ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസുമായി റാപ്പിഡോ; കൂട്ടിന് സിപ്പ് ഇലക്ട്രിക്

ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് ബൈക്ക് ടാക്‌സി സേവനം ആരംഭിക്കുന്നതിനായി ബൈക്ക് ടാക്‌സി സര്‍വീസായ റാപ്പിഡോ സിപ് ഇലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസുമായി റാപ്പിഡോ; കൂട്ടിന് സിപ്പ് ഇലക്ട്രിക്

പുതുതായി ആരംഭിച്ച സേവനത്തെ റാപ്പിഡോ ഇവി എന്നാണ് വിളിക്കുന്നത്. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൈലറ്റ് റണ്ണിന്റെ ഭാഗമായി 2021 മാര്‍ച്ച് മുതല്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇത് ലഭ്യമാകും.

ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസുമായി റാപ്പിഡോ; കൂട്ടിന് സിപ്പ് ഇലക്ട്രിക്

പദ്ധതിയുടെ ഭാഗമായി സിപ്പില്‍ നിന്ന് നൂറിലധികം റൈഡറുകളും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഓണ്‍ബോര്‍ഡിംഗ് നടത്തുമെന്ന് റാപ്പിഡോ പറഞ്ഞു. രാജ്യത്തെ ടയര്‍ I മാര്‍ക്കറ്റിലുടനീളം ഈ ബിസിനസ്സ് മോഡല്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഇത്തരത്തിലുള്ള കൂടുതല്‍ ഇവി പങ്കാളികളെ ശ്രേണിയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതായും കമ്പനി അറിയിച്ചു.

MOST READ: പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസുമായി റാപ്പിഡോ; കൂട്ടിന് സിപ്പ് ഇലക്ട്രിക്

പ്രവര്‍ത്തനെ സംബന്ധിച്ചിടത്തോളം, റാപ്പിഡോ അപ്ലിക്കേഷനിലെ റൈഡ് വിഭാഗത്തിന് കീഴില്‍ പുതിയ സേവനം ലഭ്യമാകും. കുറഞ്ഞ സൗകര്യപ്രദമായ നിരക്കിനൊപ്പം റാപ്പിഡോ റൈഡ് നിരക്കില്‍ വില നിശ്ചയിക്കും.

ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസുമായി റാപ്പിഡോ; കൂട്ടിന് സിപ്പ് ഇലക്ട്രിക്

ഈ സേവനം ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ ആപ്പിള്‍ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ വഴി അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുകയും അവരുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുകയും റാപ്പിഡോ റൈഡ് ബുക്ക് ചെയ്യുകയും വേണം.

MOST READ: വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസുമായി റാപ്പിഡോ; കൂട്ടിന് സിപ്പ് ഇലക്ട്രിക്

''സ്വിസ് ടെക്‌നോളജി കമ്പനിയായ IQ എയറിന്റെ സമീപകാല ലോക വായു ഗുണനിലവാര റിപ്പോര്‍ട്ട് 106 രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡല്‍ഹിയെ വിലയിരുത്തി. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതയി റാപ്പിഡോ സഹസ്ഥാപകന്‍ അരവിന്ദ് ശങ്ക പറഞ്ഞു.

ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസുമായി റാപ്പിഡോ; കൂട്ടിന് സിപ്പ് ഇലക്ട്രിക്

'റാപ്പിഡോയുമൊത്തുള്ള ബൈക്ക് ടാക്‌സി സേവനങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ ശക്തമായ ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വര്‍ക്ക് പങ്കാളിത്തത്തോടെ ഇവി നിര്‍ദ്ദേശം ശക്തിപ്പെടുത്തുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് സിപ് ഇലക്ട്രിക് സഹസ്ഥാപകന്‍ ആകാശ് ഗുപ്ത പറഞ്ഞു.

MOST READ: ടെയ്‌കാൻ 2020 മോഡൽ ഇയറിനായി സൗജന്യ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പ്രഖ്യാപിച്ച് പോർഷ

ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസുമായി റാപ്പിഡോ; കൂട്ടിന് സിപ്പ് ഇലക്ട്രിക്

അതേസമയം അടുത്തിടെ ആരംഭിച്ച റാപ്പിഡോ ഓട്ടോ പദ്ധതിക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കിയതായി കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Rapido Announced Partnership With Zypp Electric For Electric Bike Taxi Service. Read in Malayalam.
Story first published: Wednesday, March 24, 2021, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X