ഹോണ്ട ജാസ്സും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും: ഒരു താരതമ്യം

By Santheep

ഇന്ത്യ കാത്തിരുന്ന വിപണിപ്രവേശമായിരുന്നു ഹോണ്ട ജാസ്സിന്റേത്. കുറച്ചുകാലം മുമ്പ് വാങ്ങാനാളില്ലാതെ തിരിച്ചുപോയ ജാസ്സിനെയാണോ ഇന്ത്യ ഇത്ര ആകാംക്ഷയോടെ കാത്തിരുന്നതെന്ന് ആര്‍ക്കും അത്ഭുതം തോന്നാം. പ്രീമിയം കാറുകള്‍ക്ക് ഈയടുത്ത കാലത്തായി ഡിമാന്‍ഡില്‍ വലിയ വര്‍ധനയാണ് വന്നിട്ടുള്ളത്.

വിപണിയില്‍ ഈ വാഹനത്തിന്റെ നില എന്തായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. ഹോണ്ട ജാസ്സിന്റെ പ്രധാന എതിരാളി ഹ്യൂണ്ടായിയുടെ എലൈറ്റ് ഐ20 മോഡലാണ്. ഹോണ്ടയ്ക്ക് അത്ര എളുപ്പമായിരിക്കില്ല ഈ യുദ്ധം ജയിക്കല്‍ എന്നുറപ്പാണ്. ഈ രണ്ട് കാറുകളുടെയും മികവുകളും കുറവുകളും ഒരു താരതമ്യത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കുകയാണിവിടെ.

വിലകള്‍

വിലകള്‍

ഹോണ്ട ജാസ്സിന്റെ പെട്രോള്‍ മോഡലിന് വില തുടങ്ങുന്നത് 5.31 ലക്ഷം രൂപയിലാണ്. ഡീസല്‍ പതിപ്പിന് 6.50 ലക്ഷം രൂപയും വിലവരും. എലൈറ്റ് ഐ20 മോഡലിന്റെ പെട്രോള്‍ പതിപ്പിന് വില തുടങ്ങുന്നത് 5.30 ലക്ഷം രൂപയിലാണ്. 6.42 ലക്ഷം രൂപയാണ് ഡീസല്‍ പതിപ്പിന്റെ വില. തികച്ചും മത്സരക്ഷമമായ വിലയിടലാണ് ഹോണ്ട നടത്തിയിരിക്കുന്നത്. എലൈറ്റ് ഐ20യെക്കാള്‍ കുറച്ച് മുകളിലായി ജാസ്സിന്റെ വില വരാന്‍ ശ്രമിച്ചിട്ടുള്ളത് പ്രത്യേകം ശ്രദ്ധിക്കുക.

ഹോണ്ട ജാസ്സ് ഡിസൈന്‍

ഹോണ്ട ജാസ്സ് ഡിസൈന്‍

തികച്ചും ആധുനികമായ ഡിസൈന്‍ ശൈലിയിലേക്ക് മാറിയിട്ടാണ് പുതിയ ജാസ്സ് മോഡല്‍ എത്തുന്നത്. കാരക്ടര്‍ ലൈനുകള്‍ തികച്ചും ബോള്‍ഡായ ഒരു പ്രതിച്ഛായ നല്‍കുന്നുണ്ട് ജാസ്സിന്. താരതമ്യേന സ്‌പോര്‍ടി സ്വഭാവം കൂടുതലാണ് ഈ മോഡലിനെന്നു പറയാം.

ഹ്യൂണ്ടായ് എലൈറ്റ് ഐ20 ഡിസൈന്‍

ഹ്യൂണ്ടായ് എലൈറ്റ് ഐ20 ഡിസൈന്‍

പുതിയ ഫ്‌ലൂയിഡിക് 2.0 ഡിസൈന്‍ ഫിലോസഫിയിലാണ് എലൈറ്റ് ഐ20 നിര്‍മിച്ചെടുത്തിരിക്കുന്നത്. സ്‌പോര്‍ടിനെസ്സും ആഡംബരത്തിന്റെ ഒഴുക്കന്‍ സൗന്ദര്യവും ഒത്തുചേരുന്നു ഈ വാഹനത്തില്‍.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

