കാത്തിരിക്കേണ്ടി വരും, ഹിമാലയന്റെ ബുക്കിംഗ് കാലയളവ് നാല് മാസത്തോളം

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. വിപണിയിലെത്തിയിട്ട് വർഷങ്ങളായെങ്കിലും കാലത്തിനൊത്ത മാറ്റങ്ങളുമായി ഈ ശ്രേണിയിൽ മുന്നിട്ടു നിൽക്കാനും താരത്തിന് സാധിക്കുന്നുണ്ട്.

കാത്തിരിക്കേണ്ടി വരും, ഹിമാലയന്റെ ബുക്കിംഗ് കാലയളവ് നാല് മാസത്തോളം

നിലവിലെ കൊവിഡ് സാഹചര്യവും മറ്റ് പ്രതിസന്ധികളും കണക്കിലെടുക്കുമ്പോൾ ഹിമാലയൻ വീട്ടിലെത്തിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. അതായത് മോട്ടോർസൈക്കിളിനായുള്ള ബുക്കിഗ് കാത്തിരിപ്പ് കാലയളവ് നാല് മാസത്തോളമാണെന്നാണ് റിപ്പോർട്ടുകൾ.

കാത്തിരിക്കേണ്ടി വരും, ഹിമാലയന്റെ ബുക്കിംഗ് കാലയളവ് നാല് മാസത്തോളം

ഹിമാലയൻ മികവ് പുലർത്തുന്നത് ദീർഘദൂര ടൂറിംഗ് കഴിവുകളുടെ കാര്യത്തിലാണ്. അതോടൊപ്പം തന്നെ ഓഫ്-റോഡിംഗിലും മികവും എൻഫീൽഡ് മോഡലിനാണ്. വിലയ്ക്കൊത്ത മൂല്യമാണ് ഹിമാലയനെ വ്യത്യസ്‌തമാക്കുന്നതും.

MOST READ: വാഹന രജിസ്ട്രേഷന്‍ ഇടിഞ്ഞു; 8 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കെന്ന് FADA

കാത്തിരിക്കേണ്ടി വരും, ഹിമാലയന്റെ ബുക്കിംഗ് കാലയളവ് നാല് മാസത്തോളം

2021 മോഡലായി നവീകരിച്ച ഹിമാലയന് 2.01 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അടുത്തിടെ പുതുക്കിയ അഡ്വഞ്ചർ ടൂററിന് നേരിയ വിഷ്വൽ മെച്ചപ്പെടുത്തലുകളും പുതിയ കളർ ഓപ്ഷനുകളും അതോടൊപ്പം തന്നെ ഒരു ട്രിപ്പർ മീറ്റർ സംവിധാനവും കമ്പനി സമ്മാനിച്ചു.

കാത്തിരിക്കേണ്ടി വരും, ഹിമാലയന്റെ ബുക്കിംഗ് കാലയളവ് നാല് മാസത്തോളം

ഗൂഗിൾ- പവർ ടേൺ-ബൈ-ടേൺ നാവിഗേഷൻ സംവിധാനമായാണ് ട്രിപ്പർ മീറ്റർ പ്രവർത്തിക്കുന്നത്. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ ജോടിയാക്കിയ ശേഷം ഇത് റോയൽ എൻഫീൽഡ് ആപ്ലിക്കേഷനോടൊപ്പം പ്രവർത്തിക്കും.

MOST READ: അപ്രീലിയ ടുവാനോ 660 ഫിലിപ്പീൻസിലുമെത്തി, അടുത്തത് ഇന്ത്യയിലേക്ക്

കാത്തിരിക്കേണ്ടി വരും, ഹിമാലയന്റെ ബുക്കിംഗ് കാലയളവ് നാല് മാസത്തോളം

കൂടാതെ പുതുക്കിയ വിൻഡ്‌ഷീൽഡ് ഉയരമുള്ളതും കൂടുതൽ പ്രായോഗികവുമാണ്. 411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് 2021 ഹിമാലയന് തുടിപ്പേകുന്നത്. ഇത് 6,500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,000- 4,500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കാത്തിരിക്കേണ്ടി വരും, ഹിമാലയന്റെ ബുക്കിംഗ് കാലയളവ് നാല് മാസത്തോളം

അഞ്ചു സ്പീഡാണ് ഗിയർബോക്‌സ്. ഹാഫ്-ഡ്യുപ്ലെക്സ് സ്പ്ലിറ്റ് ക്രാഡിൽ ഫ്രെയിമിലാണ് ഹിമാലയൻ നിർമിച്ചിരിക്കുന്നതും. ബൈക്കിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ 200 മില്ലീമീറ്റർ ട്രാവലുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 180 മില്ലീമീറ്റർ ട്രാവലുള്ള ഒരു മോണോഷോക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതും.

MOST READ: കുലുക്കമില്ലാതെ ഫോർച്യൂണറും, എൻ‌ഡവറും; 2021 ഏപ്രിൽ ഫുൾ-സൈസ് എസ്‌യുവി വിൽപ്പന ഇങ്ങനെ

കാത്തിരിക്കേണ്ടി വരും, ഹിമാലയന്റെ ബുക്കിംഗ് കാലയളവ് നാല് മാസത്തോളം

ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബി‌എസ് ഉള്ള ഡിസ്ക് ബ്രേക്കുകൾ രണ്ട് അറ്റത്തും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ സ്വിച്ചബിൾ എബിഎസും റോയൽ എൻഫീൽഡ് ഹിമാലയനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

കാത്തിരിക്കേണ്ടി വരും, ഹിമാലയന്റെ ബുക്കിംഗ് കാലയളവ് നാല് മാസത്തോളം

ലേക് ബ്ലൂ, ഗ്രേവൽ ഗ്രേ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സിൽവർ, പൈൻ ഗ്രീൻ എന്നീ ആറ് കളർ ഓപ്ഷനുകളാണ് റോയൽ എൻഫീൽഡ് ഹിമാലയൻ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 2.01 ലക്ഷം രൂപ മുതൽ 2.08 ലക്ഷം രൂപ വരെയാണ് ഈ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനായി ഇന്ത്യയിൽ മുടക്കേണ്ട എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Royal Enfield Himalayan Waiting Period Up To Four Months. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X