Just In
- 8 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 11 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 13 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Sports
ISL 2020-21: ഗോവയുമെത്തി, പ്ലേഓഫ് ലൈനപ്പ് പൂര്‍ത്തിയായി- ലീഗ് വിന്നേഴ്സ് കിരീടം മുംബൈയ്ക്ക്
- News
കേരളത്തിലെയും തമിഴ്നാട്ടിലേയും ജനങ്ങള്‍ക്ക് മോദിയേക്കാള്‍ പ്രീയം രാഹുലിനെ; സര്‍വെ ഫലം
- Movies
ആസിഫും മൈഥിലിയും രണ്ടാം ഭാഗത്തില്‍ ഇല്ലാത്തതിന്റെ കാരണം, വെളിപ്പെടുത്തി ബാബുരാജ്
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്തിട്ടും കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ ഇന്ത്യക്കാര്‍; ഐഎല്‍ഒ
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ E01, EC-05 ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാനൊരുങ്ങി യമഹ
2019 -ൽ ടോക്കിയോ മോട്ടോർ ഷോയിൽ യമഹ E01, E02 ഇ-സ്കൂട്ടർ കൺസെപ്റ്റുകൾ അവതരിപ്പിച്ചു. ഈ സ്കൂട്ടറുകളിലൊന്ന് ഇപ്പോൾ പ്രൊഡക്ഷന് അടുത്ത് എത്തിയിരിക്കുകയാണ്.

E01, EC-05 ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയ്ക്കായി യമഹ സമർപ്പിച്ച പുതിയ ട്രേഡ്മാർക്കുകളാണ് ഇങ്ങനെ വിശ്വസിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. നിർഭാഗ്യവശാൽ, E02 ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

പരമ്പരാഗത 125 സിസി പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്താവുന്ന പെർഫോമെൻസാണ് E01 മാക്സി-സ്റ്റൈൽ സ്കൂട്ടറിനുള്ളത്.

ഇത് സവിശേഷതകൾ കൊണ്ട് നിറഞ്ഞിരിക്കും. സ്കൂട്ടറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ABS, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി, ജിയോ ഫെൻസിംഗ് എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

EC-05 ഇതുവരെ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും യമഹ ഇതിനകം തായ്‌വാനിൽ ഇത് വാഗ്ദാനം ചെയ്യുന്നു. തായ്‌വാൻ ആസ്ഥാനമായുള്ള ഇ-സ്‌കൂട്ടർ നിർമാതാക്കളായ ഗോഗോറോയുടെ പങ്കാളിത്തത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

G2 അലുമിനിയം അലോയി വാട്ടർ-കൂൾഡ് മോട്ടോറും മോസ്ഫെറ്റ് വാട്ടർ-കൂൾഡ് മോട്ടോർ കൺട്രോളറും നൽകുന്ന EC-05 ABS, USB (CBS -ന് സമാനമായ ഏകീകൃത ബ്രേക്കിംഗ് സിസ്റ്റം) വേരിയന്റുകളിൽ ലഭ്യമാണ്.

19.3 കിലോവാട്ട് പവറും, 26 Nm torque ഉം ആണ് ഔട്ട്‌പുട്ട് കണക്കുകൾ. 245 mm ഫ്രണ്ട് ഡിസ്കും 190 mm റിയർ ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

സസ്‌പെൻഷൻ സജ്ജീകരണത്തിൽ ടെലിസ്‌കോപ്പിക് ഫോർക്ക്, ഡ്യുവൽ റിയർ ഷോക്കുകൾ എന്നിവ ഉൾപ്പെടുന്നു. സിംഗിൾ-ചാനൽ ABS ഉം പൂർണ്ണ എൽഇഡി ലൈറ്റുകളും ഇതിൽ ഉൾക്കൊള്ളുന്നു.

EC-05 ABS പതിപ്പിന് TWD 1,07,800 (ഏകദേശം 2,79,604 രൂപ) ആണ് വില. E01 -ന്റെ രൂപകൽപ്പന അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതായി തോന്നുന്നു, വൻതോതിൽ ഉൽപാദനം ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ട്.