ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

മാരുതി സുസുക്കി, ഫോർഡ്, നിസാൻ, റെനോ തുടങ്ങിയ കമ്പനികൾ വില വർധനവ് പ്രഖ്യാപിച്ചതിനു പിന്നാലെ ഏപ്രിൽ ഒന്നു മുതൽ എല്ലാ മോഡലുകളുടെയും വില പരിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ.

ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

ഇൻപുട്ട് ചെലവിലെ ഗണ്യമായ വർധനവ് കാരണമാണ് വില വർധനവ് പ്രഖ്യാപിക്കുന്നതെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൃത്യമായി എത്ര രൂപയോളം ഉരുമെന്ന് ജാപ്പനീസ് ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല.

ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

എന്നിരുന്നാലും വർധനവ് നാമമാത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മോഡലുകളെയും വേരിയന്റുകളെയും ആശ്രയിച്ച് കാറുകളുടെ വില വർധനവ് വ്യത്യാസപ്പെടും. ടൊയോട്ടയുടെ നിലവിലെ നിരയിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഗ്ലാൻസ, അർബൻ ക്രൂയിസർ, യാരിസ്, കാമ്രി, വെൽഫയർ എന്നിവ ഉൾപ്പെടുന്നു.

MOST READ: ഇന്ത്യൻ വിപണിയ്ക്ക് അനുയോജ്യമായ അഞ്ച് ഇലക്ട്രിക് കാറുകൾ

ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

നിർമാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുക്കളുടെയും ലോഹങ്ങളുടെയും വിലവർധനവ് പരിഹരിക്കുന്നതിനായി മാരുതി സുസുക്കിയും റെനോ ഇന്ത്യയും രണ്ടാഴ്ച മുമ്പാണ് തങ്ങളുടെ വാഹനങ്ങൾക്ക് വിലവർധന പ്രഖ്യാപിച്ചത്.

ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

അടുത്ത കാലത്തായി സ്റ്റീൽ, അലുമിനിയം ഉൾപ്പെടെയുള്ള വാഹന നിർമാണത്തിൽ ഉപയോഗിക്കുന്ന പ്രധാന ലോഹങ്ങളുടെ വില ഗണ്യമായി ഉയർന്നു. ഇത് വാഹന കമ്പനികളുടെ ഉൽപാദനച്ചെലവ് വർധിപ്പിക്കുന്നതിന് കാരണമായി.

MOST READ: ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

കാർ നിർമാതാക്കൾ മാത്രമല്ല ഇരുചക്രവാഹന കമ്പനികളും ഇതേ പാത സ്വീകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടു-വീലർ ബ്രാൻഡായ ഹീറോ മോട്ടോകോർപും വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

ഇത്തരമൊരു വിലക്കയറ്റം വാഹനങ്ങൾ സ്വന്തമാക്കുന്നത് ചെലവ് കൂടുന്നതിന് ഇടയാക്കും. ഇത് ഡിമാൻഡിൽ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. അതോടൊപ്പം ഇന്ധന വിലയിലെ ഉയർച്ചയും ഇന്ത്യൻ വാഹന വിപണിയിൽ വാഹനങ്ങളുടെ ആവശ്യം ഇതിനകം തന്നെ വലിയ സമ്മർദ്ദത്തിലായിട്ടുണ്ട്.

MOST READ: ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

പെട്രോൾ, ഡീസൽ വില ഇതിനകം ഇന്ത്യയിൽ പുതിയ സർവകാല റെക്കോർഡിൽ എത്തിയിരുന്നു. പുതിയ വില പരിഷ്ക്കരണം ചെറിയ തോതിൽ മാത്രമായിരിക്കുമെന്നാണ് അനുമാനം. അതുവഴി ഉപഭോക്താക്കളിൽ വർധിച്ചുവരുന്ന ചെലവിന്റെ ആഘാതം കുറയ്ക്കാൻ കമ്പനികൾക്ക് സാധിക്കും.

ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

നേരത്തെ ജനുവരിയിലും വാഹന നിർമാതാക്കളെല്ലാം വിലവർധനവ് പ്രഖ്യാപിച്ചിരുന്നെങ്കിലും ടൊയോട്ട അതിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാൽ ഇത്തവണ ഇതിൽ നിന്നും ഒഴിവാകാൻ കമ്പനിക്ക് സാധിക്കാതെ വരികയായിരുന്നു. എന്തായാലും വില പരിഷ്ക്കരണത്തിന്റെ സമ്മർദ്ദം കുറക്കാനായി നിരവധി ഓഫറുകളുമായി വരും മാസം കമ്പനികൾ സജീവമായേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Announced Price Hike For Its Model Lineup From April 1st. Red in Malayalam
Story first published: Monday, March 29, 2021, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X