150 bhp എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

സി-സെഗ്മെന്റ് പ്രീമിയം സെഡാൻ ശ്രേണിയിലെ ഇരട്ടകളായ റാപ്പിഡ്, വെന്റോ മോഡലുകളുടെ പിൻഗാമികളെ ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്.

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

സ്കോഡ റാപ്പിഡിന്റെ പിൻഗാമി ഈ വർഷം അവസാനവും ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ പകരക്കാരൻ അടുത്ത വർഷം ആദ്യത്തോടെയും വിപണിയിൽ ഇടംപിടിക്കുമെന്നാണ് കമ്പനിയുടെ സ്ഥിരീകരണം.

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

നിലവിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പത്തിലും സവിശേഷതകളിലും ഒരു പടി മുകളിലാണെന്ന് പറയപ്പെടുന്ന രണ്ട് സെഡാനുകളും നിലവിലെ പേരും മുന്നോട്ട് കൊണ്ടുപോകില്ല എന്നതാണ് ശ്രദ്ധേയം.

MOST READ: പുതുതലമുറ HR-V e:HEV ഹൈബ്രിഡ് അവതരിപ്പിച്ച് ഹോണ്ട

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

ഫോക്‌സ്‌വാഗണ്‍ മോഡലിനെ ‘വിർചസ്' എന്നും സ്കോഡ റാപ്പിഡിന്റെ പിൻഗാമിയ്ക്ക് ‘സ്ലാവിയ' എന്ന പേരുമായിരിക്കും ഇരു ബ്രാൻഡുകളും സമ്മാനിക്കുക. ഈ സെഡാനുകളുടെ പ്രത്യേകത 150 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ സാന്നിധ്യമായിരിക്കും.

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

ഇത് ഇന്നത്തെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ മോഡലുകളായി മാറും എന്നതാണ് കൗതുകമുണർത്തുന്നത്. ഇത് അടുത്തിടെ പരിചയപ്പെടുത്തിയ സ്കോഡ കുഷാഖ് മിഡ്-സൈസ് എസ്‌യുവിൽ കണ്ട അതേ യൂണിറ്റാണെന്നതാണ് മറ്റൊരു ആകർഷണീയത.

MOST READ: വരാനിരിക്കുന്ന കിയ EV6 -ന്റെ അറിഞ്ഞിരിക്കേണ്ട സവിശേഷതകൾ

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

ഈ എഞ്ചിൻ 150 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് സ്കോഡ ഇതിനകം വ്യക്തമാക്കിയിരുന്നു. ഇത് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാകും ജോടിയാക്കുക.

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

സെഡാനുകളുടെ ഉയർന്ന വേരിയന്റുകളിൽ ഈ എഞ്ചിൻ ഇടംപിടിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം റാപ്പിഡ്, വെന്റോ മോഡലുകളുടെ പകരക്കാരന്റെ എൻട്രി ലെവൽ പതിപ്പുകളിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും.

MOST READ: ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

ഇത് പരമാവധി 110 bhp കരുത്തും 175 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ചെറിയ എഞ്ചിനുകളുടെ ഗിയർബോക്‌സ് ഓപ്ഷനുകൾ കുഷാഖിന്റേതിന് സമാനമായിരിക്കും. അതായത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ യൂണിറ്റ് ഇവയിൽ തെരഞ്ഞെടുക്കാമെന്ന് സാരം.

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

സെഡാനുകളുടെ പുതിയ തലമുറ മോഡലുകൾ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും ഒരുങ്ങുക. വരാനിരിക്കുന്ന സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എസ്‌യുവികൾ എന്നിവയ്ക്ക് സമാനമാണ് ഇത്. നിലവിലുള്ള മോഡലുകളേക്കാൾ കൂടുതൽ വിശാലമാക്കാൻ ഈ പ്ലാറ്റ്ഫോം സഹായിക്കും എന്നതും പ്രത്യേകതയാണ്.

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഒരു പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സൺറൂഫ്, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുന്ന അപ്‌ഗ്രേഡുചെയ്‌ത ഉപകരണ ലിസ്റ്റ് രണ്ട് മോഡലുകളിലും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

150 bhp കരുത്തുള്ള എഞ്ചിൻ, സെഗ്മെന്റിലെ കരുത്തരാകാൻ വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ

മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള സവിശേഷതകൾ നിലവിലുള്ളതുപോലെ മുന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ട്. അതേസമയം സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ കമ്പനികൾ വാഗ്‌ദാനം ചെയ്‌തേക്കാം.

Most Read Articles

Malayalam
English summary
The Vento And Rapid Successors Will Offer 150 bhp Turbo-Petrol Engine Option. Read in Malayalam
Story first published: Saturday, March 27, 2021, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X