ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

By Santheep

പിണങ്ങിപ്പോയ മകന്‍ തിരിച്ചെത്തിയാല്‍ ഏറ്റവും ഇളയ ആടിനെ അറുത്ത് നാട്ടുകാര്‍ ഭക്ഷണം കൊടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. ആടിനെയൊന്നും അറുത്തില്ലെങ്കിലും ഒട്ടും കുറയാത്ത സന്തോഷം ഇന്ത്യന്‍ വിപണിക്കുണ്ട് ജാസ്സിന്റെ തിരിച്ചുവരവില്‍. പഴയപോലെ വില്‍പനയില്ലെന്നു പറഞ്ഞ് തിരിച്ചുപോകാന്‍ സാധിക്കാത്ത വിധത്തില്‍ ജാസ്സിനെ സ്വീകരിക്കുന്നു ഉപഭോക്താക്കള്‍.

രണ്ടുദിവസം മുമ്പ് വിപണിയിലെത്തിയ ഈ കാറിലെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ചില കാര്യങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.

ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

പുതിയ നിറങ്ങളോടെയാണ് ഹോണ്ട ജാസ്സ് വിപണിയിലെത്തുന്നത്. ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ ലഭ്യമാണ്.

ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

കറുപ്പ് നിറത്തിലുള്ള സ്‌പോര്‍ടി ഗ്രില്‍ ഡിസൈന്‍ ആകര്‍ഷകമാണ്. ഇടയ്ക്ക് ക്രോമിയത്തിന്റെ സാന്നിധ്യവും കാണാം. കൂടുതല്‍ സ്‌പോര്‍ടിനെസ്സ് ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ബോഡ് കിറ്റ് ലഭ്യമാണ്.

ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

സ്‌പോര്‍ടി ഡിസൈനിലുള്ള അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ട് ഹോണ്ട ജാസ്സില്‍.

ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

പുതിയ കാലത്തിന്റെ ഡിസൈന്‍ സ്വഭാവത്തെ ഉള്‍ക്കൊള്ളുന്ന തികച്ചും ട്രെന്‍ഡിയായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഹോണ്ട ജാസ്സിലുള്ളത്.

ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

'മാജിക് സീറ്റു'കളാണ് മറ്റൊരു പ്രത്യേകത. വിവിധ തരത്തില്‍ മടക്കി വെക്കാവുന്ന സീറ്റുകളാണിവ. ലഗ്ഗേജ് കൊണ്ടുപോകുന്നതിനും യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുന്നതിനും പ്രയാസമുണ്ടാകില്ല.

ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

സിവിടി ഓപ്ഷന്‍ (കണ്ടിന്യൂവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) നല്‍കിയതാണ് മറ്റൊരു കാര്യം. പെട്രോള്‍ വേരിയന്റിനൊപ്പം മാത്രമേ ഈ ഗിയര്‍ഹബോക്‌സ് ഘടിപ്പിച്ച് കിട്ടൂ.

ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ട പണികളെല്ലാം ഹോണ്ട ഡിസൈനര്‍മാര്‍ എടുത്തിട്ടുണ്ട് ഈ കാറില്‍. പിന്നിലെ സ്‌പോര്‍ടി ബംപര്‍ ശ്രദ്ധിക്കുക.

ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

ഡിസൈനില്‍ മികവ് പുലര്‍ത്തുന്ന മറ്റൊരുടമാണ് ജാസ്സിന്റെ ടെയ്ല്‍ഗേറ്റ്.

ഹോണ്ട ജാസ്സ്: സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍

വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം കൂട്ടുന്നതിന് സഹായിക്കുന്ന റിയര്‍ സ്‌പോയ്‌ലറുകളാണ് മറ്റൊന്ന്. ഇത് ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ മാത്രമേ ലഭിക്കു.

കൂടുതല്‍

കൂടുതല്‍

ഹോണ്ട ജാസ്സും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും: ഒരു താരതമ്യം

2015 ഓഡി ക്യു3 റിവ്യൂ

More from DriveSpark

Article Published On: Saturday, July 11, 2015, 6:35 [IST]
English summary
Honda All New Jazz Top 8 Features That Caught Our Attention.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X