Just In
- 6 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 7 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 8 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ ക്ലാസിക് 350 മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, ഒരുങ്ങുന്നത് എൻഫീൽഡിന്റെ J1D പ്ലാറ്റ്ഫോമിൽ
റോയൽ എൻഫീൽഡ് നിരയിലെ രാജാവാണ് ക്ലാസിക് 350. പുതുതലമുറ ആവർത്തനത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന മോഡൽ അധികം വൈകാതെ തന്നെ നിരത്തിലേക്ക് എത്തുമെന്നാണ് സൂചന.

എല്ലാ മാസവും ബ്രാൻഡിന്റെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളാണ് ക്ലാസിക് 350. പ്രധാനമായും മെക്കാനിക്കൽ ഭാഗത്ത് ഒരു വലിയ നവീകരണമായിരിക്കും പുതുതലമുറയിലേക്ക് പ്രവേശിക്കുമ്പോൾ ബൈക്കിന് ലഭിക്കുക.

വരാനിരിക്കുന്ന റെട്രോ മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള ചില പ്രത്യേക വിവരങ്ങൾ ഇപ്പോൾ ഗാഡിവാഡി പുറത്തുവിട്ടിട്ടുണ്ട്. സിംഗിൾ ഡൗൺട്യൂബ് ഫ്രെയിമിനെ ഒഴിവാക്കി2021 ക്ലാസിക് 350 ഇരട്ട ഡൗൺട്യൂബ് ഫ്രെയിമായിരിക്കും ഉപയോഗിക്കുക.

2020 നവംബറിൽ അവതരിപ്പിച്ച മീറ്റിയോർ 350 ക്രൂയിസറിൽ ഉപയോഗിച്ച് അതേ പ്ലാറ്റ്ഫോമാണിത്. അടിസ്ഥാനപരമായി വരാനിരിക്കുന്ന ക്ലാസിക് ബ്രാൻജിന്റെ J1D ആർക്കിടെക്ചർ ഉപയോഗിക്കും. ഇത് മികച്ച ഹാൻഡിലിംഗാണ് വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ ഡ്യുവൽ ക്രാഡിൽ ചാസിക്കു പുറമെ 300 mm ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ഇരട്ട പിസ്റ്റൺ ഫ്ലോട്ടിംഗ് കോളിപ്പറുകൾ, സിംഗിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പർ ഉള്ള 270 mm റിയർ ഡിസ്ക് ബ്രേക്ക് എന്നിവയും പുതിയ ക്ലാസിക്കിൽ ഇടംപിടിക്കുമെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
MOST READ: ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

റോയൽ എൻഫീൽഡ് ഒരു ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം വാഗ്ദാനം ചെയ്യും. ടയറുകളെ സംബന്ധിച്ചിടത്തോളം 90/90 19 ഇഞ്ച് ഫ്രണ്ട് സ്‌പോക്ക്ഡ് വീലും ട്യൂബ്ഡ് ടയറുകളുള്ള 110/90 18 ഇഞ്ച് റിയർ സ്‌പോക്ക്ഡ് വീലും കമ്പനി ഉപയോഗിക്കും.

അല്ലെങ്കിൽ, 90/90 19 ഇഞ്ച് ഫ്രണ്ട് അലോയ് വീലും ട്യൂബ് ലെസ് ടയറുമുള്ള 120/80 18 ഇഞ്ച് റിയർ അലോയ് വീലും ഒരു ഓപ്ഷനായി ലഭിക്കും. 130 മില്ലീമീറ്റർ ട്രാവലുള്ള 35 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളാകും 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 ഒരുക്കുക.
MOST READ: പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

അതേസമയം പിന്നിൽ അഞ്ച് ഘട്ടങ്ങളായി ക്രമീകരിക്കാവുന്ന പ്രീലോഡ് അഡ്ജസ്റ്റബിളിറ്റിയുള്ള ട്വിൻ ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളും 80 mm ട്രാവലുമായിരിക്കും വാഗ്‌ദാനം ചെയ്യുക.

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം റെട്രോ അപ്പീൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പാണ്. വൃത്താകൃതിയിലുള്ള പില്യൺ സീറ്റും പുതുക്കിയ ടെയിൽ ലാമ്പുകളും ഉൾപ്പെടെ ചെറിയ മാറ്റങ്ങളും മോട്ടോർസൈക്കിളിൽ ഉണ്ടാകും.

മീറ്റിയോറിൽ കാണപ്പെടുന്ന 349 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ക്ലാസിക്കിനും തുടിപ്പേകുക. ഇത് പരമാവധി 19.2 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

നിലവിലെ ക്ലാസിക് 350 മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പവർ ചെറുതായി ഉയർന്നെങ്കിലും ടോർഖ് 1 Nm കുറയുന്നു. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായായിരിക്കും എഞ്ചിൻ ജോടിയാക്കുക.

അപ്‌ഡേറ്റുചെയ്‌ത ഇൻസ്ട്രുമെന്റ് കൺസോളിൽ ഒരു ചെറിയ ഡിജിറ്റൽ ഡിസ്‌പ്ലേയും ഗൂഗിൾ പവർ ടിപ്പർ നാവിഗേഷൻ സിസ്റ്റത്തിനായി ഒരു പോഡും കമ്പനി അവതരിപ്പിക്കും. ഡിജിറ്റൽ ഡിസ്പ്ലേ ഫ്യുവൽ ഗേജ് റീഡിംഗ്, ഒരുപക്ഷേ ഓഡോമീറ്റർ പോലുള്ള അടിസ്ഥാന വിവരങ്ങൾ പ്രാപ്തമാക്കും.