പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

By Dijo Jackson

കോമ്പാക്ട് എസ്‌യുവി വാങ്ങാന്‍ തീരുമാനിച്ചു. ഏതു വാങ്ങണം? മുന്നിലുള്ളത് മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. മൂന്നു പേരും കേമന്മാര്‍. ഉപഭോക്താക്കള്‍ കുഴങ്ങി നില്‍ക്കുന്നു. ഇതിനിടയില്‍ കാര്യങ്ങള്‍ വഷളാക്കാന്‍ പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസും എത്തി. മൈലേജ് ലക്ഷ്യമിട്ടു എഞ്ചിന്‍ ശേഷി കുറച്ച് ഒരു 1.0 ലിറ്റര്‍ ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ്!

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

കമ്പനി മനസിരുത്തി പരിഷ്‌കരിച്ച ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ എത്തിയിട്ടു ആറു മാസം തികഞ്ഞില്ല. വീണ്ടും പുതിയ ഇക്കോസ്‌പോര്‍ട് വന്നതിന്റെ അന്താളിപ്പ് ഉപഭോക്താക്കളുടെ മുഖങ്ങളില്‍ കാണാം. എന്തിന് പുതിയ ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ്? പലരും ചോദിക്കുന്നു. 2018 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസിന്റെ വിശേഷങ്ങളിലേക്ക് —

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

കാഴ്ചയില്‍

ഓരോ തവണയും ഇക്കോസ്‌പോര്‍ടിനെ കൂടുതല്‍ പരുക്കനാക്കി മാറ്റാനാണ് ഫോര്‍ഡ് ശ്രമിക്കുന്നത്. വന്ന കാലത്തെ ഓമനത്വം ഇക്കോസ്‌പോര്‍ടിന് എന്നെ നഷ്ടപ്പെട്ടു. ഇക്കുറിയും പതിവു തെറ്റിയില്ല. എസ്‌യുവിയുടെ പുറംമോടി ചെത്തി വെടിപ്പാക്കിയിട്ടുണ്ട് ഫോര്‍ഡ്. ക്രോം അലങ്കാരങ്ങള്‍ നന്നെ കുറവ്.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

നേരിയ കറുപ്പു നിറം പ്രതിഫലിക്കുന്ന (സ്‌മോക്ക്ഡ്) ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും. തിളക്കമേറിയ കാന്യന്‍ റിഡ്ജ് നിറം; മേല്‍ക്കൂരയ്ക്ക് നിറം കറുപ്പ് – ഇക്കോസ്‌പോര്‍ട് എസ് പരുക്കനാണെന്ന് ദൂരെ നിന്നെ തിരിച്ചറിയും.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

കൂര്‍ത്ത ഹെഡ്‌ലാമ്പുകള്‍ക്ക് ഒത്ത നടുവില്‍ ഹെക്‌സഗണല്‍ ഹണികോമ്പ് ഗ്രില്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു. ഹെഡ്‌ലാമ്പുകള്‍ക്ക് അടിവരയിട്ടാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍. ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെ നിലയുറപ്പിച്ച ഫോഗ്‌ലാമ്പുകളോടു ചേർന്നു ടേണ്‍ സിഗ്നലുകളും കാണാം.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

ഗ്രെയ് സ്‌കിഡ് പ്ലേറ്റും സ്പ്ലിറ്ററും ഇക്കോസ്‌പോര്‍ട് എസിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. വശങ്ങളില്‍ നിന്നും നോക്കിയാല്‍ തിരിച്ചറിയാം ഇക്കോസ്‌പോര്‍ടിന്റെ ഉയരം. ഗ്രൗണ്ട് ക്ലിയറന്‍സ് 200 mm. പരിഷ്‌കരിച്ച 17 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് ഇക്കോസ്‌പോര്‍ട് എസിന്റെ മുഖ്യാകര്‍ഷണം. അലോയികള്‍ക്ക് നിറം ഗ്ലോസ് ഗ്രെയ്.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

വൈദ്യുത പിന്തുണയാല്‍ മിററുകള്‍ ക്രമീകരിക്കാനും മടക്കി വെയ്ക്കാനും സാധിക്കും. പിറകിലേക്ക് കണ്ണെത്തിച്ചാല്‍ പതിവു പോലെ സ്‌പെയര്‍ വീല്‍ ആദ്യം ശ്രദ്ധയില്‍പ്പെടും. വിന്‍ഡ്ഷീല്‍ഡ് വലുപ്പം കുറഞ്ഞു. വലതു ടെയില്‍ലാമ്പിലുള്ള ടെയില്‍ഗേറ്റ് ഹാന്‍ഡില്‍ ഇക്കോസ്‌പോര്‍ട് എസിലും തുടരുന്നു.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

