പുത്തൻ എൻഡവറിന് വൈൽഡ്‌ട്രാക്ക് X വേരിയന്റും സമ്മാനിക്കാൻ ഒരുങ്ങി ഫോർഡ്
അടുത്ത തലമുറയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഫോർഡ് എൻഡവർ. അടുത്ത വർഷം രണ്ടാംപകുതിയോടെ അന്താരാഷ്‌ട്ര തലത്തിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുന്ന എസ്‌യുവി 2022-ൽ തന്നെ ഇന്ത്യയിലുമെത്തും.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2022 ഫോർഡ് എൻഡവർ, റേഞ്ചർ പിക്ക് അപ്പ് എന്നിവയ്ക്ക് പുതിയ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡും അമേരിക്കൻ ബ്രാൻഡ് സമ്മാനിക്കും.

2022 ഫോർഡ് എൻഡവർ അല്ലെങ്കിൽ എവറസ്റ്റിന് ഓഫ്-റോഡ് അധിഷ്ഠിതമായ വൈൽഡ്‌ട്രാക്ക് X വേരിയന്റും ലഭിക്കും. രണ്ട്, 4-വീൽ ഡ്രൈവ് മോഡലുകളുടെ മിശ്രിതത്തോടെ ആറ് വേരിയന്റുകളിലായി എസ്‌യുവി നിരത്തിലെത്തുമെന്നാണ് സൂചന.
MOST READ: ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

ആംബിയന്റ്, ട്രെൻഡ്, ട്രെൻഡ് സ്പോർട്ട്, വൈൽഡ്‌ട്രാക്ക് X, ടൈറ്റാനിയം, പ്ലാറ്റിനം എന്നിവയാണ് 2022 ഫോർഡ് എൻഡവറിലെ ആറ് വകഭേദങ്ങൾ. സ്റ്റാൻഡേർഡായി 4-വീൽ ഡ്രൈവ് സംവിധാനത്തോടെ പുതിയ വൈൽഡ്‌ട്രാക്ക് X വേരിയൻറ് വാഗ്ദാനം ചെയ്യും.

സ്റ്റാൻഡേർഡായി പുതിയ 3.0 ലിറ്റർ വി 6 ടർബോ-ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുക. എന്നിരുന്നാലും ഇതിന് ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ ഒരു ഓപ്ഷണലായി ലഭിക്കും.

ഈ വേരിയന്റിന് പരുക്കൻ അപ്പീലിനായി ലെതർ / ഫാബ്രിക് മിക്സ് സീറ്റ് മെറ്റീരിയൽ, ബിൽസ്റ്റൈൻ ഷോക്ക് അബ്സോർബറുകൾ, BF ഗുഡ്‌റിച് ഓൾ-ടെറൈൻ ടയറുകൾ, കാറിന്റെ വശങ്ങളിൽ റോക്ക് സ്ലൈഡർ എന്നിവയോടെയാകും എത്തുക.

2022 ഫോർഡ് എൻഡവർ വാഗ്‌ദാനം ചെയ്യുന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ രണ്ട് ഡീസലും പുതിയ പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡുമായിരിക്കും ഉൾപ്പെടുക. 3.2 ലിറ്റർ 5 സിലിണ്ടർ യൂണിറ്റും കമ്പനി നിർത്തലാക്കും.
MOST READ: 11.99 ലക്ഷം രൂപയ്ക്ക് സ്കോർപിയോ S3+ ബേസ് വേരിയന്റ് അവതരിപ്പിച്ച് മഹീന്ദ്ര

2.0 ലിറ്റർ 4 സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ 210 bhp കരുത്തിൽ 500 torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. മറുവശത്ത് വൈൽഡ്‌ട്രാക്ക് X വേരിയന്റിന്റെ പുതിയ 3.0 ലിറ്റർ 6 സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ 250 bhp പവറും 600 Nm torque ഉം വികസിപ്പിക്കും.

പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനമുള്ള പുതിയ 2.3 ലിറ്റർ ടർബോചാർജ്ഡ് 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ മോഡലിലേക്ക് എത്തുന്നതാണ് ശ്രദ്ധേയമാകുന്നത്. ഇത് ഏകദേശം 270 bhp കരുത്തിൽ 680 Nm torque സൃഷ്‌ടിക്കാൻ പ്രാപ്‌തമായിരിക്കും.

വരാനിരിക്കുന്ന മോഡലിന് പുതിയ 12.8 ഇഞ്ച് വെർട്ടിക്കൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനോടുകൂടിയ ബ്രാൻഡിന്റെ SYNC4 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുമെന്നാണ് റിപ്പോർട്ട്.

റിമോട്ട് കണക്റ്റിവിറ്റിയോടൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി സിസ്റ്റം പൊരുത്തപ്പെടും. കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയും പുതിയ 2022 ഫോർഡ് എൻഡവറിലെ സാന്നിധ്യമായിരിക്കും.


Click it and Unblock the Notifications








