Just In
- 7 hrs ago
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- 10 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 13 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
Don't Miss
- Sports
ടി20യില് ഡബിള് സെഞ്ച്വറി- രണ്ടു പേര്ക്കാവും! ഒന്ന് ഹിറ്റ്മാനെന്നു പൂരന്
- News
തമിഴ് അറിയാത്തതില് വല്ലാത്ത സങ്കടം, മോദിക്ക് പിന്നാലെ തമിഴ്നാട്ടില് ഭാഷാ കാര്ഡിറക്കി അമിത് ഷാ!!
- Movies
ആസിഫും മൈഥിലിയും രണ്ടാം ഭാഗത്തില് ഇല്ലാത്തതിന്റെ കാരണം, വെളിപ്പെടുത്തി ബാബുരാജ്
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്തിട്ടും കുറഞ്ഞ വേതനം ലഭിക്കുന്നവര് ഇന്ത്യക്കാര്; ഐഎല്ഒ
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടൊയോട്ട കാറുകൾക്ക് ഇനി പേടിക്കേണ്ട, പുതിയ മൾട്ടി ബ്രാൻഡ് സർവീസ് സെന്ററിന് ബെംഗളൂരുവിൽ തുടക്കം
ടി-സെർവ് എന്നറിയപ്പെടുന്ന പുതിയ മൾട്ടി ബ്രാൻഡ് സർവീസ് കേന്ദ്രം ബെംഗളൂരുവിൽ ആരംഭിച്ച് ടൊയോട്ട. നഗരത്തിലുടനീളം ഇത്തരത്തിൽ മൊത്തം അഞ്ച് സർവീസ് കേന്ദ്രങ്ങളാണ് കമ്പനി തുടങ്ങിയിരിക്കുന്നത്.

ടൊയോട്ട കിർലോസ്‌കർ മോട്ടോർസിൽ നിന്ന് ഫ്രാഞ്ചൈസി ലഭിച്ച അഞ്ച് കേന്ദ്രങ്ങളിൽ ഒന്നായ ഫിക്സ് മൈ കാറുകളുടെ ചിത്രങ്ങളാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്.

ടി-സെർവിലെ പിന്തുണയ്‌ക്കൊപ്പം ഫിക്‌സ് മൈ കാർ പരിപാടി എല്ലാ പാസഞ്ചർ കാറുകളുടെയും സർവീസ് ആവശ്യങ്ങൾ നിറവേറ്റും. പാസഞ്ചർ കാറുകളുടെ എല്ലാത്തരം മെക്കാനിക്കൽ, ബോഡി അറ്റകുറ്റപ്പണികളും വർക്ക് ഷോപ്പിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

ജനറൽ സർവീസ്, പീരിയോഡിക്കൽ മെയിന്റനെൻസ്, HVAC പ്രവർത്തനം, വെഹിക്കിൾ ഡൈനാമിക് പരിശോധനയും വിലയിരുത്തലും, ഇന്റീരിയർ ട്രീറ്റ്മെന്റ്, ബ്രേക്ക്‌ഡൗൺ സഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാർ വാഷ് സൗകര്യങ്ങളും വർക്ക് ഷോപ്പിൽ ലഭ്യമാണ്.

ഇവിടെ എല്ലാ പാസഞ്ചർ കാറുകളുടെയും സേവനങ്ങളും മറ്റ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ ടൊയോട്ട സാങ്കേതിക വിദഗ്ധരെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു. കമ്പനി സാക്ഷ്യപ്പെടുത്തിയ ഒഇഎം പാർട്‌സുകളാണ് ഇവിടെ ലഭ്യമാവുക.
MOST READ: സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചു; വിപണിയിലേക്ക് ഉടൻ

