Just In
- 15 min ago
കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ
- 30 min ago
ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍
- 33 min ago
വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്
- 1 hr ago
സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"
Don't Miss
- News
സുധാകരനെതിരായ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ യുവതിക്ക് നിര്‍ദേശം, മന്ത്രിക്കെതിരെ തുടര്‍നടപടി
- Movies
അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- Sports
IPL 2021: സിഎസ്കെയോട് മുട്ടുകുത്തി രാജസ്ഥാന്, മത്സരത്തിലെ പ്രധാന റെക്കോഡുകളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ മൂന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിച്ച് NIJ ഓട്ടോമോട്ടീവ്
ഉത്തർപ്രദേശിലെ ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ NIJ ഓട്ടോമോട്ടീവ് QV60, ആക്സിലറോ, ഫ്ലിയോൺ എന്നീ പുതിയ മൂന്ന് മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി.

ഈ ഇലക്ട്രിക് സ്കൂട്ടറുകൾ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എതിരാളികളേക്കാൾ നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നാണ് കമ്പനിയുടെ വാദം. അതായത് തങ്ങളുടെ മോഡലുകൾ സുഖപ്രദമായ സവാരി, കുറഞ്ഞ സർവീസ് ചെലവ്, വാങ്ങിയ ഒരു വർഷത്തിനുള്ളിൽ ഒരേ സെഗ്‌മെന്റിലെ പെട്രോൾ വാഹനങ്ങളേക്കാൾ 25 മടങ്ങ് കൂടുതൽ ചെലവ് ലാഭിക്കൽ എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

മലിനീകരണത്തിനെതിരായ ആഗോള പ്രതിസന്ധിയെ നേരിടാൻ ഈ ഇ-സ്കൂട്ടറുകൾ ലക്ഷ്യമിടുന്നു. കൂടാതെ രാജ്യത്തെ ഇന്ധന വില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പായിരിക്കും ഇലക്‌ട്രിക് വാഹനങ്ങൾ.
MOST READ: ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

NIJ QV60
QV60 ഇലക്ട്രിക് സ്‌കൂട്ടറിന് 51,999 രൂപയാണ് വില. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ട്യൂബ്‌ലെസ് ടയറുകൾ, എൽഇഡി കളർ ഡിസ്‌പ്ലേ, കീലെസ് എൻട്രി, ഫൈൻഡ്-മൈ-സ്‌കൂട്ടർ ഫീച്ചർ, ആന്റി തെഫ്റ്റ് ലോക്ക്, അലാറം സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന നിരവധി സവിശേഷതകളോടെ ഭാരം കുറഞ്ഞ ബോഡി ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.

ഉയർന്ന ടോർഖ് BLDC മോട്ടോറുള്ള 60V VRLA ബാറ്ററിയാണ് QV60 മോഡലിന്റെ ഹൃദയം. ക്രമീകരിക്കാവുന്ന റിയർ ഷോക്ക് അബ്സോർബറും ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. റിവേഴ്സ് ഗിയറും ക്രമീകരിക്കാവുന്ന വേഗതയും ഇതിന്റെ മറ്റ് സവിശേഷതകളിൽ പെടുന്നു. 6 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജിംഗ് പൂർത്തിയാക്കാനും സ്‌കൂട്ടറിന് സാധിക്കും.
MOST READ: താങ്ങാനാവുന്ന വിലയില്‍ പുതിയ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്‌സ്

NIJ ആക്സിലറോ
ആക്സിലറോ ഇ-സ്കൂട്ടറിന് 45,000 രൂപയാണ് വില. റെഡ്, ഗോൾഡ് കളർ ഓപ്ഷനുകളിൽ അവതരിപ്പിച്ചിരിക്കുന്ന മോഡലിന് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ എൽഇഡി സ്പീഡോമീറ്റർ, ലോംഗ് ഫുട്ട് ബോർഡ്, പില്യൺ റൈഡറിനായി ബാക്ക് റെസ്റ്റ് എന്നിവ ലഭിക്കുന്നു.

