സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

By Dijo Jackson

'താഴ്ന്നിറങ്ങിയ സീറ്റില്‍ സുഖിച്ചൊരു ഇരുത്തം. മന്ദം മന്ദം നീങ്ങുന്ന തിരക്കായാലും നീണ്ടു നിവര്‍ന്നുള്ള റോഡായാലും യാത്ര റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിലെങ്കില്‍ ക്ഷീണം ലവലേശം അനുഭവപ്പെടില്ല', വര്‍ഷങ്ങളായി തണ്ടര്‍ബേര്‍ഡില്‍ ജീവിതം തള്ളിനീക്കുന്ന സുഹൃത്തിനെയും കൂട്ടി പുതിയ തണ്ടര്‍ബേര്‍ഡ് 500X എടുക്കാന്‍ പോയപ്പോള്‍ എനിക്കും കേള്‍ക്കേണ്ടിവന്നു നിരവധി വീരവാദങ്ങള്‍.

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

ക്ലാസിക് ക്രൂയിസര്‍ സങ്കല്‍പങ്ങളോടു ഇത്രയുകാലം റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് നീതിപുലര്‍ത്തിയിരുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസറായതുകൊണ്ടു പാരമ്പര്യത്തനിമ ചോര്‍ന്നതായി തണ്ടര്‍ബേര്‍ഡില്‍ ആരും പരാതിപ്പെട്ടിട്ടില്ല.

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

എന്നാല്‍ പുതിയ 350X, 500X മോഡലുകള്‍ ഈ പ്രതീക്ഷകള്‍ പാടെ തെറ്റിച്ചെന്നാണ് ഒരുവിഭാഗം റോയല്‍ എന്‍ഫീല്‍ഡ് ആരാധകരുടെ പരിഭവം. വര്‍ണ്ണപ്പകിട്ടുള്ള നിറങ്ങളും സ്റ്റൈലന്‍ രൂപവും; പുതിയ 350X, 500X തണ്ടര്‍ബേര്‍ഡുകളില്‍ ക്ലാസിക് ശൈലി കളഞ്ഞുപോയോ? കണ്ടെത്താം ഇവിടെ —

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

ബോണവില്‍ ബോബറുകളെ അനുകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ശ്രമിക്കുന്നുണ്ടോ? ഓറഞ്ച് നിറമുള്ള തണ്ടര്‍ബേര്‍ഡ് 500X -നെ ദൂരെനിന്നും കണ്ടപ്പോള്‍ മനസിലാദ്യം സംശയമുണര്‍ന്നു. പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലം. ടാങ്കിന് മാത്രം നിറം ഓറഞ്ച്.

Most Read: 'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

'ഗെറ്റെവെ ഓറഞ്ച്' എന്നാണ് ഈ നിറപതിപ്പിനെ കമ്പനി വിളിക്കുന്നത്. ഡ്രിഫ്റ്റര്‍ ബ്ലൂ നിറപതിപ്പും ബൈക്കില്‍ ലഭ്യമാണ്. ഇന്ധനടാങ്കൊഴികെ ബാക്കി ഘടകങ്ങളെല്ലാം തണ്ടര്‍ബേര്‍ഡില്‍ കറുത്തിരിക്കുന്നു. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനും മുന്‍ ഫോര്‍ക്കുകള്‍ക്കും നിറമിതുതന്നെ.

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

സ്റ്റാന്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡില്‍ നിന്നുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതിയ തണ്ടര്‍ബേര്‍ഡ് X മോഡലുകളിലും. അതേസമയം ഹസാര്‍ഡ് ലൈറ്റുകള്‍ വേണ്ടെന്ന് ഇക്കുറി കമ്പനി തീരുമാനിച്ചു. ടിയര്‍ഡ്രോപ് ശൈലിയുള്ള ഇന്ധനടാങ്കില്‍ റോയല്‍ എന്‍ഫീല്‍ഡെന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് കാണാം.

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

തിളക്കമുള്ള നിറശൈലിയില്‍ ഇന്ധനടാങ്ക് കൂടുതല്‍ മുഴച്ചുനില്‍ക്കുന്നതായി അനുഭവപ്പെടും. സ്റ്റാന്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാണ് തണ്ടര്‍ബേര്‍ഡ് X മോഡലുകളിലെ പരന്ന ഹാന്‍ഡില്‍ബാര്‍. മുന്നോട്ടേക്കാഞ്ഞുനില്‍ക്കുന്ന ഫൂട്ട്‌പെഗുകളും പരന്ന ഹാന്‍ഡില്‍ബാറും സുദീര്‍ഘമായ യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ്.

