എർട്ടിഗയേക്കാൾ കിടിലം, വലിയ കുടുംബങ്ങൾക്ക് പറ്റിയ ഫാമിലി കാറായി കാരെൻസ് ക്ലാവിസ്; റിവ്യൂ വിശേഷങ്ങൾ ഇതാ

കൊവിഡ് മഹാമാരിക്കാലത്തിന് ശേഷം ഇന്ത്യക്കാരെല്ലാം കൂട്ടത്തോടെ 7-സീറ്റർ വാഹനങ്ങൾ തേടിയിറങ്ങുകയുണ്ടായി. ഒരു കല്യാണത്തിന് പോവാനായാലും വീട്ടിലെ എല്ലാവരേയും കൂട്ടി ട്രിപ്പ് പോവാനായാലും ഇത്തരമൊരു വണ്ടി വീട്ടിലുള്ളതിന്റെ ആവശ്യകത എല്ലാവരും തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു ലോക്ക്ഡൗണിലേത്. അതിൽ അടച്ചുപൂട്ടൽ കഴിഞ്ഞതോടെ മുറ്റത്തെ 5-സീറ്റർ കാറുകൾ കൊടുത്ത് ആളുകൾ മൂന്നുവരി വാഹനങ്ങൾ തേടിയിറങ്ങി. അത്തരത്താരെ ചാക്കിലാക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മോഡലായിരുന്നു കാരെൻസ്. മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയുമെല്ലാം തേടിയിറങ്ങിയവർക്കുള്ള ഉത്തരമായിരുന്നു ഈ തട്ടുപൊളിപ്പൻ വണ്ടി.

2021-ൽ പുറത്തിറങ്ങിയ കാരെൻസിന് ഇന്ന് 2 ലക്ഷത്തിലധികം സന്തുഷ്‌ടരായ ഉടമകളുമുണ്ട്. വിപണിയിലെത്തി നാല് വർഷം പൂർത്തിയായ സാഹചര്യത്തിൽ മോഡലിനെ പുതുക്കിപണിതിറക്കാമെന്നും കിയ വിചാരിച്ചു. അങ്ങനെ കാരെൻസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇക്കഴിഞ്ഞ ദിവസം രാജ്യത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്യുകയുണ്ടായി. ആഡംബരം ഇഷ്‌ടപ്പെടുന്നവരെ തൃപ്ത്തിപ്പെടുത്താനായി പുത്തൻ ലുക്കിനൊപ്പം കാരെൻസ് ക്ലാവിസ് എന്ന പേരും എംപിവി സ്വീകരിക്കുകയുണ്ടായി.

Kia Carens Clavis Review Design Features Spec Driving Impressions And More In Detail

ആദ്യ കാഴ്ച്ചയിൽ തന്നെ എംപിവിയെ ആളുകൾക്ക് ഇഷ്‌ടമായിട്ടുണ്ടെന്നാണ് വിവരം. പഴയ സ്റ്റൈൽ നിലനിർത്തിയിട്ടുണ്ടെങ്കിലും അങ്ങിങ്ങായി അവതരിപ്പിച്ച കിടിലൻ മാറ്റങ്ങൾ വണ്ടിക്ക് പുത്തൻ ഭാവമാണ് സമ്മാനിച്ചിരിക്കുന്നത്. പുതിയ കിയ കാരെൻസ് ക്ലാവിസ് എങ്ങനെയുണ്ടെന്ന് അറിയാൻ പലരും കാത്തിരിക്കുകയാവും അല്ലേ. അത്തരക്കാർക്കായി എംപിവിയുടെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം. വാങ്ങാൻ പ്ലാനുണ്ടേൽ ഇതെല്ലാം വായിച്ചിരിക്കുന്നത് ഏറെ സഹായകരമാവുകയും ചെയ്യും.

എന്താണ് മാറിയതെന്ന് അറിയാം: മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പ്രീമിയം വാഹനമായി കിയ കാരെൻസ് ക്ലാവിസ് മാറിയെന്ന് തന്നെ പറയാം. ഡിസൈനിലായാലും ആ ഒരു നവീകരണം വ്യക്തമാണ്. രൂപകൽപ്പനയുടെ കാര്യത്തിൽ കിയയുടെ ഫ്ലാഗ്ഷിപ്പ് EV9 ഇവി പോലുള്ള കൂടുതൽ പ്രീമിയം കാറുകളിൽ നിന്നാണ് സ്റ്റൈലിംഗ് കടമെടുത്തിരിക്കുന്നത്. കമ്പനിയുടെ "ഓപ്പോസിറ്റ്സ് അട്രാക്റ്റ്" ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്നതിനാൽ സംഭവം കളറായിട്ടുണ്ട്.

