Just In
- 10 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്പ്പന 1,000 യൂണിറ്റുകള് പിന്നിട്ടു; പ്രതിമാസ വില്പ്പനയിലും വര്ധനവ്
- 11 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന് ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന് ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 11 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 12 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല് കര്ഷകര് കടുത്ത ദുരിതത്തില്; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്ഡ് പഴങ്കഥ
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് ബൈക്കുകൾക്ക് ബാറ്ററി സ്വാപ്പിംഗ് പദ്ധതിക്കായി കൈകോർത്ത് നാല് ജാപ്പനീസ് വാഹന ഭീമന്മാർ
ഇലക്ട്രിക് കാറുകൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുന്നതുപോലെ, ബദൽ പ്രൊപ്പൽഷൻ സംവിധാനം മോട്ടോർസൈക്കിൾ മേഖലയിലും മുന്നേറാൻ തുടങ്ങിയിരിക്കുകയാണ്.

ഹാർലി-ഡേവിഡ്സൺ, സീറോ തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ ഇലക്ട്രിക് മോഡലുകൾ വിൽപ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്, എന്നാൽ മറ്റ് സ്ഥാപിത ബ്രാൻഡുകൾ ഇലക്ട്രിക് ഭാവിക്കായി ഒരുങ്ങുകയാണ്.

ഇലക്ട്രിക് ബൈക്ക് തെരഞ്ഞെടുക്കൽ മെച്ചപ്പെടുത്തുന്നതിനും തങ്ങളുടെ ബൈക്കുകൾ വളരെ ആകർഷകമാക്കുന്നതിനും പദ്ധതിയിട്ടിരിക്കുകയാണ് നാല് വലിയ ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ ഹോണ്ട, കവസാക്കി, സുസുക്കി, യമഹ എന്നിവ.
MOST READ: അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കായുള്ള സ്വാപ്പബിൾ ബാറ്ററി കൺസോർഷ്യം എന്ന ഉദ്ദേശ്യത്തിനായി നാല് കമ്പനികളും 2019 ഏപ്രിലിൽ ഒരു സംഘടന സൃഷ്ടിച്ചു.

ഓരോ കമ്പനിയുടെയും മോട്ടോർസൈക്കിളുകളിൽ പരസ്പരം കൈമാറ്റം ചെയ്യാവുന്ന മോട്ടോർസൈക്കിൾ ബാറ്ററികളുടെ സവിശേഷതകൾ നിർമ്മാതാക്കൾ അംഗീകരിച്ചതായി ഗ്രൂപ്പ് ഇപ്പോൾ പ്രഖ്യാപിച്ചു.
MOST READ: ആഗോള പ്രീമിയറിനു മുന്നോടിയായി EQS -ന്റെ ഇന്റീരിയർ ചിത്രങ്ങൾ വെളിപ്പെടുത്തി മെർസിഡീസ്

അതിനാൽ നിങ്ങൾക്ക് ഒരു സുസുക്കിയാണ് ഉള്ളതെങ്കിലും, ഒരു ഹോണ്ട ബാറ്ററി ഉപയോഗിക്കാനാവും എന്ന് സാരം. ഈ ആശയം കുറച്ച് രസകരമായ സാധ്യതകൾ അവതരിപ്പിക്കുന്നു.

മുമ്പത്തെ ബൈക്കിൽ നിന്ന് ഇതിനകം ഒരു ബാറ്ററി ഉണ്ടായിരിക്കുന്നതോ, അല്ലെങ്കിൽ തന്റെ ഉടമസ്ഥതയിൽ മറ്റൊരു സ്പെയറുള്ളതോ ആയ ഉപഭോക്താക്കൾക്ക് ബാറ്ററികളുമായോ അവ ഇല്ലാതെയോ നിർമ്മാതാക്കൾക്ക് ബൈക്കുകൾ വിൽക്കാൻ കഴിയും, അതിനാൽ ഒരു പുതിയ ബാറ്ററി വാങ്ങാൻ നിങ്ങൾ അധികം ചെലവഴിക്കേണ്ടതുമില്ല.

ഏതെങ്കിലും കാരണവശാൽ, നിങ്ങൾക്ക് പകരം ഒരു ബാറ്ററി ആവശ്യമുണ്ടെങ്കിൽ, ഒരെണ്ണം ലഭിക്കുന്നത് എളുപ്പമായിരിക്കണം, കാരണം ഒരേ തരം യൂണിറ്റ് വിവിധ നിർമ്മാതാക്കളിൽ നിന്നുള്ള ബൈക്കുകളെ പിന്തുണയ്‌ക്കും.

സ്റ്റാൻഡേർഡൈസേഷനും പിന്തുണയും കാരണം ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളുടെ സ്വപ്നം പോലും പ്രായോഗികമാകാം. ബാറ്ററികൾ നീക്കം ചെയ്യുന്നത് താരതമ്യേന എളുപ്പമുള്ളത് അപാർട്ട്മെന്ന്റ് നിവാസികൾക്ക് നല്ലതാണ്, കാരണം ചാർജ് ചെയ്യാൻ ബാറ്ററി അകത്ത് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞേക്കും.
MOST READ: പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

പരസ്പരം മാറ്റാവുന്ന ഈ ബാറ്ററികളുടെ സവിശേഷതകൾ എന്താണെന്ന് നിർമ്മാതാക്കൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല, പ്രൊഡക്ഷൻ പദ്ധതികൾ എപ്പോൾ ആരംഭിക്കും എന്നും നിലവിൽ വ്യക്തമല്ല. ഭാവിയിൽ കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.