ഹോണ്ട ജാസ്സില്‍ 5 ഇഞ്ച് ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു. ഐപോഡ് കണക്ടിവിറ്റി സാധ്യമാക്കിയിട്ടുണ്ട് ഇതില്‍. ടച്ച് സ്‌ക്രീന്‍ കണ്‍ട്രോള്‍ പാനലോടു കൂടിയ ഓട്ടോമാറ്റിക് എസി സംവിധാനമാണ് മറ്റൊന്ന്. പ്രീമിയം നിലവാരം പുലര്‍ത്തുന്ന ഡാഷ്‌ബോര്‍ഡില്‍ ഡ്രൈവര്‍ക്കാവശ്യമായ സജാജീകരണങ്ങള്‍ എര്‍ഗണോമിക്കലായി ക്രമീകരിച്ചിരിക്കുന്നു. സ്റ്റീയറിങ്ങില്‍ ഓഡിയോ സിസ്റ്റത്തിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റാണ് മറ്റൊരു പ്രത്യേകത. ഒരു റിയര്‍ പാര്‍ക്കിങ് കാമറയും ഘടിപ്പിച്ചിരിക്കുന്നു.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

ഹ്യൂണ്ടായ് എലൈറ്റ് ഐ20 മോഡലില്‍ ഡബിള്‍ ഡിന്‍ ഓഡിയോ സിസ്റ്റമാണ് ചേര്‍ത്തിരിക്കുന്നത്. 1 ജിബി ഇന്റേണല്‍ മെമറി നല്‍കിയിരിക്കുന്നു. ഓട്ടോമാറ്റിക് എസി, ഗ്ലോവ് ബോക്‌സ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

എന്‍ജിനും മറ്റും

എന്‍ജിനും മറ്റും

1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണ് ഹോണ്ട ജാസ്സിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ 90 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. ലിറ്ററിന് 18.7 പെട്രോള്‍ എന്‍ജിന്‍ കിലോമീറ്ററാണ് മൈലേജ്. ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 27.3 കിലോമീറ്റര്‍ മൈലേജ്.

എന്‍ജിനും മറ്റും

എന്‍ജിനും മറ്റും

ഹ്യൂണ്ടായ് എലൈറ്റ് ഐ20 മോഡലില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ചേര്‍ത്തിരിക്കുന്നത്. 83 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടിതിന്. ലിറ്ററിന് 17.19 കിലോമീറ്റര്‍ മൈലേജ് പകരുന്നു. 1.4 ലിറ്റര്‍ ശേഷിയുള്ളതാണ് ഐലൈറ്റ് ഐ20യുടെ ഡീസല്‍ എന്‍ജിന്‍. ഇന്ധനക്ഷമത ലിറ്ററിന് 21.19 കിലോമീറ്റര്‍.

സുരക്ഷ

സുരക്ഷ

രണ്ട് കാറുകളും എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി, റിയര്‍ പാര്‍ക്കിങ് അസിസ്റ്റ് എന്നീ സന്നാഹങ്ങളുണ്ട്. ജാസ്സില്‍ അധികമായിട്ടുള്ള സംവിധാനം സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനര്‍ ആണ്. വാഹനം ഇടിക്കുകയാണെങ്കില്‍ അത് തിരിച്ചറിഞ്ഞ് സീറ്റ് ബെല്‍റ്റ് കൂടുതല്‍ മുറുക്കുന്ന സംവിധാനമാണിത്. ഇലക്ട്രികമായി പ്രവര്‍ത്തിക്കുന്ന വിന്‍ഡോയ്ക്കിടയില്‍ കൈ കുടുങ്ങുന്നത് തടയാന്‍ പിഞ്ച് ഗാര്‍ഡുള്ള വിന്‍ഡോകളാണ് ജാസ്സിലുള്ളത്.

വിധി

വിധി

ഹോണ്ട ജാസ്സ് മത്സരക്ഷമമായി സ്വയം സജ്ജീകരിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്. എന്‍ജിന്‍ പവറിന്റെ കാര്യത്തിലും മൈലേജിന്റെ കാര്യത്തിലും സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലുമെല്ലാം ഹ്യൂണ്ടായിയെ കടത്തിവെട്ടിയിരിക്കുന്നു. ഇന്റീരിയര്‍ സ്‌പേസും താരതമ്യേന കൂടുതലുണ്ട് ജാസ്സില്‍. സ്‌പോര്‍ടിനെസ്സിന്റെ കാര്യത്തിലും ജാസ്സ് തന്നെയാണ് മുമ്പില്‍. ഇപ്പോള്‍ പന്ത് ഹ്യൂണ്ടായിയുടെ കോര്‍ട്ടിലാണെന്നു പറയാം.

കൂടുതല്‍

കൂടുതല്‍

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള 5 എംപിവികള്‍

ടാറ്റ നാനോ - ആള്‍ട്ടോ 800: ഒരു താരതമ്യം

5 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഹാച്ച്ബാക്കുകള്‍

ഇന്ത്യയിലെ ടര്‍ബോ പെട്രോള്‍ കാറുകള്‍

Most Read Articles

Malayalam
English summary
Royal Enfield Despatch Edition 10 Features That Make It Stand Out.
Story first published: Thursday, July 9, 2015, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X