Kia Carens Clavis Review Design Features Spec Driving Impressions And More In Detail

ത്രീ-പോഡ് ഹെഡ്‌ലൈറ്റുകൾക്കുള്ള ത്രികോണാകൃതിയിലുള്ള ഹൗസിംഗുകളും ബ്ലാങ്ക്-ഔട്ട് ഗ്രില്ലിന് മുകളിലൂടെ ഒഴുകുന്ന കണക്റ്റഡ് ലൈറ്റ്ബാർ ഉപയോഗിച്ച് ഫ്രണ്ട് ഡിസൈൻ മനോഹരമാക്കിയിട്ടുണ്ട്. മുൻവശത്തെ എൽ-ആകൃതിയിലുള്ള ഡിആർഎല്ലുകൾ മൊത്തത്തിൽ അടിപൊളിയാണ്. അതുപോലെ തന്നെ ബമ്പറുകൾ ഇപ്പോൾ കൂടുതൽ ആംഗുലാർ ഷേപ്പിലാണ് ഒരുക്കിയിരിക്കുന്നത്. സിൽവർ ഫോക്സ് ബാഷ് പ്ലേറ്റുകളും കൂടിയാവുമ്പോൾ എംപിവിക്ക് പ്രീമിയം ടച്ച് ലഭിക്കുകയും ചെയ്യുന്നു.

17 ഇഞ്ച് ഡയമണ്ട്-കട്ട് ഡ്യുവൽ-ടോൺ അലോയ് വീലുകളുടെ രൂപകൽപ്പനയും മാറിയിട്ടുണ്ട്. റൂഫ് റെയിലുകളും, എൽഇഡി ടെയിൽലൈറ്റുകളെ ബന്ധിപ്പിക്കുന്ന അൽപ്പം കട്ടിയുള്ള ലൈറ്റ്ബാറും പുതുമയുള്ളതാണ്. പ്യൂറ്റർ ഒലിവ്, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ്, ഗ്ലേസിയർ വൈറ്റ് പേൾ, ഇംപീരിയൽ ബ്ലൂ, ഐവറി സിൽവർ ഗ്ലോസ് എന്നിവയാണ് കാരെൻസ് ക്ലാവിസിലെ കളർ ഓപ്ഷനുകൾ.

Kia Carens Clavis Review Design Features Spec Driving Impressions And More In Detail

എക്സ്റ്റീരിയറിനേക്കാൾ കിടിലമാണ് ഇന്റീരിയർ എന്നുപറയാം. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും അകത്തളത്തിന് ലക്ഷ്വറി ഫീലാണ് സമ്മാനിക്കുന്നത്. ഫ്ലാറ്റ്-ബോട്ടംഡ് സ്റ്റിയറിംഗ് വീലും എസി സജ്ജീകരണത്തിനായുള്ള എയർ വെന്റുകളും പുതിയതാണ്.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 4-വേ പവർഡ് ഡ്രൈവർ സീറ്റ്, 8-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, വലിയ പനോരമിക് സൺറൂഫ് എന്നിവയാണ് പുതിയ കിയ കാരെൻസ് ക്ലാവിസിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. എംപിവിയുടെ ടോപ്പ്-സ്പെക്ക് വേരിയന്റിൽ 360-ഡിഗ്രി ക്യാമറയും കിയയുടെ കണക്റ്റഡ് കാർ ടെക് സ്യൂട്ടും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഡ്രൈവിംഗ് കൂടുതൽ സുഖകരമാവും.

Kia Carens Clavis Review Design Features Spec Driving Impressions And More In Detail

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളീഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സജ്ജീകരണവും കിയ കാരെൻസ് ക്ലാവിസിന് ലഭിക്കുന്നുണ്ട്. കൂടാതെ ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ്, സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും എംപിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാരെന്‍സിലെ എല്ലാ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളും കാരെന്‍സ് ക്ലാവിസിലേക്കും അതേപടി പകർത്തിയിട്ടുണ്ട്. എന്നാല്‍ 113.4 bhp കരുത്തിൽ 143.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 6-സ്പീഡ് മാനുവല്‍ മാത്രമാണ് ഏക ട്രാൻസ്മിഷൻ ഓപ്ഷന്‍. 1.5 ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 158 bhp പവറിൽ 253 Nm ടോര്‍ക്ക് വരെ നിർമിക്കാൻ ശേഷിയുള്ളതാണെന്നും കമ്പനി പറയുന്നു.

