India
YouTube

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

പാസഞ്ചർ വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ഈ വരുന്ന ഒക്‌ടോബർ ഒന്നു മുതൽ രാജ്യത്തെ പാസഞ്ചർ കാറുകളിലെ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

എട്ടുപേർക്ക്​ യാത്ര ചെയ്യാവുന്ന പാസഞ്ചർ വാഹനങ്ങളിൽ ആറ്​ എയർബാഗുകൾ നിർബന്ധമാക്കുമെന്നാണ് നേരത്തെ​ കേന്ദ്ര മന്ത്രി നിതിൻ ഗഡ്​കരി പ്രഖ്യാപിച്ചത്​. നിലവിൽ ഇത്തരം കാറുകളിൽ രണ്ട് എയർബാഗുകൾ മാത്രമാണ് നിർബന്ധിതമായിരിക്കുന്നത്.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

മോട്ടോർ വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനം. നേരത്തെ 2019 ജൂലൈയിലാണ്​ ഡ്രൈവർ എയർബാഗ്​ നിർബന്ധമാക്കിയത്​. തുടർന്ന് 2022 ജനുവരി മുതൽ മുൻ പാസഞ്ചർക്കും എയർബാഗ്​ നിയമംമൂലം നടപ്പാക്കി.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

പുതിയ തീരുമാനത്തോടെ നാല്​ എയർബാഗുകൾകൂടി വാഹനങ്ങളിൽ വരികയാണ് ചെയ്യുന്നത്. മുൻ യാത്രക്കാർക്കായി രണ്ട്​ ടോർസോ എയർബാഗുകളും പിന്നിൽ രണ്ട്​ കർട്ടൻ എയർബാഗുകളുമാണ്​ നിർബന്ധമാക്കുന്നത്. എന്നാൽ ഈ നയം പ്രാബല്യത്തിൽ വരുന്നതിനോട് ചില വാഹന നിർമാണ കമ്പനികൾക്ക് കടുത്ത എതിർപ്പാണുള്ളത്.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

ഈ തീരുമാനം ബജറ്റ് കാറുകളെ കൂടുതൽ ചെലവേറിയതാക്കുക മാത്രമല്ല പ്രത്യേകിച്ച് ചെറിയ മോഡലുകളുടെ വാഹന നിർമാതാക്കൾക്ക് സാമ്പത്തികമായി ലാഭകരമല്ലാത്തതാക്കുകയും ചെയ്യുമെന്നതിനാലാണ് ഈ എതിർപ്പ് വരുന്നത്. 6 എയർബാഗ് കർശനമാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രമുഖ ബ്രാൻഡുകളിൽ മാരുതി സുസുക്കിയും ഉൾപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

ഈ നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് മുമ്പ് കമ്പനി സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. അത് സൃഷ്ടിച്ചേക്കാവുന്ന പ്രതികൂല ആഘാതം കൂടി കേന്ദ്ര സർക്കാർ വിലയിരുത്തണണെന്നാണ് മാരുതിയുടെ അഭിപ്രായം. നിലവിൽ ചെറുകാർ വിഭാഗത്തിൽ മുന്നിൽ നിൽക്കുന്ന മാരുതി 6 എയർബാഗ് നയം നിർബന്ധമാക്കുന്നത് എൻട്രി ലെവൽ മോഡലുകളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

4 അധിക എയർബാഗുകൾ ചേർക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുമ്പോൾ ഡിസൈനിൽ ഘടനാപരമായ ചില മാറ്റങ്ങൾ ആവശ്യമായി വരും. ആയതിനാൽ ഇത്തരത്തിലുള്ള ഈ പരിഷ്ക്കാരം എൻട്രി ലെവൽ മോഡലുകളുടെ അന്തിമ വിലയിൽ 60,000 രൂപ വരെ വർധിക്കാനും ഇടയാക്കും. ഇന്ന് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡലുകളിൽ മാരുതിയുടെ ആൾട്ടോ, എസ്-പ്രെസോ, ഈക്കോ, സെലേറിയോ, ഇഗ്നിസ് എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

ഇവയിൽ ആൾട്ടോയും എസ്-പ്രെസോയുമാണ് എൻട്രി ലെവൽ സെഗ്‌മെന്റിൽ നിന്നുള്ള കാറുകളായി പട്ടികപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ ഈ മോഡലുകളിലേക്ക് കൂടുതൽ എയർബാഗുകൾ നടപ്പിലാക്കിയാൽ വില ഇനിയും ഉയരും. ഇത് ചെറിയ കാർ സെഗ്‌മെന്റിൽ നിന്ന് ഉപഭോക്താക്കളെ അകറ്റുമെന്ന് മാത്രമല്ല, ഈ ഉയർന്ന ചെലവ് നിലവിലെ ഇരുചക്രവാഹന ഉടമകൾക്ക് ഒരു ചെറിയ കാറിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

