കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

പുതിയ വി-സ്ട്രോം 1050 അഡ്വഞ്ചർ ശ്രേണിയെ പരിചയപ്പെടുത്തി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. കൂടുതൽ ഓഫ്-റോഡ് ശേഷി വാഗ്ദാനം ചെയ്തുകൊണ്ട് XT മോഡലിന് പകരക്കാരനായി പുതിയ V-സ്ട്രോം 1050DE വേരിയന്റിനെയാവും കമ്പനി ഇനി മുതൽ പുറത്തിറക്കുക.

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

സ്റ്റാൻഡേർഡ് V-സ്ട്രോം 1050 മോഡലിനൊപ്പമാവും DE വേരിയന്റ് വാഗ്ദാനം ചെയ്യുക. നിലവിലുണ്ടായിരുന്ന മോഡലിന്റെ എൽസിഡി സ്‌ക്രീനിന് പകരമായി

രണ്ട് ബൈക്കുകൾക്കും പുതിയ 5 ഇഞ്ച് ഫുൾ-കളർ TFT ഇൻസ്ട്രുമെന്റ് കൺസോളാണ് സുസുക്കി ഇപ്പോൾ സമ്മാനിച്ചിരിക്കുന്നത്.

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

രണ്ട് ബൈക്കുകൾക്കും സ്റ്റാൻഡേർഡായി അപ്പ് ആൻഡ് ഡൗൺ ക്വിക്ക്ഷിഫ്റ്റർ, സ്റ്റാൻഡേർഡ് സെന്റർ സ്റ്റാൻഡ്, ഹാൻഡ്‌ഗാർഡുകൾ, കൂടാതെ യുഎസ്ബി, 12V ചാർജിംഗ് സോക്കറ്റുകൾ എന്നിവയും ലഭിക്കും. 1,037 സിസി, ലിക്വിഡ്-കൂൾഡ്, 90-ഡിഗ്രി വി-ട്വിൻ എഞ്ചിൻ സുസുക്കി നിലനിർത്തിയിട്ടുണ്ട് എന്നതും സ്വീകാര്യമായ നടപടിയാണ്.

MOST READ: Ninja 650, Z650 മോഡലുകളിലേക്ക് പുതിയ നവീകരണങ്ങള്‍ അവതരിപ്പിച്ച് Kawasaki; മാറ്റങ്ങള്‍ അറിയാം

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

8,500 rpm-ൽ 105.5 bhp പവറും 6,000 rpm-ൽ 100 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ് V-സ്ട്രോമിലെ വി-ട്വിൻ എഞ്ചിൻ. ഇതിൽ പരിഷ്ക്കാരമൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ലെങ്കിലും സോഡിയം നിറച്ച എക്‌സ്‌ഹോസ്റ്റ് വാൽവുകളാണ് ബൈക്കിൽ ഇപ്പോൾ ഒരുക്കിയിരിക്കുന്നത് എന്നതിനാൽ കമ്പഷൻ ചേമ്പറിലെ ചൂട് കുറയ്ക്കാനും മറ്റ് മെച്ചപ്പെടുത്തലുകൾ നൽകാനും സുസുക്കി കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

ടോളറായിട്ടുള്ള ഫസ്റ്റ്, സിക്‌സ്ത്ത് ഗിയറുമാണ് ഇപ്പോൾ പുതുക്കിയ സുസുക്കി V-സ്ട്രോമിലേക്ക് ചേർത്തിരിക്കുന്നത്. DE വേരിയന്റിന് ശക്തമായ ഡ്രൈവ് ചെയിനും ചില പുതിയ ഇലക്ട്രോണിക്‌സുകളും വരെ ലഭ്യമാക്കിയിട്ടുണ്ട്. DE വേരിയന്റിലെ മിക്ക മാറ്റങ്ങളും ബൈക്കിന്റെ ഓഫ്-റോഡ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായാണ് കമ്പനി ഉൾച്ചേർത്തിരിക്കുന്നത്.

MOST READ: സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്; കാര്‍ 9 മിനിറ്റില്‍ പിന്നിട്ടത് 20 കി.മീ

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

പുതിയ V-സ്ട്രോം 1050DE വലിയ സസ്‌പെൻഷൻ ട്രാവൽ, മുൻവശത്ത് 170 mm ട്രാവൽ (മുമ്പത്തെ മോഡലിൽ 160 mm ആയി താരതമ്യം ചെയ്യുമ്പോൾ) പിന്നിൽ 169 mm ട്രാവലുമായാണ് വരുന്നത്. നേരത്തത്തെ മോഡലിൽ 160 mm ട്രാവലായിരുന്നു ഉണ്ടായിരുന്നത്.

