ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള 5 എംപിവികള്‍

By Santheep

കാര്‍ വാങ്ങുക എന്നത് പലവിധത്തിലുള്ള കണക്കുകൂട്ടലുകളിലൂടെ കടന്നുപോകുന്ന ഒരു പ്രോസസ്സാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തില്‍ തുടങ്ങി ഇന്ധനമടിക്കേണ്ടതിന്റെ അളവില്‍ വരെയെത്തുന്നു ഈ കണക്കു കൂട്ടലുകള്‍. ഇവയില്‍ വിജയിക്കുന്ന വാഹനം വാങ്ങുക എന്നതാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കാറുള്ള എളുപ്പവഴി. ഇവിടെ പലപ്പോഴും വാഹനങ്ങളുടെ മറ്റ് യോഗ്യതകള്‍ പലതും അപ്രസക്തമാകുന്ന കാഴ്ചയും കാണാം.

ഇവിടെ നമ്മള്‍, ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്ന എംപിവി (മള്‍ടി പര്‍പസ് വെഹിക്കിള്‍ അഥവാ വിവിധോദ്ദേശ്യവാഹനം) മോഡലുകളില്‍ ഏറ്റവും മൈലേജുള്ള അഞ്ചെണ്ണത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

05. നിസ്സാന്‍ ഇവാലിയ ഡീസല്‍

05. നിസ്സാന്‍ ഇവാലിയ ഡീസല്‍

പെട്ടിക്കൂട് പോലെയുള്ള ഡിസൈന്‍ കാരണം കഷ്ടപ്പെട്ടു പോയ ഒരു നല്ല വാഹനമാണ് നിസ്സാന്‍ ഇവാലിയ. ഗുണനിലവാരമുണ്ടായിട്ടും വിപണിയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കുകയുണ്ടായില്ല. 9 ലക്ഷത്തിന്റെ പരിസരത്തിലാണ് ഈ വാഹനത്തിന് വില തുടങ്ങുന്നത്.

...നിസ്സാന്‍ ഇവാലിയ മൈലേജ്

...നിസ്സാന്‍ ഇവാലിയ മൈലേജ്

ലിറ്ററിന് 10.03 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഇവാലിയയുടെ 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന് സാധിക്കുന്നുണ്ട്. 85 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.

04. ഡാറ്റ്‌സന്‍ ഗോ പ്ലസ് പെട്രോള്‍

04. ഡാറ്റ്‌സന്‍ ഗോ പ്ലസ് പെട്രോള്‍

ഈയിടെ വിപണിയിലെത്തിയ ഗോ പ്ലസ് എംപിവി, ഡാറ്റ്‌സന്റെ ഏറ്റവും വില്‍പനയുള്ള മോഡലാണ്. ഈ വിലയില്‍ മറ്റൊരു എംപിവി ഇന്ത്യയില്‍ കിട്ടില്ല എന്നതു തന്നെയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. 3.7 ലക്ഷഥ്തിന്റെ പരിസരത്തിലാണ് ഈ വാഹനത്തിന് വില.

....ഡാറ്റ്‌സന്‍ ഗോ പ്ലസ് മൈലേജ്

....ഡാറ്റ്‌സന്‍ ഗോ പ്ലസ് മൈലേജ്

ലിറ്ററിന് 20.77 കിലോമീറ്റര്‍ മൈലേജ് ഉല്‍പാദിപ്പിക്കുന്നുണ്ട് ഗോ പ്ലസ്സിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. പരമാവധി കരുത്ത് 67 കുതിരശക്തി.

03. മാരുതി എര്‍റ്റിഗ ഡീസല്‍

03. മാരുതി എര്‍റ്റിഗ ഡീസല്‍

ചെറു എംപിവികള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ മാരുതി നല്‍കുന്ന വിശ്വാസ്യതയ്ക്കു കൂടി പ്രാധാന്യം നല്‍കി എര്‍റ്റിഗയിലേക്ക് നീങ്ങുന്നു. വില പക്ഷേ, ഡാറ്റ്‌സന്‍ ഗോ പ്ലസ്സിനെക്കാള്‍ കൂടുതലാണ്. 6 ലക്ഷത്തിന്റെ പരിസരത്ത് വില വരും ഈ വാഹനത്തിന്.

....മാരുതി എര്‍റ്റിഗ മൈലേജ്

....മാരുതി എര്‍റ്റിഗ മൈലേജ്

മാരുതി എര്‍റ്റിഗയുടെ ഡീസല്‍ പതിപ്പ് ലിറ്ററിന് 20.77 കോലിമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. 1.3 ലിറ്റര്‍ ശേഷിയുള്ള ഈ എന്‍ജിന്‍ 89 കുതിരശക്തിയും ഉല്‍പാദിപ്പിക്കുന്നു.

02. റിനോ ലോഡ്ജി ഡീസല്‍

02. റിനോ ലോഡ്ജി ഡീസല്‍

റിനോ ലോഡ്ജി ഇപ്പോഴിങ്ങെത്തിയതേയുള്ളൂ. ലഭ്യമായ വിവരങ്ങള്‍ പ്രകാരം മികച്ച വാഹനമാണിത്. 8 ലക്ഷത്തിന്റെ പരിസരത്തിലാണ് വില.

....റിനോ ലോഡ്ജി മൈലേജ്

....റിനോ ലോഡ്ജി മൈലേജ്

ലിറ്ററിന് 21.04 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ റിനോ ലോഡ്ജിയുടെ ഡീസല്‍ എന്‍ജിന് സാധിക്കും. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്.

01. ഹോണ്ട മൊബിലിയോ ഡീസല്‍

01. ഹോണ്ട മൊബിലിയോ ഡീസല്‍

ഹോണ്ട മൊബിലിയോ ഇന്ത്യയിലെ എംപിവി വിപണിയില്‍ തകര്‍ത്തോടുന്ന വണ്ടിയാണ്. 6.7 ലക്ഷത്തിന്റെ പരിസരത്താണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില.

....ഹോണ്ട മൊബിലിയോ മൈലേജ്

....ഹോണ്ട മൊബിലിയോ മൈലേജ്

ലിറ്ററിന് 24.5 കിലോമീറ്റര്‍ മൈലേജ് പകരുന്ന എന്‍ജിനാണ് ഹോണ്ട മൊബിലിയോയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും മികച്ച മൈലേജ് നിരക്കുള്ള വാഹനങ്ങളിലൊന്നാണിതെന്നും അറിയുക. 1.5 ലിറ്റര്‍ ശേഷിയുള്ള ഹോണ്ട എന്‍ജിന്‍ 99 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Most Fuel Efficient MPVs in India/
Story first published: Tuesday, June 23, 2015, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X