അതിനാൽ ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയിലെ ചെറുകാറുകളുടെ വിധി തുലാസിലാകുമെന്ന വാദഗതികളാണ് മാരുതി സുസുക്കി മുന്നോട്ടുവെക്കുന്നത്. ചെറിയ കാറുകളിൽ ആകെ 6 എയർബാഗുകൾ ഘടിപ്പിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ഈ നിയന്ത്രണം പ്രാബല്യത്തിൽ വന്നാൽ മാരുതി സുസുക്കി ചെറുകാറുകളുടെ ഉത്പാദനം അവസാനിപ്പിച്ചേക്കുമെന്നും സൂചന നൽകിയിട്ടുണ്ട്.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

നിലവിൽ ഇന്ത്യയിലെ ഹാച്ച്ബാക്ക് സെഗ്‌മെന്റിന്റെ 70 ശതമാനം വിപണി വിഹിതം മാരുതി സുസുക്കി കൈവശം വെച്ചിരിക്കുമ്പോൾ ഹ്യുണ്ടായി, ടാറ്റ, ഹോണ്ട, റെനോ എന്നിവയും ഈ വിഭാഗത്തിലെ മറ്റ് നിർമാതാക്കളാണ്. എൻട്രി ലെവൽ കാറുകളുടെ വില ഇനിയും വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാൻ ആർസി ഭാർഗവ പറഞ്ഞു.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

നാല് എയർബാഗുകൾ കൂട്ടിച്ചേർക്കാൻ രൂപകൽപ്പനയിൽ വരുത്തിയ പരിഷ്കാരങ്ങൾ, വിൽപ്പനയിൽ പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിനാൽ കമ്പനിക്ക് സാമ്പത്തികമായി വലിയ ആഘാതം നേരിടേണ്ടി വരുമെന്നും അഭിപ്രായപ്പെട്ടു. ആയതിനാൽ ഈ പുതിയ സർക്കാർ ഉത്തരവ് നിലവിൽ വന്നാൽ ചെറുകാർ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ കമ്പനി മടിക്കില്ലെന്നും ആർസി ഭാർഗവ വ്യക്തമാക്കുന്നു.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

ആറ് എയർബാഗുകൾ എന്ന നിയമം നടപ്പാക്കാൻ വാഹന നിർമാതാക്കൾ കേന്ദ്ര സർക്കാരിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയത് വില വർധനയ്ക്ക് കാരണമായതായി വാഹന നിർമാതാക്കൾ ഉദ്ധരിക്കുന്നു. പ്രത്യേകിച്ചും ചെറുകാർ വിഭാഗത്തെയും വർധിച്ചുവരുന്ന ഇൻപുട്ട് ചെലവ് ബാധിച്ചുവെന്നാണ് ഇവരുടെ വാദം.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

നിലവിലെ കൊവിഡ് മഹാമാരിയും രാജ്യത്തെ മൊത്തത്തിലുള്ള സാമ്പത്തിക സാഹചര്യവും കാർ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ കമ്പനികളുടെ ഈ എതിർപ്പിനെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖംതിരിച്ചു നിൽക്കുകയാണ്. എയർബാഗ് നിയമത്തിനും നിർബന്ധിത ഭാരത് NCAP റേറ്റിംഗിനെയും എതിർക്കുന്നത് കമ്പനികളുടെ ഇരട്ടത്താപ്പ് മാത്രമാണെന്നാണ് ഗഡ്‌കരി അഭിപ്രായപ്പെടുന്നത്.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

ചില കാർ നിർമാതാക്കൾ ഇന്ത്യയിൽ നിന്നും കയറ്റുമതി വിപണികൾക്കായി വികസിപ്പിക്കുന്ന കാറുകളിൽ മികച്ച സുരക്ഷാ ഫീച്ചറുകളും 6 എയർബാഗുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും എന്നാൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന കാറുകൾക്ക് ഇതില്ലെന്നുമാണ് നിതിൻ ഗഡ്കരി പ്രതിവാദം ഉയർത്തുന്നത്. കയറ്റുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ലഭിക്കുന്ന അതേ സേഫ്റ്റി ഫീച്ചറുകൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കും നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നതും.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

എല്ലാ കാറുകളിലും 6 എയർബാഗുകൾ ഉണ്ടായിരുന്നെങ്കിൽ 2020-ൽ കുറഞ്ഞത് 13,000 ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മന്ത്രി നേരത്തെ പാർലമെന്റിൽ പറഞ്ഞിരുന്നു. വാഹന കമ്പനികൾക്ക് പുറമെ എയർബാഗുകളുടെ അധിക ആവശ്യം നിറവേറ്റാൻ കഴിയുമെങ്കിലും പ്രാദേശിക ഉത്പാദനം വർധിപ്പിക്കുന്നതിന് 12-18 മാസത്തെ സമയപരിധി ആവശ്യമാണെന്ന് ഉദ്ധരിച്ച് ഓട്ടോമോട്ടീവ് ഘടക നിർമാതാക്കളുടെ അസോസിയേഷനും (ACMA) മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

"സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ ലോകത്തെവിടെയും നിർബന്ധമല്ല" എന്ന് പ്രസ്താവിക്കുന്ന ഈ 6 എയർബാഗ് നിയന്ത്രണം "അവലോകനം ചെയ്യാനും പുനഃപരിശോധിക്കാനും" സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki planning to exit from entry level car segment in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X