Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
സമ്പല്‍ സമൃദ്ധിയിലേക്ക് കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി വിഷു ദിനം
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുവര്‍ഷത്തില്‍ പ്രതീക്ഷകളോടെ ബിഎംഡബ്ല്യു; 2020 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ
2020 ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകളുമായി ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. 6,604 യൂണിറ്റുകളുടെ വില്‍പ്പനയാണ് പോയ വര്‍ഷത്തിന്റെ അവസാനം ബ്രാന്‍ഡിന് ലഭിച്ചത്.

മൊത്തം വില്‍പ്പനയില്‍ ബിഎംഡബ്ല്യു 6,092 യൂണിറ്റുകളും മിനി 512 യൂണിറ്റ് വില്‍പ്പനയും രേഖപ്പെടുത്തി. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന എസ്യുവികളായ ബിഎംഡബ്ല്യു 1, ബിഎംഡബ്ല്യു X3, ബിഎംഡബ്ല്യു X5 എന്നിവയില്‍ നിന്നാണ് ബ്രാന്‍ഡിന് വില്‍പ്പനയില്‍ വലിയ നേട്ടമുണ്ടാക്കാനായത്.

കമ്പനി നടത്തിയ വില്‍പ്പനയുടെ 50 ശതമാനത്തിലധികവും ഈ മോഡലുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പുറത്തിറക്കിയ ബിഎംഡബ്ല്യു X7-ന് രാജ്യമെമ്പാടുമുള്ള എല്ലാ പ്രദേശങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
MOST READ: വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

കൂടാതെ, ആഢംബര സെഡാന് വിഭാഗത്തിനും ബിഎംഡബ്ല്യു 3 സീരീസ്, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയുടെ രൂപത്തില്‍ ശക്തമായ ഡിമാന്‍ഡ് കാണിക്കുന്നു.

മറുവശത്ത്, മിനി പ്രീമിയം കാര്‍ വിഭാഗത്തില്‍ വിപണി വിഹിതം വര്‍ദ്ധിപ്പിച്ചു. കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദം ബ്രാന്‍ഡ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ സമയത്തായിരുന്നു.
MOST READ: കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ

പ്രാദേശികമായി നിര്‍മ്മിച്ച കണ്ട്രിമാന് മൊത്തം വില്‍പ്പനയുടെ 40 ശതമാനം രേഖപ്പെടുത്തി. ത്രീ-ഡോര്‍ ഹാച്ച് അതിന്റെ ഹാര്‍ഡ് സോഫ്റ്റ്, സോഫ്റ്റ് ടോപ്പ് പതിപ്പില്‍ ഈ വര്‍ഷത്തെ വില്‍പ്പനയുടെ 23 ശതമാനത്തിലധികം സംഭാവന നല്കി.

വെല്ലുവിളികള്‍ നിറഞ്ഞ ദുഷ്കരമായ അന്തരീക്ഷത്തില്‍ ബ്രാന്‍ഡ് പ്രതിരോധവും ദൃഡനിശ്ചയവും പ്രകടിപ്പിച്ചതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു.
MOST READ: ബ്രെസയെ താഴെയിറക്കി വെന്യു; 2020 ഡിസംബറിലെ എസ്യുവി ശ്രേണിയിലെ വില്‍പ്പന ഇങ്ങനെ

ബ്രാന്‍ഡുകളുടെ ശക്തി, നന്നായി ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെയും ഡീലര്‍ പങ്കാളികളുടെയും അര്‍പ്പണബോധം എന്നിവ ബിസിനസ്സിനെ വേഗത്തില്‍ പൊരുത്തപ്പെടുത്തുന്നതിനും പ്രകടനം നടത്തുന്നതിനും പ്രേരിപ്പിച്ചുവെന്നും, പുതിയ ആത്മവിശ്വാസത്തോടും ശുഭാപ്തിവിശ്വാസത്തോടും കൂടിയാണ് 2021-ലേക്ക് കടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, 3 സീരീസ് സെഡാന്റെ ലോംഗ്-വീല്‍ബേസ് പതിപ്പായ ഗ്രാന്‍ ലിമോസിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ജനുവരി 21 -ന് അവതരിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
MOST READ: ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്ഡൗൺ സാങ്കേതികവിദ്യ

വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് ജനുവരി 11-ന് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങളും കമ്പനി നല്‍കുന്നുണ്ട്.

2021 ജനുവരി 11, ഉച്ചയ്ക്ക് (12.00 PM) മുമ്പായി കാര്‍ ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 ഉപഭോക്താക്കള്‍ക്ക്, ഒരു ലക്ഷം രൂപ വില വരുന്ന റിയര്‍ സീറ്റ് കംഫര്‍ട്ട് പാക്കേജ് കോംപ്ലിമെന്ററിയായി ബിഎംഡബ്ല്യു സമ്മാനിക്കും. അതില്‍ ഒരു ഐപാഡ്, ഐപാഡ് ഹോള്‍ഡര്‍, കോട്ട് ഹാംഗര്‍ എന്നിവ ഉള്‍പ്പെടും.

3 സീരീസിന്റെ ലോംഗ് വീല്‍ബേസ് പതിപ്പ് ലഭിക്കുന്ന ആദ്യത്തെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണിയാണ് ഇന്ത്യ എന്നത് മറ്റൊരു ശ്രദ്ധേയകരമായ കാര്യമാണ്.