ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

പുതുവർഷത്തിൽ ജനപ്രിയ ക്ലാസിക് 350 മോഡലിന് രണ്ടാംതവണ വില വർധിപ്പിച്ചതിന് പിന്നാലെ ബുള്ളറ്റ് 350 ശ്രേണിയിലും വില പരിഷ്ക്കരണം നടപ്പിലാക്കി റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്.

ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

എൻഫീൽഡിന്റെ എൻ‌ട്രി ലെവൽ മോഡലായ ബുള്ളറ്റിനെയും ഇപ്പോൾ 1,30,228 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതായത് മുമ്പുണ്ടായിരുന്ന 1,27,094 രൂപയിൽ നിന്ന് ഏകദേശം 3,000 രൂപയോളമാണ് നിലവിൽ വർധിച്ചിരിക്കുന്നത്.

ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

ബുള്ളറ്റ് X 350 EFI പതിപ്പിന്റെ ഫീനിക്സ് ബ്ലാക്ക് / സിൽവർ മോഡലിനാണ് ഈ വില. അതേസമയം ബ്ലാക്ക് / ഫോറസ്റ്റ് ഗ്രീൻ വേരിയന്റുകൾക്ക് 1,36,502 രൂപയാണ് മുടക്കേണ്ടത്. ഇതിന് നേരത്തെ 1,33,261 രൂപയായിരുന്നു എക്സ്ഷോറൂം വില.

MOST READ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് റെനോ; കൈഗറിനെ അവതരിപ്പിച്ചു, വില വിവരങ്ങള്‍ ഇങ്ങനെ

ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

ബുള്ളറ്റ് X 350 പതിപ്പിന്റെ ടോപ്പ് എൻഡ് മോഡലിന് 1,42,705 രൂപയിൽ നിന്ന് 3,447 രൂപ കൂടി 1,46,152 രൂപയായി വില. വില വര്‍ധിപ്പിച്ചാലും ബ്രാന്‍ഡിന്റെ നിരയിലെ താങ്ങാവുന്ന മോഡല്‍ തന്നെയാണ് ബിഎസ് VI ബുള്ളറ്റ് 350.

ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും പഴക്കം ചെന്ന മോഡലുകളിലൊന്നായ ബുള്ളറ്റ് 350 ഇന്നും മാന്യമായ വിൽപ്പനയാണ് കമ്പനിക്ക് നേടിയെടുക്കുന്നത്. ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന വിലവർധനവിന് പുറമെ ബുള്ളറ്റ് 350 ശ്രേണിയിലേക്ക് കോസ്മെറ്റിക് അല്ലെങ്കിൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല.

MOST READ: എൻടോർഖ് സൂപ്പർ സ്ക്വാഡ് എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടിവിഎസ്

ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

എൻട്രി ലെവൽ മോഡൽ 346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും. ഇത് പരമാവധി 19.1 bhp കരുത്തിൽ 28 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിർബോക്‌സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്.

ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

റെട്രോ ശൈലി ഉയർത്തിപ്പിടിക്കുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരുവശത്തും ചെറിയ ഫോഗ്‌ലാമ്പുകള്‍, സിംഗിള്‍-പീസ് ട്യൂബുലാര്‍ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍-പീസ് സീറ്റ്, ക്രോം എക്സ്ഹോസ്റ്റ്, ക്ലാസിക് റിയര്‍വ്യൂ മിററുകള്‍ തുടങ്ങിയവയെല്ലാം ബുള്ളറ്റിന്റെ സവിശേഷതകളാണ്.

MOST READ: പുത്തൻ എൻഡവറിന് വൈൽഡ്‌ട്രാക്ക് X വേരിയന്റും സമ്മാനിക്കാൻ ഒരുങ്ങി ഫോർഡ്

ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

ബുള്ളറ്റ് 350 പതിപ്പിന്റെ സസ്പെൻ ചുമതലകൾ നിർവഹിക്കുന്നതിനായി മുൻവശത്ത് 35 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ അഞ്ച് ഘട്ടമായി പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്.

ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

അതേസമയം ബ്രേക്കിംഗിനായി മുന്നിൽ 2 പിസ്റ്റൺ ബ്രേക്ക് കാലിപ്പർ ഉള്ള 280 mm ഡിസ്കും പിന്നിൽ 153 mm ഡ്രം ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിംഗിൾ ചാനൽ എബിഎസുള്ള വേരിയന്റും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Royal Enfield Increased The Prices Of Bullet 350 Range. Read in Malayalam
Story first published: Monday, February 15, 2021, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X