Just In
- 8 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 11 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 13 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Sports
ISL 2020-21: ഗോവയുമെത്തി, പ്ലേഓഫ് ലൈനപ്പ് പൂര്‍ത്തിയായി- ലീഗ് വിന്നേഴ്സ് കിരീടം മുംബൈയ്ക്ക്
- News
കേരളത്തിലെയും തമിഴ്നാട്ടിലേയും ജനങ്ങള്‍ക്ക് മോദിയേക്കാള്‍ പ്രീയം രാഹുലിനെ; സര്‍വെ ഫലം
- Movies
ആസിഫും മൈഥിലിയും രണ്ടാം ഭാഗത്തില്‍ ഇല്ലാത്തതിന്റെ കാരണം, വെളിപ്പെടുത്തി ബാബുരാജ്
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്തിട്ടും കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ ഇന്ത്യക്കാര്‍; ഐഎല്‍ഒ
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചു; വിപണിയിലേക്ക് ഉടൻ
നമ്മുടെ വിപണിയിലേക്ക് ഒരു കുഞ്ഞൻ ഇലക്‌ട്രിക് കാർ എത്തുകയാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് സ്ട്രോം മോട്ടോർസ് വിപണിയിൽ പരിചയപ്പെടുത്തിയ സ്ട്രോം R3 എന്ന മോഡലാണ് യാഥാർഥ്യമാവാൻ തയാറെടുത്തിരിക്കുന്നത്.

യഥാർഥത്തിൽ ഇതൊരു മുചക്രവാഹനമാണ് എന്നത് ശ്രദ്ധേയമാണ്. വിപണിയിൽ എത്തുന്നതിന്റെ ഭാഗമായി സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരിക്കുകയാണ്.

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ ടോക്കൺ തുക നൽകി സ്ട്രോം R3 സ്ട്രോം ത്രീ വീലർ ബുക്ക് ചെയ്യാൻ സാധിക്കും. 2 സീറ്റർ ഇലക്ട്രിക് കാറിന് 2,907 മില്ലീമീറ്റർ നീളവും 550 കിലോഗ്രാം ഭാരവുമുണ്ട്.

കൂടാതെ 185 മില്ലീമിറ്റർ ഗ്രൗണ്ട് ക്ലിയറൻസും വാഹനം നൽകുന്നു.സൺറൂഫ്, റിയർ സ്‌പോയിലർ, അലോയ് വീലുകൾ എന്നീ സവിശേഷതകളുമായാണ് വാഹനം എത്തുന്നത് എന്നതും ശ്രദ്ധേയമാകും.

പിന്നിൽ റിവേഴ്‌സ് ട്രൈക്ക് കോൺഫിഗറേഷനുള്ള സിംഗിൾ വീലും മുന്നിൽ രണ്ട് വീലുകളുമാണ് വാഹനത്തിനുള്ളത്. 155/80 സെക്ഷൻ ടയറുകളാൽ പൊതിഞ്ഞ 13 ഇഞ്ച് സ്റ്റീൽ വീലുകളാണ് ഇവിയിൽ ഇടംപിടിച്ചിരിക്കുന്നത്.
MOST READ: 2021 ഹിമാലയന് കേരളത്തില്‍ വന്‍ ഡിമാന്റ്; ഒറ്റ ദിവസം ഡെലിവറി ചെയ്തത് 100 യൂണിറ്റുകള്‍

മസ്‌ക്കുലർ ഫ്രണ്ട് ബമ്പർ, എൽഇഡി ലൈറ്റുകൾ, റിയർ സ്‌പോയിലർ, വൈറ്റ് മേൽക്കൂരയുള്ള ഡ്യുവൽ-ടോൺ നിറങ്ങൾ, സൺറൂഫ് തുടങ്ങിയ സവിശേഷതകളും ഇലക്ട്രിക് കാർ എന്നു വിശേഷിപ്പിക്കാവുന്ന സ്ട്രോം R3-യിൽ ഇടംപിടിച്ചിട്ടുണ്ട്.

അകത്തളത്തിൽ 4.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 7.0 ഇഞ്ച് വെർട്ടിക്കൽ ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഹെഡ്-യൂണിറ്റ്, ഐഒടി പ്രവർത്തനക്ഷമമാക്കിയ തുടർച്ചയായ മോണിറ്ററിംഗ് സിസ്റ്റം, 4G കണക്റ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
MOST READ: ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡയ്ക്ക് പൈക്ക്സ് പീക്ക് എഡിഷൻ ഒരുങ്ങുന്നു

തീർന്നില്ല, അതോടൊപ്പം വോയ്‌സ് കൺട്രോൾ, ജെസ്റ്റർ കൺട്രോൾ, 20 ജിബി ഓൺബോർഡ് മ്യൂസിക് സ്റ്റോറേജ്, സ്മാർട്ട് മ്യൂസിക് പ്ലേലിസ്റ്റ്, മൊബൈൽ കണക്റ്റിവിറ്റി, വോയ്‌സ് ഉപയോഗിച്ച് ടേൺ-ബൈ-ടേൺ നാവിഗേഷൻ, 2.4 ഇഞ്ച് ടച്ച്സ്ക്രീൻ എന്നിവയും ഇവിയുടെ പ്രത്യേകതകളാണ്.

കാറിന് പൂർണമായും ഇഷ്ടാനുസൃതമാക്കാവുന്ന ഉപയോക്തൃ ഇന്റർഫേസും ലഭിക്കുന്നു. 20 bhp കരുത്തിൽ 90 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയുള്ള ഇലക്ട്രിക് മോട്ടോറാണ് സ്ട്രോം R3-യുടെ ഹൃദയം.

ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം എന്നിവയും ഇതിലുണ്ട്. കാറിന് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയും ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ ശ്രേണിയും ഉണ്ട്.

വാഹനം പൂർണമായി ചാർജ്ജുചെയ്യാൻ എടുക്കുന്ന സമയം ഏകദേശം മൂന്ന് മണിക്കൂർ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനത്തിനൊപ്പം മൂന്ന് വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റിയാണ് സ്ട്രോം മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്.