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

ഈ അധിക സസ്പെൻഷൻ ട്രാവൽ ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് ഇപ്പോൾ V-സ്ട്രോം DE വേരിയന്റിൽ 190 മില്ലീമീറ്ററായി മാറുന്നുവെന്നതാണ് പ്രത്യേകത. നേരത്തത്തെ സ്റ്റോക്ക് രൂപത്തിലെ 165 മില്ലീമീറ്ററിൽ നിന്ന് ഉയർന്നത് ഓഫ്-റോഡിംഗിൽ ബൈക്കിന് സഹായകരമാവും.

MOST READ: കക്കാന്‍ പഠിച്ചു, നിക്കാന്‍ പഠിച്ചില്ല; ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ബെന്റലി പാകിസ്ഥാനില്‍ നിന്ന് 'പൊക്കി'

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

രണ്ട് മോഡലുകൾക്കും സുസുക്കിയുടെ 6-ആക്സിസ് ഐഎംയു ആണ് ലഭിക്കുന്നത്. ഇത് ടു-സ്റ്റെപ്പ് ലീൻ-സെൻസിറ്റീവ് എബിഎസും ഹിൽ ഹോൾഡ് കൺട്രോളും വാഗ്ദാനം ചെയ്യുന്നു. ക്രൂയിസ് കൺട്രോൾ, ത്രീ-സ്റ്റേജ് ട്രാക്ഷൻ കൺട്രോൾ, മൂന്ന് പവർ മോഡുകൾ എന്നിവയിൽ വയർ ത്രോട്ടിൽ പുതുക്കിയ റൈഡ് സഹായിക്കുന്നു.

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങളുടെ ഭാഗമായി മോട്ടോർസൈക്കിളിന്റെ DE പതിപ്പിന് ഒരു പുതിയ 'ഗ്രാവൽ' അല്ലെങ്കിൽ G മോഡ് ലഭിക്കുന്നു. ഇത് ഓഫ്-റോഡിംഗിൽ കൂടുതൽ പിൻ വീൽ സ്ലിപ്പ് അനുവദിക്കുന്നുവെന്നാണ് സുസുക്കി അവകാശപ്പെടുന്നത്.

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

പുതിയ അലുമിനിയം സ്വിംഗാർം കൂടി V-സ്ട്രോമിലേക്ക് ചേർത്തതോടെ ബേസ് മോഡലിനേക്കാൾ 40 മില്ലീമീറ്ററിന്റെ വീൽബേസ് വർധിപ്പിച്ച് DE പതിപ്പിവെ റേക്കും ട്രെയിലും മെച്ചപ്പെടുത്താനും സുസുക്കിക്ക് കഴിഞ്ഞിട്ടുണ്ട്. ഓഫ്-റോഡ് ബൂട്ടുകൾക്ക് കൂടുതൽ ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്ന ചങ്കിയർ ഫൂട്ട് പെഗുകളും 40 mm വീതിയേറിയ ഹാൻഡിൽബാറുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഷാസി നിർമിക്കുന്നതിന് ഫ്രെയിമിന്റെ ചില ഭാഗങ്ങളിൽ പുതിയ അലുമിനിയം കാസ്റ്റിംഗുകളും എക്‌സ്‌ട്രൂഷനുകളും സുസുക്കി ചേർത്തിട്ടുണ്ട്. എന്നിരുന്നാലും സ്റ്റാൻഡേർഡ് മോഡലിന് ഇപ്പോഴും 242 കിലോഗ്രാം ഭാരമുണ്ട്. അതേസമയം DE വേരിയന്റിന്റെ ഭാരം 252 കിലോഗ്രാം ആണ്.

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

സുസുക്കി ഇന്ത്യ പുതിയ V-സ്ട്രോം 1050 ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. ഭാരത് സ്റ്റേജ് VI (BS6) മാനദണ്ഡങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഹയാബുസ, GSX-R1000, GSX-S750, GSX-S1000 എന്നിവയുൾപ്പെടെയുള്ള മറ്റ് മോഡലുകൾക്കൊപ്പം ജാപ്പനീസ് ബ്രാൻഡ് V-സ്ട്രോം 1000 2020-ൽ നിർത്തലാക്കിയിരുന്നു.

കൂടുതൽ ഓഫ്-റോഡ് കഴിവുകളോടെ പുതിയ V-Strom ശ്രേണി അവതരിപ്പിച്ച് Suzuki

എങ്കിലും പുതിയ V-സ്ട്രോം 1050 ശ്രേണിയും ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തിച്ചേക്കാം. ഹയബൂസയെയും പുതിയ കറ്റാനയെയും പോലെ മത്സരാധിഷ്ഠിതമായി വില നൽകാൻ സുസുക്കി ഇന്ത്യയ്‌ക്ക് കഴിഞ്ഞാൽ 2023 സുസുക്കി V-സ്ട്രോം 1050 ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് സെഗ്‌മെന്റിൽ മോശമല്ലാത്ത വിൽപ്പന കണ്ടെത്തിയേക്കാം.

Most Read Articles

Malayalam
English summary
Suzuki introduced new v strom 1050de with more off road capabilities
Story first published: Tuesday, September 6, 2022, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X