Kia Carens Clavis Review Design Features Spec Driving Impressions And More In Detail

ഇതിൽ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിവെച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, iMT ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കും ടർബോ പതിപ്പിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 114.4 bhp കരുത്തിൽ ഏകദേശം 250 Nm പീക്ക് ടോര്‍ക്ക് പുറപ്പെടുവിക്കും. ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഇതിനൊപ്പം തെരഞ്ഞെടുക്കാം.

6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് കൂടാതെ കാരെന്‍സ് ക്ലാവിസിലെ മറ്റ് വലിയ മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിക്കുന്നവർക്ക് വലിയ വീലുകളുടെയും ടയറുകളുടെയും സോഫ്റ്റർ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിന്റെയും രൂപത്തിലാണ് ഉത്തരം ലഭിക്കുക. അങ്ങനെ മൊത്തത്തിൽ മുൻഗാമിയുമായി സാമ്യമുണ്ടെങ്കിലും ചെറിയ ചെറിയ മാറ്റങ്ങളാണ് ക്ലാവിസിനെ കിടിലമാക്കുന്നത്.

Kia Carens Clavis Review Design Features Spec Driving Impressions And More In Detail

ഓടിക്കാൻ എങ്ങനെയുണ്ട്: ഏവരും അറിയാൻ ആഗ്രഹിച്ചിരിക്കുന്ന കാര്യം ഇതായിരിക്കും. പുതിയ കിയ കാരെൻസ് ക്ലാവിസ് ഓടിക്കാനും യാത്ര ചെയ്യാനും എങ്ങനെയുണ്ടെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ പൊളിച്ചിട്ടുണ്ട്. ടർബോ പെട്രോൾ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമുള്ള വേരിയന്റാണ് റിവ്യൂ വിശേഷങ്ങൾക്കായി ലഭിച്ചത്. ഈ എഞ്ചിൻ ശക്തമായ മിഡ്, ടോപ്പ് എൻഡാണ് വാഗ്ദാനം ചെയ്യുന്നത്. എംപിവിയിലെ ഡിസിടി ഗിയർബോക്സ് ഒരു സുഗമമായ ഷിഫ്റ്ററാണ് സമാമനിക്കുന്നത്.

പക്ഷേ ഗിയർ ഷിഫ്റ്റിംഗ് കൂടുതൽ വേഗത്തിലാകുമായിരുന്നുവെങ്കിൽ ഡ്രൈവിംഗ് ഒന്നുകൂടി രസമായാനേ. സ്റ്റിയറിംഗ് ഭാരവും ത്രോട്ടിൽ റെസ്പോൺസും മാറ്റുന്ന ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഇപ്പോൾ കിയ കാരെൻസ് ക്ലാവിസിൽ ഒരുക്കിയിട്ടുണ്ട്.കിയ ക്ലാവിസിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതിനാൽ പഴയ കാരെൻസിനെ അപേക്ഷിച്ച് വാഹനത്തിലെ യാത്രകൾ കൂടുതൽ സുഖകരമായിട്ടുണ്ട്.

കുണ്ടും കുഴിയുമെല്ലാം എളുപ്പത്തിൽ മറികടക്കാനും വാഹനത്തിനാവുന്നുണ്ട്. സുഖകരമായിരിക്കാൻ ധാരാളം സ്പേസുള്ളതും സാമാന്യം മികച്ച സീറ്റുകളും യാത്രാ സുഖം വർധിപ്പിക്കാൻ സഹായിക്കും. മൂന്നാം നിരയിൽ പോലും അതിശയിപ്പിക്കുന്ന രീതിയിലുള്ള സ്പേസാണുള്ളത്. അങ്ങനെ മൊത്തത്തിൽ അതിശിയിപ്പിക്കുന്നൊരു ഫാമിലി കാറാണ് പുതിയ കാരെൻസ് ക്ലാവിസ് എന്ന് നിസംശയം പറയാം. ഇനി വില കൂടി അറിഞ്ഞാൽ ആളുകൾ വാങ്ങാൻ ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 16, 2025, 13:00 [IST]
English summary
Kia carens clavis review design features spec driving impressions and more in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X