ഓടിക്കാൻ എന്താ രസം, ഈ വിലയ്ക്ക് കിട്ടുന്ന ഏറ്റവും നല്ല എസ്‌യുവി... C3 എയർക്രോസ് ഓട്ടോമാറ്റിക്കിന്റെ റിവ്യൂ

എന്ത് ജോലിയായാലും ഏറ്റവും എളുപ്പത്തിൽ ചെയ്യുകയെന്നതാണല്ലോ നമ്മുടെയെല്ലാം ആഗ്രഹം. അതിപ്പോൾ കാറോടിക്കുന്ന കാര്യത്തിലായാലും സംഗതി അങ്ങനെ തന്നെയായിരിക്കുകയാണ്. ക്ലച്ച് ചവിട്ടി ഗിയർമാറ്റി ഓടിക്കുന്നതിന്റെ വിഷമം ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ വന്നതോടെ പരിഹരിക്കപ്പെട്ടു. എന്നിരുന്നാലും ഇതെല്ലാം സ്ത്രീകൾക്ക് വേണ്ടിയുള്ള കണ്ടുപിടുത്തങ്ങളാണെന്നാണ് പുരുഷവർഗം അടുത്തകാലത്ത് വരെ ചിന്തിച്ചിരുന്നത്.

എന്നാൽ സംഭവം കൊള്ളാമെന്ന് മനസിലായതോടെ ആളുകളെല്ലാം ഓട്ടോമാറ്റിക് കാറുകൾക്ക് പിന്നാലെയാണ്. പോരാത്തത്തിന് മാനുവൽ മോഡലുകളേക്കാൾ മൈലേജ് കൂടുതൽ കിട്ടുമെന്നതും കൂടിയായപ്പോൾ ഇന്ത്യക്കാരും ഓട്ടോമാറ്റിക്കിനെ നെഞ്ചിലേറ്റി. അങ്ങനെ എൻട്രി ലെവൽ കാറുകളിൽ പോലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. മാരുതി മുതൽ പുത്തൻപണക്കാരായ റെനോ വരെ ഇതിൽ വൻനിക്ഷേപമാണ് നടത്തിയത്.

Citroen C3 Aircross Automatic Review

എന്നാൽ സിട്രൺ എന്ന ഫ്രഞ്ച് ബ്രാൻഡ് മാത്രം തുടക്കകാലം മുതലേ ഓട്ടോമാറ്റിക്കിനോട് മുഖംതിരിച്ചുനിൽക്കുന്നവരാണ്. ആദ്യം പുറത്തിറക്കിയ C5 എയർക്രോസ് ഒഴികെയുള്ള മറ്റ് പെട്രോൾ വണ്ടികളിലൊന്നും ക്ലച്ച്ലെസ് ട്രാൻസ്മിഷൻ നൽകാൻ കമ്പനി തയാറായില്ല. ഇതിന്റെ തിരിച്ചടി വിൽപ്പന കണക്കുകളിലും കണ്ടുതുടങ്ങി. എല്ലാംതികഞ്ഞ കിടുക്കൻ മിഡ്-സൈസ് എസ്‌യുവിയായി കൊണ്ടുവന്ന C3 എയർക്രോസിനോട് പോലും പലയാളുകളും മുഖംതിരിച്ചു നിൽക്കാൻ കാരണമായതും ഓട്ടോമാറ്റിക്കില്ലാത്തതായിരുന്നു.

എന്നാൽ ഈ പോരായ്‌മ ഉടൻ പരിഹരിക്കുകയാണ് സിട്രൺ. ഹ്യുണ്ടായി ക്രെറ്റയും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ പോരാടുന്ന C3 എയർക്രോസിലേക്ക് പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് ബ്രാൻഡ്. ഇന്ത്യൻ വിപണിയിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന സിട്രണിൽ നിന്നുള്ള ആദ്യത്തെ വാഹനമായിരിക്കും ഇതെന്ന കാര്യമാണ് ശ്രദ്ധനേടുന്നത്.

Citroen C3 Aircross Automatic Review

ജാപ്പനീസ് ട്രാൻസ്മിഷൻ നിർമാതാക്കളായ ഐസിനിൽ നിന്നുള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് C3 എയർക്രോസ് വരുന്നത്. എന്നാൽ സംഭവം എങ്ങനെയുണ്ടെന്ന് അറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. സെഗ്മെന്റിലെ മറ്റ് മിടുക്കൻമാരായ എസ്‌യുവികളുമായി ഡ്രൈവിംഗിന്റെ കാര്യത്തിൽ മാറ്റുരയ്ക്കാൻ പുത്തൻ ഓട്ടോമാറ്റിക് മോഡൽ എങ്ങനെയുണ്ടെന്ന് നോക്കിയാലോ...? അതിനായി C3 എയർക്രോസ് ഓട്ടോമാറ്റിക്കിന്റെ റിവ്യൂ വിശേഷങ്ങളിലേക്ക് കടക്കാം.

