കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

ഇന്ത്യൻ വിപണിക്കായി പുതിയൊരു സൂപ്പർ ബൈക്കിനെ കൂടി സമ്മാനിക്കാൻ തയാറെടുക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി. രാജ്യത്തെ മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ ജനപ്രിയമായ കറ്റാനയാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ എത്തുന്നത്.

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

1981 മുതൽ 2006 ആഗോള വിപണിയിലുണ്ടായിരുന്ന സുസുക്കിയുടെ ഐതിഹാസിക ബൈക്ക് മോഡൽ ആയിരുന്നു കറ്റാന. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2018-ൽ കറ്റാനയ്ക്ക് സുസുക്കി രണ്ടാം ജന്മം നൽകി. തുടർന്ന് 2020-ൽ നടന്ന് ഓട്ടോ എക്സ്പോയിൽ ഈ സൂപ്പർ ബൈക്കിനെ കമ്പനി ഇന്ത്യയിലും പ്രദർശിപ്പിച്ചു.

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

അന്നു മുതൽ കാത്തിരിക്കുന്നതാണ് സുസുക്കി കറ്റാനയെ. സുസുക്കി GSX-S1000F അടിസ്ഥാനമാക്കി നിർമിച്ച രണ്ടാം ജൻമമെടുത്ത കറ്റാനയിൽ മുൻ തലമുറ കറ്റാനയുടെ ഡിസൈൻ ഘടകങ്ങൾ സമർത്ഥമായി ഇണക്കി ചേർത്താണ് ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ചത്.

MOST READ: 6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

ഇന്ന് ലോകത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും മനോഹരമായ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് സുസുക്കി കറ്റാന എന്നതിൽ ആർക്കും സംശയമില്ലാത്ത കാര്യമാണ്. 2022 ജൂലൈ അവസാനത്തോടെ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. അതിന്റെ ഭാഗമായി സൂപ്പർബൈക്കിന്റെ ആദ്യ ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഈ ലിറ്റർ ക്ലാസ് മോട്ടോർസൈക്കിൾ അന്താരാഷ്ട്ര വിപണിയിൽ നിന്നും ഒരു കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ് യൂണിറ്റായാവും (CBU) ഇന്ത്യയിൽ എത്തുക. ആയതിനാൽ സ്‌പോർട്‌സ് മോട്ടോർസൈക്കിളിന് സമാന സവിശേഷതകളും ഫീച്ചറുകളുമെല്ലാം സുസുക്കി വാഗ്‌ദാനം ചെയ്യുകയും ചെയ്യും.

MOST READ: വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

സുസുക്കി കറ്റാനയ്ക്ക് ഫ്യുവൽ ഇഞ്ചക്‌റ്റഡ്, 999 സിസി, ഇൻലൈൻ-ഫോർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 150 bhp കരുത്തിൽ 106 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ യൂണിറ്റാണ്. സുസുക്കി ക്ലച്ച് അസിസ്റ്റ് സിസ്റ്റമുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

ഇന്ത്യൻ വിപണിയിൽ കവസാക്കി നിഞ്ച 1000 SX, ബിഎംഡബ്ല്യു എസ് 1000 XR എന്നിവയ്‌ക്കൊപ്പം മത്സരിക്കാനെത്തുന്ന സുസുക്കി കറ്റാന പ്രീമിയം സ്പോർട്‌സ് മോട്ടോർസൈക്കിക്കിളിന് അപ്പ്-റൈറ്റ് എർഗണോമിക്‌സ്, ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ സജ്ജീകരണം, ബ്രെംബോ-സോഴ്‌സ്ഡ് കോളിപ്പറുകൾ എന്നീ മേൻമകളെല്ലാം ഉണ്ടാവും.

MOST READ: ചുരുങ്ങിയ സമയത്തിനുള്ളില്‍ 25,000-ത്തിലധികം ഉപഭോക്താക്കള്‍ MoveOS 2 ലേക്ക് അപ്ഗ്രേഡ് ചെയ്തതായി Ola

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

മൂന്ന് റൈഡിംഗ് മോഡുകൾ ഉള്ള റൈഡ്-ബൈ-വയർ ത്രോട്ടിൽ, 5-സ്റ്റെപ്പ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ലോ ആർപിഎം അസിസ്റ്റ് എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകളെന്നും സുസുക്കി പറയുന്നു. അന്താരാഷ്‌ട്ര വിപണികൾക്കായി രൂപകൽപ്പന ചെയ്‌ത സുസുക്കി കറ്റാനയിൽ ഒരു ഇൻവേർട്ടഡ് ഫോർക്കും പിന്നിൽ ഒരു ലിങ്ക് ടൈപ്പ് സസ്പെൻഷനും വരെ ഉൾപ്പെടുന്നുണ്ട്.]

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി ബൈക്കിൽ രണ്ടറ്റത്തും ഇരട്ട ഡിസ്‌കുകളാണ് ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. മുൻവശത്ത് 120 സെക്ഷൻ ടയറും പിന്നിൽ 190 സെക്ഷൻ ടയറും ഉള്ള ഇതിന്റെ സ്‌പോർട്ടി ക്രെഡൻഷ്യലുകൾക്ക് രണ്ടറ്റത്തും 17 ഇഞ്ച് അലോയ് വീലാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

അതായത് കറ്റാനയുടെ 215 കിലോഗ്രാം ഭാരവും കുറഞ്ഞ 140 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും നമ്മുടെ റോഡുകളിൽ ഒരു പ്രശ്‌നമായേക്കാം.

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

ബൈക്കിന്റെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ കറ്റാന പൂർണ എൽഇഡി ലൈറ്റിംഗാണ് അവതരിപ്പിക്കുന്നത്. എന്നിരുന്നാലും അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന 2022 പതിപ്പിൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സുസുക്കി ഉപയോഗിക്കുന്നത് എന്ന കാര്യം പലരെയും നിരാശപ്പെടുത്തിയേക്കാം. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ-ടിഎഫ്ടി ഡിസ്പ്ലേയാണ് അവ ഉപയോഗിക്കുന്നത്.

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

സുസുക്കി കറ്റാന സ്പോർട്‌സ് മോട്ടോർസൈക്കിളിലെ ഡ്യുവൽ-ടോൺ സീറ്റ്, അലോയ് വീലുകളിൽ കളർ കോർഡിനേഷൻ എന്നിവയും ആകർഷമാണ്.

കാത്തിരുന്ന Suzuki Katana സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക്, ആദ്യ ടീസർ പുറത്തുവിട്ട് കമ്പനി

സോളിഡ് അയൺ ഗ്രേ, മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ എന്നീ രണ്ട് കളർ ഓഫ്ഷനുകളിലായിരിക്കും സൂപ്പർ ബൈക്ക് വിൽപ്പനയ്ക്ക് എത്തുക. ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ ഏകദേശം 14 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയായി കറ്റാനയ്ക്ക് മുടക്കേണ്ടി വരുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Suzuki katana super bike coming to india soon teaser out
Story first published: Tuesday, June 28, 2022, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X