വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഫിനാന്‍സ് നല്‍കുന്നതിനായി മൂന്ന് വര്‍ഷത്തെ ധാരണാപത്രത്തിലാണ് ഇരുകൂട്ടരും ഒപ്പുവെച്ചത്.

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

ഈ പങ്കാളിത്തത്തിലൂടെ ബ്രാന്‍ഡിന്റെ ചെറുതും ഭാരം കുറഞ്ഞതുമായ വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫിനാന്‍സ് പരിഹാരങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് നല്‍കുന്ന സാമ്പത്തിക പരിഹാരങ്ങള്‍ ബാങ്കിന്റെ കോണ്‍ടാക്റ്റ്‌ലെസ് ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. വായ്പ അംഗീകാര പ്രക്രിയയില്‍ ഏകത, സുതാര്യത, കുറഞ്ഞ വരുമാനം എന്നിവ ഇത് ഉറപ്പാക്കും.

MOST READ: പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

ഈ സഹകരണം വാണിജ്യ വാഹന ഉപഭോക്താക്കളെ ഒരു തടസ്സരഹിതമായ രീതിയില്‍ വാഹന വായ്പ നേടാന്‍ അനുവദിക്കും. ബിഎസ് IV, ബിഎസ് VI വാഹനങ്ങള്‍ തമ്മിലുള്ള വില വ്യത്യാസം ലഘൂകരിക്കാന്‍ പുതിയ സാമ്പത്തിക പദ്ധതികള്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു.

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

ഡൗണ്‍ പേയ്മെന്റിന്റെ ഭാരം കുറയ്ക്കുന്നതിനും വാഹനത്തിന്റെ ഇഎംഐ കുറയ്ക്കുന്നതിനും ഇത് ഉപഭോക്താക്കളെ സഹായിക്കും. ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ബിഎസ് VI വാണിജ്യ വാഹന ശ്രേണി ഉപഭോക്താക്കള്‍ക്ക് സുഖവും സൗകര്യവും ലാഭവും പ്രകടനവും സുരക്ഷയും മികച്ച മൂല്യവും പ്രദാനം ചെയ്യുന്നു.

MOST READ: അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

കൂടാതെ, സമ്പൂര്‍ണ സേവാ 2.0, ടാറ്റ സമര്‍ത്ത് തുടങ്ങിയ വില്‍പ്പനാനന്തര സേവനങ്ങളും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഈ സേവനങ്ങള്‍ ഡ്രൈവര്‍ ക്ഷേമം, അപ്ടൈം ഗ്യാരണ്ടി, ഇഷ്ടാനുസൃതമാക്കിയ വാര്‍ഷിക പരിപാലനം, ഫ്‌ലീറ്റ് മാനേജുമെന്റ് പരിഹാരങ്ങള്‍ എന്നിവ ഉറപ്പാക്കും.

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

''ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലാഭകരമായ മൂല്യനിര്‍ണ്ണയങ്ങള്‍ എത്തിക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധത വര്‍ദ്ധിപ്പിച്ച്, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോര്‍സിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.

MOST READ: അതിവേഗത്തില്‍ കുതിച്ച് ഹോണ്ട ഹൈനസ് CB350; വില്‍പ്പന 13,000 യൂണിറ്റ് പിന്നിട്ടു

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

എസ്ബിഐയ്ക്ക് രാജ്യത്തുടനീളം വിപുലമായ ശൃംഖലകളുണ്ട്, ഈ പങ്കാളിത്തത്തിലൂടെ നമ്മുടെ സാന്നിധ്യത്തെ ശക്തിപ്പെടുത്താനുള്ള, പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍, സാമ്പത്തിക സഹായം നല്‍കുന്നതും, പൊതുവായ കരുത്ത് വര്‍ധിപ്പിക്കുമെന്നും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സമര്‍പ്പണത്തോടും തീക്ഷ്ണതയോടും കൂടി സേവനം തുടരുമെന്നും ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

ഈ പങ്കാളിത്തത്തെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീട്ടെയില്‍, ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി.എസ് ഷെട്ടി പറയുന്നതിങ്ങനെ, ''പരസ്പര പ്രയോജനകരമായ ഈ സഹകരണം വര്‍ധിപ്പിക്കാനും ഇന്ത്യയിലുടനീളമുള്ള വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ചില സവിശേഷമായ സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും പങ്കാളിത്തം പ്രഖ്യാപിച്ചു

കോണ്ടാക്റ്റ്‌ലെസ് ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യ, ഉപഭോക്താക്കളുടെ ബാങ്കിംഗ് അനുഭവം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും ചില്ലറ വ്യാപാരികള്‍ക്ക് 360 ഡിഗ്രി ആനുകൂല്യം നല്‍കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
Tata Motors And SBI Made Partnership, Find Here All Details. Read in Malayalam.
Story first published: Monday, March 29, 2021, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X