അകത്തളത്തില്‍

ഇരുണ്ട പശ്ചാത്തലവും സാറ്റിന്‍ ഓറഞ്ച് നിറശൈലിയും അകത്തളത്തില്‍ ആദ്യം എടുത്തുപറയണം. ഡാഷ്‌ബോര്‍ഡിന് കുറുകെയും സീറ്റുകളിലും, ഡോര്‍ ഘടനകളിലും ഓറഞ്ച് നിറം തെളിഞ്ഞു കാണാം. 8.0 ഇഞ്ച് ഫോര്‍ഡ് SYNC3 ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് പുതിയ ഇക്കോസ്‌പോര്‍ട് എസില്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

ലെതര്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലില്‍ ഓഡിയോ, ക്രൂയിസ്, ഫോണ്‍ കണ്‍ട്രോളുകള്‍ ഒരുങ്ങുന്നു. ഡാഷ്‌ബോര്‍ഡിന് വരമ്പിടുന്ന ഓറഞ്ച് സ്റ്റിച്ചിംഗ് സ്റ്റീയറിംഗ് വീലിലും കാണാം. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, തത്സമയ - ശരാശരി മൈലേജ്, താപം പോലുള്ള വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളിലുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ കാണിക്കും.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

'ഫണ്‍ റൂഫെന്ന്' ഫോര്‍ഡ് വിശേഷിപ്പിക്കുന്ന സണ്‍റൂഫാണ് ഇക്കോസ്‌പോര്‍ട് എസിന്റെ മറ്റൊരു പ്രധാന വിശേഷം. ലിമിറ്റഡ് എഡിഷന്‍ ഇക്കോസ്‌പോര്‍ട് സിഗ്നേച്ചറിനും ഇതേ സണ്‍റൂഫുണ്ട്. മേല്‍ക്കൂരയില്‍ കൈയ്യെത്തും വിധത്തിലാണ് സണ്‍റൂഫ് നിയന്ത്രിക്കാനുള്ള ബട്ടണുകളുടെ സ്ഥാനം.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

ബൂട്ട് സ്റ്റോറേജ് 352 ലിറ്റര്‍. 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന പിന്‍ സീറ്റുകള്‍ എസ്‌യുവിയുടെ സ്റ്റോറേജ് ശേഷി വര്‍ധിപ്പിക്കും.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലെ മറ്റു ഫീച്ചറുകള്‍ —

 • പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്
 • ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ - വൈപറുകള്‍
 • നാലു സ്പീക്കറുകള്‍; രണ്ടു ട്വീറ്ററുകള്‍
 • ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
 • റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ
പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

പ്രകടനക്ഷമത

ഫോര്‍ഡിന് ഏറ്റവും പ്രിയപ്പെട്ട 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനാണ് ഇക്കോസ്‌പോര്‍ട് എസിന്റെ പ്രധാന വിശേഷം. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 123 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

അടക്കവും ഒതുക്കവുമുള്ള എഞ്ചിനായതു കൊണ്ടു ബോണറ്റു തുറന്നാല്‍ ശൂന്യത അനുഭവപ്പെടും. എഞ്ചിന് വലുപ്പം കുറവായതു കൊണ്ടു എഞ്ചിന്‍ കമ്പാര്‍ട്ടുമെന്റില്‍ വിടവുകള്‍ ധാരാളം കാണാം. എഞ്ചിനില്‍ നിന്നും കരുത്തു പ്രഭവിച്ചൊഴുകുമെന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ രസകരമായ പ്രായോഗിക ഡ്രൈവിംഗ് എഞ്ചിന്‍ കാഴ്ചവെക്കുന്നുണ്ട്.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

ആക്‌സിലറേറ്റര്‍ അമര്‍ത്തി ചവിട്ടിയാല്‍ ചെറിയ 'ടര്‍ബ്ബോ ലാഗ്' അനുഭവപ്പെടും. എന്നാല്‍ ഇതു സാരമല്ല. അമിതവേഗത്തിലും മികവേറിയ സ്ഥിരത വൈദ്യുത പവര്‍ സ്റ്റീയറിംഗ് കാഴ്ചവെക്കുന്നുണ്ടെന്ന് എടുത്തുപറയണം.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

ആറു സ്പീഡ് ഗിയര്‍ബോക്‌സില്‍ ആദ്യ നാലു ഗിയറുകള്‍ക്കും കുറഞ്ഞ ഗിയര്‍ അനുപാതമാണ്. കുറഞ്ഞ ഗിയര്‍ അനുപാതത്തില്‍ ഉയർന്ന ടോർഖ് കാറിന് ലഭിക്കും; പക്ഷെ വേഗത കുറവായിരിക്കും. ഇതേ കാരണം കൊണ്ടു തന്നെ ഇടത്തരം ആര്‍പിഎമ്മില്‍ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തിയാല്‍ ഇക്കോസ്‌പോര്‍ടിന് താളം പിഴയ്ക്കുന്നതായി തോന്നും. ആര്‍പിഎം നില ഉയരുമെങ്കിലും കുറഞ്ഞ ഗിയര്‍ അനുപാതം വാഹനത്തിന്റെ വേഗതയ്ക്ക് തടസം നില്‍ക്കുന്നു.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

നിലവിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിലും ഇക്കോസ്‌പോര്‍ട് എസ് ലഭ്യമാണ്. 99 bhp കരുത്തും 205 Nm torque ഉം ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

ക്രോസ്ഓവര്‍ പരിവേഷം ചാര്‍ത്താന്‍ ടയറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇക്കോസ്‌പോര്‍ടിന്റെ റൈഡിംഗ് മികവിനെ ഇവ സാരമായി ബാധിച്ചിട്ടുണ്ട്. ടയറുകള്‍ക്ക് പാര്‍ശ്വഭിത്തി കുറവായതു കൊണ്ടു മോശം റോഡ് സാഹചര്യങ്ങളില്‍ സ്റ്റീയറിംഗ് നിയന്ത്രണം ഒരല്‍പം ബുദ്ധിമുട്ടു സൃഷ്ടിക്കും. അതേസമയം നേരായ റോഡില്‍ ഇക്കോസ്‌പോര്‍ട് എസ് ഒഴുകുമെന്നും എടുത്തുപറയണം.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

എഞ്ചിനും മൈലേജും

Fuel Type Petrol Diesel
Engine 1.0-litre EcoBoost 1.5-litre TDCi
Cylinders 3 4
Induction Turbocharged Turbocharged
Power (bhp) 123 @ 6000rpm 99 @ 3750rpm
Torque (Nm) 170 @ 1500-4500rpm 205 @ 1750-3250rpm
Mileage (km/l) 18.1 23
Kerb Weight (kg) 1670 1690
പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

അളവുകൾ

Parameters Values (mm)
Length 3998
Width 1765
Height 1647
Wheelbase 2519
Ground Clearance 200
പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

സുരക്ഷ

ഫോര്‍ഡിന്റെ എമര്‍ജന്‍സി അസിസ്റ്റില്‍ തുടങ്ങും ഇക്കോസ്‌പോര്‍ട് എസിന്റെ സുരക്ഷാ ഫീച്ചറുകള്‍. ബ്ലുടൂത്ത് മുഖേന സ്മാര്‍ട്ട് ഫോണും ഫോര്‍ഡ് SYNC 3 യൂണിറ്റും ബന്ധപ്പെട്ടിരിക്കും. അപകടമുണ്ടായാല്‍ എമര്‍ജന്‍സി അസിസ്റ്റ് തന്നെ സ്വമേധയാ അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ടു യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

മറ്റു സുരക്ഷാ ഫീച്ചറുകള്‍ —

 • എബിഎസ് + ഇബിഡി + ബിഎ
 • ആറു എയര്‍ബാഗുകള്‍
 • ക്രാഷ് അണ്‍ലോക്കിംഗ് ഡോറുകള്‍
 • പാനിക്ക് ബ്രേക്ക് ലൈറ്റ് ഫ്‌ളാഷിംഗ്
 • ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍
 • ക്രൂയിസ് കണ്‍ട്രോള്‍
 • ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം
 • ഹില്‍ അസിസ്റ്റ്
 • ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം
പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വില

അഞ്ചു വകഭേദങ്ങളിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വിപണിയില്‍ എത്തുന്നത്. ആംബിയന്റ്, ട്രെന്‍ഡ്, ട്രെന്‍ഡ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെയാണ് വകഭേദങ്ങള്‍. ഇതില്‍ ടൈറ്റാനിയം പ്ലസ് വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസിന്റെ ഒരുക്കം.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു
Variant Price
Petrol ₹ 11,37,300
Diesel ₹ 11,89,300

കാന്യണ്‍ റിഡ്ജ് (പുതിയത്), ലൈറ്റ്‌നിങ്ങ് ബ്ലൂ, ഡയമണ്ട് വൈറ്റ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, റേസ് റെഡ്, സ്‌മോക്ക് ഗ്രെയ്, അബ്‌സല്യൂട്ട് ബ്ലാക് എന്നീ നിറങ്ങളില്‍ ഇക്കോസ്‌പോര്‍ട് എസ് ലഭ്യമാണ്.

പുതുമയോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് ഇക്കോബൂസ്റ്റ് — റിവ്യു

എതിരാളികൾക്ക് മുമ്പിൽ

Petrol (Manual) Engine bhp/Nm Mileage (km/l)
Ford EcoSport S 1.0-litre turbocharged 123/170 18.1
Tata Nexon 1.2-litre turbocharged 108/170 17.88
Diesel (Manual) Engine bhp/Nm Mileage (km/l)
Ford EcoSport S 1.5-litre TDCi 99/205 23
Tata Nexon 1.5-litre RevoTorq 108/260 23.97
Maruti Suzuki Brezza 1.3-litre DDiS 89/200 24.29
Most Read Articles

Malayalam
കൂടുതല്‍... #car reviews #review #റിവ്യൂ
English summary
Ford EcoSport S EcoBoost Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X