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

പുതിയ തണ്ടര്‍ബേര്‍ഡിലെ സീറ്റിനെ കുറിച്ച് പരാമര്‍ശിക്കാതെ തരമില്ല. യാത്രാസുഖം മുന്‍നിര്‍ത്തി മേല്‍ത്തരം ഘടകങ്ങള്‍കൊണ്ടാണ് കുഷ്യന്‍ സീറ്റിന്റെ ഒരുക്കം. എന്നാല്‍ ബൈക്കില്‍ ബാക്ക്‌റെസ്റ്റില്ലാത്തത് ചിലരിലെങ്കിലും നിരാശയുണര്‍ത്തും.

Most Read: ടിവിഎസ് അപാച്ചെ 200 റേസ് എഡിഷനില്‍ 1,000 കിലോമീറ്റര്‍ — വിശേഷങ്ങളും പോരായ്മകളും

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

തണ്ടര്‍ബേര്‍ഡിലുള്ള 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 500 X -ലും. എഞ്ചിന്‍ 27 bhp കരുത്തും 41 Nm torque ഉം സൃഷ്ടിക്കും. ഉയര്‍ന്ന ടോര്‍ഖ് ശേഷിയുള്ളതിനാല്‍ തിരക്കേറിയ റോഡില്‍ മറ്റു വാഹനങ്ങളെ മറികടക്കാന്‍ ബൈക്കിന് വലിയ പ്രയാസമില്ല.

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

തുടര്‍ച്ചയായി ഗിയര്‍ കുറയ്‌ക്കേണ്ടെന്ന് സാരം. 197 കിലോയാണ് തണ്ടര്‍ബേര്‍ഡ് 500X -ന് ഭാരം. സുഖകരമായ ക്രൂയിസിംഗ് അനുഭവം വേണമെന്നുണ്ടെങ്കില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ തുടരണം. വേഗം കൂടുന്നപക്ഷം ഹാന്‍ഡില്‍ബാറിലൂടെയും ഫൂട്ട്‌പെഗുകളിലൂടെയും വിറയല്‍ അനുഭവപ്പെട്ടുത്തുടങ്ങും.

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിക്കുന്ന ഏക റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കൂടിയാണ് തണ്ടര്‍ബേര്‍ഡ് X. ടയറിന്റെ അളവില്‍ മാറ്റങ്ങളില്ല. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് ടയര്‍ അളവ്. 280 mm ഡിസ്‌ക് മുന്‍ ടയറിലും 240 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിറവേറ്റും.

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

ഉയര്‍ന്ന വേഗത്തില്‍ ശക്തമായി ബ്രേക്ക് പിടിച്ചാലും തണ്ടര്‍ബേര്‍ഡ് X നിശ്ചലമാകാന്‍ കുറച്ചുസമയമെടുക്കും. ഓപ്ഷനല്‍ ഫീച്ചറായി പോലും എബിഎസിനെ നല്‍കാന്‍ കമ്പനി കൂട്ടാക്കിയിട്ടില്ലെന്നത് ഇവിടെ നിരാശജനകമാണ്. നഗര റോഡുകളില്‍ 27 കിലോമീറ്റര്‍ മൈലേജാണ് തണ്ടര്‍ബേര്‍ഡ് X കാഴ്ച്ചവെക്കുന്നത്.

Most Read: പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

സങ്കല്‍പങ്ങള്‍ തിരുത്തി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X — റിവ്യു

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് X വാങ്ങിയാല്‍

സ്റ്റാന്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡിനെക്കാള്‍ 8,000 രൂപ കൂടുതലുണ്ട് പുതിയ തണ്ടര്‍ബേര്‍ഡ് X മോഡലുകള്‍ക്ക്. ക്ലാസിക് ഭാവത്തിലുപരി ആധുനിക പരിവേഷമാണ് ബൈക്കിന് കൂടുതല്‍. പതിവു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ നിന്നും വ്യത്യസ്ത ആഗ്രഹിക്കുന്നവര്‍ക്ക് തണ്ടര്‍ബേര്‍ഡ് 500X മോഡലുകളില്‍ ധൈര്യമായി കണ്ണെത്തിക്കാം.

Most Read Articles

Malayalam
English summary
2018 Royal Enfield Thunderbird 500X Road Test Review. Read in Malayalam.
Story first published: Monday, September 10, 2018, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X