Just In
- 1 hr ago
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- 2 hrs ago
2022 Q3 എസ്യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Audi; വേരിയന്റും, ഫീച്ചറുകളും വെളിപ്പെടുത്തി
- 3 hrs ago
ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson
- 3 hrs ago
2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു
Don't Miss
- Sports
ASIA CUP: രാഹുലിന്റെ സീറ്റ് തെറിച്ചാല്‍ പകരമാര്?, ഊഴം കാത്ത് മൂന്ന് പേര്!, സഞ്ജു എത്തുമോ?
- Lifestyle
വ്യക്തിശുചിത്വം അപകടത്തിലേക്ക് എത്തുമ്പോള്‍: ശ്രദ്ധിക്കേണ്ടത്
- Movies
ദിഷയുമായി പിരിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; ടൈഗര്‍ പുതിയ കൂട്ടുകാരിയെ കണ്ടെത്തി; മനസ് കവര്‍ന്ന സുന്ദരി ഇതോ?
- News
എന്നോട് ക്ഷമിക്കണം, ഏഴുന്നൂറിന് പകരമായി രണ്ടായിരം അയക്കുന്നു; അമ്പരപ്പിച്ച് കള്ളന്റെ കത്ത്!!
- Travel
ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
- Technology
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
2022 Scrambler 800 Urban Motard അവതരിപ്പിച്ച് Ducati; വില 11.49 ലക്ഷം രൂപ
ഇന്ത്യന്‍ വിപണിയിലെ എന്‍ട്രി ലെവല്‍ സെഗ്മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടാര്‍ഡ് എന്ന പേരില്‍ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി.

പേര് സൂചിപ്പിക്കുന്നത് പോലെ, ഐക്കണ്‍, ഐക്കണ്‍ ഡാര്‍ക്ക്, നൈറ്റ്ഷിഫ്റ്റ്, ഡെസേര്‍ട്ട് സ്ലെഡ് എന്നിങ്ങനെ ഒന്നിലധികം മോഡലുകള്‍ ഉള്‍പ്പെടുന്ന ഡ്യുക്കാട്ടിയുടെ 800 സിസി സ്‌ക്രാംബ്ലര്‍ ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് അര്‍ബന്‍ മോട്ടാര്‍ഡ്.

സ്പോര്‍ട് പ്രോ, ഡാര്‍ക്ക് പ്രോ, ട്രിബ്യൂട്ട് പ്രോ തുടങ്ങിയ മോഡലുകള്‍ അടങ്ങുന്ന ഡ്യുക്കാട്ടിയില്‍ നിന്നുള്ള 1100 സിസി സ്‌ക്രാംബ്ലര്‍ ലൈനപ്പിന് താഴെയാണ് സ്‌ക്രാംബ്ലറിന്റെ 800 സിസി ശ്രേണി. പുതിയ സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടാര്‍ഡിന്റെ വില 11.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്‌ഷോറൂം).
MOST READ: 6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

അര്‍ബന്‍ മോട്ടാര്‍ഡ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഒപ്പം വലിയ 1100 ട്രിബ്യൂട്ട് പ്രോയും. സ്‌ക്രാംബ്ലര്‍ ശ്രേണിയിലെ നിലവിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ കോസ്മെറ്റിക് മോഡലുകളുമായാണ് പുതിയ മോഡല്‍ രാജ്യത്ത് എത്തിയിരിക്കുന്നത്.

മികച്ചതും ശക്തവുമായി ഗ്രാഫിക്‌സില്‍ സ്റ്റാര്‍ സ്‌കില്‍ വൈറ്റ്, ഡ്യുക്കാട്ടി GP 2019 റെഡ് എന്നിവ സംയോജിപ്പിച്ച് ഗ്രാഫിറ്റി കളര്‍ ജോബ് ഫീച്ചര്‍ ചെയ്യുന്ന ഡ്യുവല്‍-ടോണ്‍ ഷേഡ് അര്‍ബന്‍ മോട്ടാര്‍ഡിന് വാഗ്ദാനം ചെയ്യുന്നു.

ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാല്‍, ഹൈപ്പര്‍മോട്ടാര്‍ഡിന് സമാനമായ ചുവപ്പ് നിറത്തില്‍ ഫിനിഷ് ചെയ്ത ഹൈ-മൗണ്ടഡ് പോലെയുള്ള ഫ്രണ്ട് മഡ്ഗാര്‍ഡ് അര്‍ബന്‍ മോട്ടാര്‍ഡിന് ലഭിക്കുന്നു. ഫ്യുവല്‍ ടാങ്കില്‍ ഗ്രാഫിറ്റി-പ്രചോദിത ഗ്രാഫിക്‌സും കാണാം. ഫ്‌ലാറ്റ് സീറ്റ്, കുറഞ്ഞ അലുമിനിയം ഹാന്‍ഡില്‍ബാര്‍, സൈഡ് നമ്പര്‍ പ്ലേറ്റ് എന്നിവയാണ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ ശ്രേണിയിലെ മറ്റ് ഡിസൈന്‍ ഹൈലൈറ്റുകള്‍.

ഫീച്ചറുകളുടെ കാര്യത്തില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളോട് കൂടിയയാണ് അര്‍ബന്‍ മോട്ടാര്‍ഡിനെ ഡ്യുക്കാട്ടി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഗിയര്‍ പൊസിഷനും, ഫ്യുവല്‍ നിലയും സൂചിപ്പിക്കുന്ന ഓഫ്സെറ്റ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സീറ്റിനടിയിലെ സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയും സവിശേഷതകളാണ്.

പരസ്പരം മാറ്റാവുന്ന അലുമിനിയം സൈഡ് പാനലുകളുടെ ഓപ്ഷനുമായാണ് അര്‍ബന്‍ മോട്ടാര്‍ഡും വരുന്നത്. സൈക്കിള്‍ ഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, അര്‍ബന്‍ മോട്ടാര്‍ഡ് ഒരു ട്യൂബുലാര്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് മുന്നില്‍ 41 mm കയാബ യുഎസ്ഡി ഫോര്‍ക്കുകളിലും പിന്നില്‍ കയാബ മോണോ-ഷോക്കും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
MOST READ: ആക്‌സസറികള്‍ ആഢംബരമല്ല; കാറില്‍ ആക്‌സസറികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങള്‍ ഇതൊക്കെ

സുരകയുടെ വശം കൈകാര്യം ചെയ്യുന്നതിനായി മുന്നില്‍ 330 mm ഡിസ്‌കിന്റെ നാല് പിസ്റ്റണ്‍ കാലിപ്പറും പിന്നില്‍ 245 mm ഡിസ്‌കും ഡ്യുവല്‍-ചാനല്‍ എബിഎസിന്റെ സഹായവും ലഭിക്കുന്നുണ്ട്. കൂടാതെ, ബോഷില്‍ നിന്നുള്ള എബിഎസ് കോര്‍ണറിംഗ് പാക്കേജിന്റെ ഒരു സാധാരണ ഭാഗമാണ്.

മുന്‍ഭാഗത്ത് 120/70 സെക്ഷനും പിന്നില്‍ 180/55 സെക്ഷനുമുള്ള പിറെല്ലി ഡയാബ്ലോ റോസ്സോ III ടയറുകളാണ് ഇതിന് ലഭിക്കുന്നത്. എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടാര്‍ഡ് 803 സിസി L-ട്വിന്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ലഭിക്കുന്നത്.

അത് 8,250 rpm-ല്‍ 72 bhp കരുത്തും 5,750 rpm-ല്‍ 66.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഈ യൂണിറ്റ് ഹൈഡ്രോളിക് നിയന്ത്രിത സ്ലിപ്പറും സെല്‍ഫ് സെര്‍വോ വെറ്റ് മള്‍ട്ടി-പ്ലേറ്റ് ക്ലച്ചും വഴി 6-സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.