സെൻട്രൽ ലോക്കിംഗ് സിസ്റ്റം, ഫൈൻഡ്-മൈ-സ്കൂട്ടർ ഫംഗ്ഷൻ, റിമോട്ട് ആക്സസ് കൺട്രോൾ, ആന്റി-തെഫ്റ്റ് ലോക്ക്, അലാറം എന്നിവ ആക്സിലറോയുടെ സവിശേഷതകളിൽ ഉൾക്കൊള്ളുന്നു. ഇ-സ്കൂട്ടർ 10 ഇഞ്ച് അലോയ് വീലുകളും മൊബൈലിനായി യുഎസ്ബി ചാർജിംഗ് സോക്കറ്റ് പരിചയപ്പെടുത്തുമുണ്ട്.
MOST READ: ലൈസന്‍സടക്കം എല്ലാ സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങനെ

ഇക്കോ മോഡിലായിരിക്കുമ്പോൾ ചാർജിൽ 95 കിലോമീറ്റർ വരെ പരിധിയി നൽകാനും ആക്സിലറോയ്ക്ക് സാധിക്കും. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മികച്ച ആക്‌സിലറേഷനും മോഡലിനെ വേറിട്ടു നിർത്തുന്നു.

ഇതിന് മുന്നിൽ 130 mm ഡിസ്ക് ബ്രേക്കും പിന്നിൽ 110 mm ഡ്രം ബ്രേക്കും മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിൻഭാഗത്ത് ഡ്യുവൽ കോയിൽ സ്പ്രിംഗ് ഹൈഡ്രോളിക് സസ്‌പെൻഷനും ലഭിക്കുന്നു.

8-10 മണിക്കൂറിനുള്ളിൽ പൂർണ ചാർജാകുന്ന 60V 3A BLDC മോട്ടോറാണ് ആക്സിലറോ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. റിവേഴ്സ് ഗിയർ ഫംഗ്ഷനോടൊപ്പം ഒരു ടച്ച് ഓട്ടോ റിപ്പയർ, മെയിന്റനൻസ് എന്നിവയും ആക്സിലറോ സ്‌കൂട്ടറിൽ കാണാം.

NIJ ഫ്ലിയോൺ
ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് 47,000 രൂപ വിലയുള്ള ഫ്ലിയോൺ ഇ-സ്കൂട്ടർ. പേൾ വൈറ്റ്, ചെറി റെഡ്, പൂനെ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഓഫർ ചെയ്‌തിരിക്കുന്ന ഫ്ലിയോൺ, ജിപിഎസ് പ്രാപ്‌തമാക്കിയ സിസ്റ്റം, ആന്റി തെഫ്റ്റ് അലാറം, ഐഒടി അകത്ത്, റിവേഴ്‌സ്, പാർക്കിംഗ് അസിസ്റ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്, യുഎസ്ബി ചാർജിംഗ് എന്നിവയ്‌ക്കൊപ്പം 3 റൈഡിംഗ് മോഡുകളും ഉൾക്കൊള്ളുന്നു.

86 കിലോഗ്രാം ഭാരമുള്ള ഫ്ലിയോണിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 15 മില്ലിമീറ്ററാണ്. അതേസമയം പവർ, ബാറ്ററി, ബ്രേക്കിംഗ്, ട്രാൻസ്മിഷൻ ഓപ്ഷനുകൾ എല്ലാം ആക്‌സലേറിയോ സ്‌കൂട്ടറുമായി ഇത് പങ്കിടുന്നു.

NIJ ഓട്ടോമോട്ടീവ് അതിന്റെ മൂന്ന് ഇ-സ്കൂട്ടറുകളിൽ ഓരോന്നിനും മൂന്ന് വർഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു. ഇവ മൂന്നും പരമാവധി 25 കിലോമീറ്റർ വേഗതയുള്ള ലോ സ്പീഡ് സ്‌കൂട്ടറുകളാണ്.