ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ട്അപ്പാണ് സിമ്പിള്‍ എനര്‍ജി. ശ്രേണിയിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കമ്പനി പോയ വര്‍ഷം തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

ഇപ്പോഴിതാ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 മെയ് മാസത്തില്‍ ബെംഗളൂരു, ദില്ലി എന്നിവിടങ്ങളില്‍ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തും.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

തുടര്‍ന്ന് ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാര്‍ക്ക് 2 എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടര്‍ വളരെ ആധുനിക ഡിസൈന്‍ ഭാഷ അവതരിപ്പിക്കും.

MOST READ: പുതുവര്‍ഷത്തില്‍ പ്രതീക്ഷകളോടെ ബിഎംഡബ്ല്യു; 2020 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയവ വഴിയും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തും.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

മണിക്കൂറില്‍ 103 കിലോമീറ്റര്‍ വേഗതയും 240 കിലോമീറ്ററില്‍ കൂടുതല്‍ ബാറ്ററി ശ്രേണിയും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. നിലവില്‍ വിപണിയില്‍ ഉള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണി പരിശോധിക്കുകയാണെങ്കില്‍ ഇത് മികച്ചതെന്ന് വേണമെങ്കില്‍ പറയാം.

MOST READ: നെക്സോൺ ഇവിക്ക് വെല്ലുവിളിയായി ഇലക്ട്രിക് കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി എംജി

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

നീക്കം ചെയ്യാവുന്ന ലിഥിയം-അയണ്‍ ബാറ്ററിയാണ് മാര്‍ക്ക് 2 -ല്‍ ഉള്‍ക്കൊള്ളുക. ഇത് വീടിനുള്ളില്‍ 40 മിനിറ്റിലും ഫാസ്റ്റ് ചാര്‍ജറിലൂടെ ചാര്‍ജിംഗ് സ്റ്റേഷനില്‍ 17 മിനിറ്റിലും ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

3.1 സെക്കന്‍ഡിനുള്ളില്‍ 50 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിന് സാധിക്കും. 4G കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച് ഡിസ്പ്ലേ IP 67 റേറ്റിംഗും ഇതിന് ലഭിക്കും, കൂടാതെ വാഹനത്തിന്റെ 80-90 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വികസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

ഇലക്ട്രിക് സ്‌കൂട്ടറിന് ഒപ്പം തന്നെ, ഒരു പുതിയ മോട്ടോര്‍സൈക്കിളിലും സിമ്പിള്‍ എനര്‍ജി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. പ്രോട്ടോടൈപ്പ് പരിശോധന ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

''ഇന്ത്യയ്ക്ക് തീര്‍ച്ചയായും നല്ല ഇലക്ട്രിക് ബൈക്ക് ആവശ്യമാണെന്നും അത് ഉപഭോക്താവിന് ശരിയായ ഒരു തിരഞ്ഞെടുപ്പാകണമെന്നും'' കമ്പനി വക്താവ് വ്യക്തമാക്കിയിരുന്നു.

MOST READ: പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

നിലവില്‍ രാജ്യത്ത് റിവോള്‍ട്ട് ഇലക്ട്രിക് മാത്രമാണ് ഈ ശ്രേണിയില്‍ താങ്ങാവുന്ന ബൈക്ക് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. പോയ വര്‍ഷം വിപണിയില്‍ എത്തിയ ബൈക്കുകള്‍ മികച്ച സ്വീകാര്യതയാണ് വിപണിയില്‍ നേടിയെടുത്തിരിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് തീയതി കുറിച്ച് സിമ്പിള്‍ എനര്‍ജി

ഈ മോഡലിന് എതിരാളിയായിട്ടാകും സിമ്പിള്‍ എനര്‍ജി ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കുക. ഇലക്ട്രിക് ബൈക്കിനെക്കുറിച്ച് കമ്പനി അധികമൊന്നും വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Simple Energy To Launch Its First Electric Scooter In May. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X