ടി-സെർവ് വർക്ക്ഷോപ്പുകൾക്കായി ഒഇഎം സ്പെയറുകൾ നൽകുന്നതിന് ഡെൻസോ, ഐഡെമിറ്റ്സു, ബോഷ്, അഡ്വിക്സ് തുടങ്ങി നിരവധി ബ്രാൻഡുകളുമായാണ് ടൊയോട്ട പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഒരു സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി ഫിക്‌സ് മൈ കാറുകൾ ഉപഭോക്താക്കൾക്കായി ഒരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ടൊയോട്ട ടി-സെർവുമായി സഹകരിച്ച് വർക്‌ഷോപ്പ് വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങളും വെബ്സൈറ്റ് പട്ടികപ്പെടുത്തുന്നുണ്ട്.
MOST READ: കൈഗറിന്റെ വരവ് ഗംഭീരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

പ്രമോഷണൽ ഓഫറുകൾക്കൊപ്പം ഓരോ സർവീസിന്റെ ഏകദേശ വിലയും വെബ്‌സൈറ്റ് നൽകുന്നു. ഉപഭോക്താക്കൾക്ക് അതനുസരിച്ച് സർവീസ് തെരഞ്ഞെടുക്കാനും വർക്ക്‌ഷോപ്പിന്റെ വെബ്‌സൈറ്റിൽ ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും കഴിയും.

കൂടാതെ ഫ്രാഞ്ചൈസികൾക്ക് ഒരു മൊബൈൽ ആപ്ലിക്കേഷന്റെ രൂപത്തിൽ ഡിജിറ്റൈസ് ചെയ്ത പ്ലാറ്റ്ഫോമും ടൊയോട്ട നൽകും. സർവീസ് ബുക്ക് ചെയ്യാനും സമ്പൂർണ സമ്പർക്കരഹിതമായ അനുഭവം നേടാനും ഇത് ഉപഭോക്താക്കളെ സഹായിക്കും.

മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ടി-സെർവ് വർക്ക്‌ഷോപ്പിൽ ഒരു സർവീസ് റിക്വസ്റ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോൾ സർവീസിനെക്കുറിച്ച് വിശദമായി വിവരിക്കുന്നതിനും സപ്പോർട്ടിംഗ് ഇമേജുകൾ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള ഓപ്ഷനുകളും ലഭിക്കും.

സർവീസ് പൂർത്തിയാക്കിയ ശേഷം ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷനിൽ നിന്ന് തന്നെ ഡിജിറ്റൽ പേയ്‌മെന്റിന്റെ ഒന്നിലധികം രീതികളിൽ നിന്ന് പേയ്‌മെന്റ് തെരഞ്ഞെടുക്കാനും കഴിയും.

കസ്റ്റമർ ലോഞ്ച് ഏരിയ, ഒന്നിലധികം വർക്ക് ബേകൾ, പെയിന്റിംഗ് ബൂത്തുകൾ, വാഹനങ്ങൾ വ്യക്തിഗതമാക്കുന്നതിന് ഉപഭോക്താക്കൾക്കായി പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ ആക്സസറികൾ എന്നിവയും ഫിക്സ് മൈ കാർസ് സൗകര്യത്തിൽ ഉണ്ട്.

വർഷങ്ങളായി നഷ്ടപ്പെട്ട ഉപഭോക്താക്കളെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് ടി-സെർവ് മൾട്ടി ബ്രാൻഡ് കാർ സർവീസ് സെന്റർ എന്ന് ബിസിനസ് റിഫോംസ് ഡിവിഷൻ ഡെപ്യൂട്ടി മാനേജർ അജയ് ആർ വൈദ്യ പറഞ്ഞു.

അടുത്തിടെ നടത്തിയ ഒരു സർവേയുടെ അടിസ്ഥാനത്തിൽ, പഴയ ഉപഭോക്താക്കളോ പ്രീ-ഉടമസ്ഥതയിലുള്ള കാർ ഉപഭോക്താക്കളോ പലപ്പോഴും മറ്റ് വർക്ക് ഷോപ്പുകളും നഗരത്തിലെ അംഗീകൃത ഔട്ട്‌ലെറ്റുകളും സന്ദർശിക്കും. നഗരത്തിലെ അംഗീകൃതമല്ലാത്ത സർവീസ് കേന്ദ്രങ്ങൾക്കായി തിരയുന്ന അത്തരം ആളുകളെ പരിപാലിക്കാൻ ടി-സെർവ് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.