ഡിസൈനിലോ മറ്റ് മെക്കാനിക്‌സിലോ യാതൊരു വിധ പരിഷ്ക്കാരങ്ങളും ആവശ്യമില്ലാത്തതിനാൽ തന്നെ നിലവിലുള്ള ടർബോ പെട്രോൾ എഞ്ചിനിലേക്ക് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ കൂട്ടിച്ചേർത്തതാണ് സിട്രൺ മിഡ്-സൈസ് എസ്‌യുവിയിലേക്ക് വന്ന ഒരേയൊരു മാറ്റം. എങ്കിലും പുതിയ ഗിയർബോക്‌സിലൂടെ C3 എയർക്രോസിലെ 1.2 ലിറ്റർ ടർബോ എഞ്ചിൻ കുറച്ച് അധിക ടോർക്കിയായിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

Citroen C3 Aircross Automatic Review

കൃത്യമായി പറഞ്ഞാൽ 15 Nm അധിക ടോർക്ക് നൽകാൻ മിഡ്-സൈസ് എസ്‌യുവി ഇപ്പോൾ പ്രാപ്‌തമാണെന്ന് സാരം. അങ്ങനെ മൊത്തത്തിൽ 108.4 bhp കരുത്തിൽ പരമാവധി 205 Nm torque വരെ നൽകാൻ സിട്രൺ C3 എയർക്രോസ് പ്രാപ്‌തമായെന്ന് സാരം. മാറ്റങ്ങളോടെ വാഹനത്തിന്റെ ഭാരം 34 കിലോഗ്രാം വർധിക്കുകയും ചെയ്‌തിട്ടുണ്ട്. വണ്ടി ഓട്ടോമാറ്റിക്കാണെന്ന് അറിയാൻ ഒരു ഓട്ടോമാറ്റിക് ബാഡ്ജ് പോലും എവിടെയും സ്ഥാപിച്ചിട്ടില്ല.

ഇനി ഡ്രൈവിംഗ് എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ മാനുവൽ പതിപ്പിനെ അപേക്ഷിച്ച് ഭാരം കൂടിയിട്ടുണ്ടെങ്കിലും പുതിയ സിട്രൺ C3 എയർക്രോസ് ഓട്ടോമാറ്റിക് ഇക്കാര്യത്തിലൊന്നും യാതൊരുവിധ മടിയുമില്ലാതെ പെർഫോമൻസ് കൃത്യമായ സമയത്ത് ഡ്രൈവർക്ക് നൽകുന്നുണ്ടെന്ന് റിവ്യൂ സമയത്ത് മനസിലാക്കി തന്നു. ശക്തമായ മിഡ് റേഞ്ചും ടോപ്പ് എൻഡും ഉള്ള എഞ്ചിൻ ഇപ്പോഴും പെപ്പിയും ടർബോചാർജുമാണ്.

Citroen C3 Aircross Automatic Review

C3 എയർക്രോസിനുള്ള പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് തികച്ചും സ്‌മൂത്തായ ഡ്രൈവിംഗാണ് സമ്മാനിക്കുന്നത്. ഇത് വേഗത്തിലും അനായാസമായും ഗിയറുകളിലൂടെ ഷിഫ്റ്റ് ചെയ്യുന്നുണ്ട് എന്നകാര്യവും എടുത്തുപറയാം. അനായാസം ഓവർടേക്ക് ചെയ്യാൻ സാധിക്കുന്നതിനൊപ്പം സിറ്റി യാത്രകളിലെ കനത്ത ട്രാഫിക്കിൽ പോലും വളരെ സുഗമമായ ഡ്രൈവാണ് നൽകുന്നത്. പ്ലസ് മൈനസ് മോഡുകൾക്കായി പാഡിൽ ഷിഫ്റ്ററുകൾ ഇല്ലെന്നത് മാത്രമാണ് വലിയൊരു പോരായ്‌മയായി തോന്നിയത്.

ഗിയർമാറ്റി വണ്ടിയോടിക്കാൻ ആഗ്രഹമില്ലാത്തവർക്ക് നല്ലൊരു ഓപ്ഷനാണ് സിട്രൺ C3 എയർക്രോസ് ഓട്ടോമാറ്റിക്. ഫാമിലി ഉപയോഗത്തിനായി ഒരു മിഡ്-സൈസ് എസ്‌യുവി നോക്കുന്നുവെങ്കിലും കണ്ണുംപൂട്ടി വാങ്ങാനാവുന്ന മോഡലാണിത്. എതിരാളികളെ അപേക്ഷിച്ച് നോക്കുമ്പോൾ വിലയുടെ കാര്യത്തിലും ആള് ഫ്രണ്ട്ലിയാണെന്നത് കൂടി പരിഗണിക്കുമ്പോൾ ശരിക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ക്രെറ്റയ്ക്കുമെല്ലാം വരും ദിവസങ്ങിൽ ഉറക്കം നഷ്‌ടമാവുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Monday, January 29, 2024, 11:30 [IST]
English summary
Citroen c3 aircross automatic review performance driving impression and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X