക്കുകളിൽ വലിയ മാറ്റങ്ങളൊന്നും കാണില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഭ്യന്തര വിപണിയിൽ ബെനലി അവതരിപ്പിക്കുന്ന ആദ്യ മോഡലുകളിൽ ഒന്നാണ് TRK 502 അഡ്വഞ്ചർ ടൂറർ. നിലവിൽ ഇന്ത്യയിൽ ബെനലി വിൽപനയ്‌ക്കെത്തിക്കുന്ന ഒരേയൊരു ബിഎസ്-VI കംപ്ലയിന്റ് മോഡൽ ഇംപെരിയാലെ 400 ആണ്.