അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ ആരംഭിച്ച കാർണിവൽ ഇന്ത്യൻ വിപണിയിൽ തന്റേതായ ഒരിടം കണ്ടെത്തിയ മോഡലുകളിൽ ഒന്നാണ്. സെഗ്മെന്റിൽ നേരിട്ടുള്ള എതിരാളികളില്ലാത്തതിനാൽ കാർണിവലിന് ഇതുവരെ രാജ്യത്ത് നല്ല പ്രതികരണമാണ് ലഭിച്ചത് എന്നതും ശ്രദ്ധേയം.

അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രീമിയം ബദലായി മാത്രമല്ല ടൊയോട്ട വെൽ‌ഫയർ, മെർസിഡീസ് ബെൻസ് വി-ക്ലാസ് എന്നിവയ്ക്ക് പകരമായും കാർണിവൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനകം തന്നെ വിദേശ വിപണികൾക്കായി അതിന്റെ നാലാംതലമുറ അവതാരത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇന്ത്യയിൽ മൂന്നാംതലമുറ മോഡൽ ലഭിക്കുന്നത് തുടരുന്നു.

അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

എന്നിരുന്നാലും രാജ്യത്ത് എത്തുന്ന പ്രീമിയം എം‌പിവി മികച്ച സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നുവെന്നതും വ്യത്യസ്‌തമാകുന്നു. ടോപ്പ്-എൻഡ് കിയ കാർണിവൽ ലിമോസിൻ വാഗ്ദാനം ചെയ്യുന്ന മികച്ച അഞ്ച് രസകരമായ സവിശേഷതകൾ ഏതെല്ലാമെന്ന് ഒന്ന് ചികഞ്ഞുനോക്കാം.

MOST READ: ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

1. സ്ലൈഡിംഗ് ഡോറുകൾ

കിയ കാർണിവലിൽ പിൻവശത്ത് വൺ-ടച്ച് പവർ സ്ലൈഡിംഗ് ഡോറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് കാറിനകത്തേക്കും പുറത്തേക്കും യാത്രക്കാരുടെ പ്രവേശനം അനായാസമാക്കുന്നു. മാത്രമല്ല ആഢംബര അനുഭവം നൽകാനും ഇത് സഹായിച്ചിട്ടുണ്ട്.

അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

2. വിഐപി സീറ്റുകൾ

7, 8, 9 സീറ്റ് കോൺഫിഗറേഷനുകളോടെ കിയ കാർണിവൽ വാഗ്ദാനം ചെയ്യുമ്പോൾ എംപിവിയുടെ ലിമോസിൻ വേരിയന്റിന് സ്റ്റാൻഡേർഡായി ഏഴ് സീറ്റർ ഓപ്ഷനാണ് ലഭ്യമാകുന്നത്.

MOST READ: 150 bhp എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

എന്തിനധികം കാർണിവൽ ലിമോസിൻ നപ്പ ലെതറിൽ പൂർത്തിയാക്കിയ മധ്യ നിരയിലെ വിഐപി സീറ്റുകൾ കിയ എന്ന് വിളിക്കുന്നു. ഒപ്പം ലെഗ് സപ്പോർട്ടും ലഭിക്കുക എന്നത് ഏതൊരു യാത്രക്കാരനേയും സംബന്ധിച്ചിടത്തോളം അത്യാഢംബരമാണ്.

അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

3. പിൻ സീറ്റ് ഇന്റർടെയ്ൻമെന്റ്

കാർണിവലിന്റെ ലിമോസിൻ വേരിയന്റിന് 10.1 ഇഞ്ച് റിയർ ടച്ച്‌സ്‌ക്രീൻ ഇന്റർടെയ്ൻമെന്റ് സിസ്റ്റമാണ് കിയ ഒരുക്കിയിരിക്കുന്നത്. ഓരോ വിഐപി സീറ്റ് യാത്രക്കാർക്കും വ്യക്തിഗതമായി ഒന്ന് ലഭിക്കും. ഇതിനർ‌ത്ഥം, യാത്രയിലായിരിക്കുമ്പോൾ‌ പിന്നിലെ യാത്രക്കാർ‌ക്ക് എല്ലായ്‌പ്പോഴും വിനോദമുണ്ടാകും. മാത്രമല്ല അവരുടേതായ വ്യക്തിഗത ഇടവും ഉണ്ടായിരിക്കും.

MOST READ: വരാനിരിക്കുന്ന കിയ EV6 -ന്റെ അറിഞ്ഞിരിക്കേണ്ട സവിശേഷതകൾ

അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

4. ത്രീ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ

കാർണിവലിന് ഒരു ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ലഭിക്കുന്നത് വളരെ സ്വീകാര്യമായ സവിശേഷതയാണ്. ഇത് ഡ്രൈവർ, കോ-ഡ്രൈവർ, പിന്നിലെ യാത്രക്കാർ എന്നിവരെ അവരുടെ സൗകര്യത്തിനനുസരിച്ച് ക്ലൈമറ്റ് കൺട്രോൾ ചെയ്ചാൻ അനുവദിക്കുന്നു.

അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

5. ഡ്യുവൽ സൺറൂഫ്

കിയ കാർണിവൽ ലിമോസിന്റെ സവിശേഷമായ മറ്റൊരു പ്രത്യേകതയാണ് ഡ്യുവൽ സൺറൂഫിന്റെ സാന്നിധ്യം. മുൻ നിരയ്ക്കായി ഒന്ന്, പിന്നിലെ യാത്രക്കാർക്കായും ഒന്ന് എന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

ഇത് കാറിനകം വായുസഞ്ചാരമുള്ളതായി തോന്നുക മാത്രമല്ല നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ സൺറൂഫിന്റെ വ്യക്തിഗത നിയന്ത്രണവും ഉറപ്പാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Top Special Features In The Range-Topping Kia Carnival Limousine. Read in Malayalam
Story first published: Monday, March 29, 2021, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X