കണ്ടാൽ തോന്നില്ലേലും എല്ലാം പുതിയതാ, പുത്തൻ ഥാർ 3-ഡോർ എസ്‌യുവിയുടെ വോക്ക്എറൗണ്ട് റിവ്യൂ വായിച്ചാലോ

അടുത്തിടെയായി ഇന്ത്യൻ വാഹന പ്രേമികൾ ഒന്നാകെ കാത്തിരുന്ന എസ്‌യുവിയായിരുന്നു പുതിയ 3-ഡോർ ഥാർ (New Mahindra Thar 3-Door). പഴയ മോഡലിനെ നവീകരിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കുന്നുവെന്ന് കേട്ടപ്പോഴെ മനക്കോട്ടകൾ കെട്ടി ഫാൻസ് എല്ലാം കാത്തിരിക്കുകയായിരുന്നു. പക്ഷേ കോസ്മെറ്റിക് മാറ്റങ്ങളൊന്നുമില്ലാതെ എത്തിയ 2025 മോഡൽ പലരേയും ആദ്യ കാഴ്ച്ചയിൽ നിരാശപ്പെടുത്തിയിട്ടുണ്ടാവാം. പക്ഷേ ഥാറിന് പുറത്തേക്കാൾ അകത്താണ് മാറ്റങ്ങൾ കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഫീച്ചറുകൾ, സുഖസൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൊണ്ടുവന്നിരിക്കുന്ന നവീകരണങ്ങൾ ആരേയും ഞെട്ടിക്കാൻ പ്രാപ്‌തമാണെന്ന് വേണം പറയാൻ.

അതും പഴയ വിലയിൽ തന്നെ ഈ മാറ്റങ്ങളെല്ലാം ലഭിക്കുന്നുവെന്ന് പറയുമ്പോൾ ആരായാലും വീണുപോവും. 9.99 ലക്ഷം മുതൽ 16.99 ലക്ഷം വരെയാണ് 2025 മോഡൽ മഹീന്ദ്ര ഥാർ 3-ഡോറിന് വരുന്ന എക്സ്ഷോറൂം വില. ബോഡി കളർ ഗ്രിൽ, പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെൻ്റ് സിസ്റ്റം, റോഡുകളിലെയും ഓഫ്‌റോഡുകളിലെയും ഉപയോഗത്തിന് ഇണങ്ങുന്ന ഫീച്ചറുകൾ എന്നിവ കോർത്തിണക്കിയതിനാൽ ഇതൊരു വാല്യു ഫോർ മണിയായി മാറിയിട്ടുണ്ട്. വണ്ടിയുടെ വോക്ക്എറൌണ്ട് റിവ്യൂവിലേക്ക് കടന്നാലോ.

Mahindra Thar Facelift Walkaround Review

ഡിസൈനും സ്റ്റൈലും: പുത്തൻ മോഡലിന്റെ പുറംമോടിയിൽ ചെറിയ ചില മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ബോഡി കളർ ഫ്രണ്ട് ഗ്രിൽ, മാറ്റ് ബ്ലാക്ക്, സിൽവർ ആക്സന്റുകളോടുകൂടിയ ഡ്യുവൽ-ടോൺ ബമ്പറുകൾ എന്നിവയാണ് മുന്നിലെ മാറ്റങ്ങൾ. 18-ഇഞ്ച് അലോയ് വീലുകൾ, ബോഡി ക്ലാഡിംഗ്, ഡോർ ഹിംഗുകൾ എന്നിവ നിലനിർത്തിയതാണ് വശക്കാഴ്ച്ചയെ മനോഹരമാക്കുന്നത്. പിന്നിൽ പാർക്കിംഗ് ക്യാമറ, വൈപ്പർ, ഡീഫോഗർ എന്നിവയുണ്ട്. ടാംഗോ റെഡ്, ഗ്രേ എന്നീ പുതിയ നിറങ്ങളും എസ്‌യുവിയുണ്ട് ലഭ്യമാണ്.

ഇന്റീരിയർ: 3-ഡോർ എസ്‌യുവിയുടെ അകത്തളം പൂർണമായും കറുത്ത നിറത്തിലാണ് പണികഴിച്ചിരിക്കുന്നത്. ലാപ് ടൈമർ, ഓഫ്-റോഡ് സ്റ്റാറ്റസ്, അഡാപ്റ്റീവ് റിവേഴ്സ് ക്യാമറ ഗൈഡ്‌ലൈൻസ് തുടങ്ങിയ ഫീച്ചറുകളുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെൻ്റ് സിസ്റ്റം ഇത്തവണ വന്നെത്തിയിട്ടുണ്ട്. ഉൾവശത്തെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി പുതിയ അപ്ഹോൾസ്റ്ററി, സ്റ്റോറേജോടുകൂടിയ സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, പിന്നിലെ എസി വെന്റുകൾ എന്നിവയും വാഹനത്തിന് കൊടുത്തു.

Mahindra Thar Facelift Walkaround Review

പവർ വിൻഡോ സ്വിച്ചുകളും ഡോറുകളിലേക്ക് മാറ്റിസ്ഥിപിച്ചു. മുൻവശത്തെ വിൻഡോകൾക്ക് ഒരു-ടച്ച് അപ്പ്/ഡൗൺ, പുതിയ ഇലക്ട്രോണിക് ഫ്യൂവൽ ലിഡ് ഓപ്പണർ എന്നിവയും അധിക സൗകര്യങ്ങൾ നൽകുന്നു. എളുപ്പത്തിൽ കയറാനും ഇറങ്ങാനും സഹായിക്കുന്ന പുതിയ ഗ്രാബ് ഹാൻഡിലുകൾ A-പില്ലറിൽ നൽകിയിട്ടുണ്ട്. ഡോർ പാനലുകളിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നത് കൂടുതൽ സുഖകരമായ അനുഭവാണ് നൽകുന്നത്.

എഞ്ചിനും പെർഫോമൻസും: പുതിയ 2025 ഥാറിൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകൾ തുടർന്നും ലഭ്യമാവും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം 4x4 സംവിധാനവും ലഭിക്കും. ഫോർ-വീൽ ഡ്രൈവ് സംവിധാനം ഓഫ്-റോഡ് യാത്രകൾ അനായാസമാക്കാനായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പഴയ മോഡലിന് സമാനമായ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന്റയും പ്രത്യേകത. എഞ്ചിനും ട്രാൻസ്മിഷനും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം.

Mahindra Thar Facelift Walkaround Review

സേഫ്റ്റി: സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം ഡ്രൈവിംഗ് എളുപ്പമാക്കുന്നുണ്ട്. സുരക്ഷാ ഫീച്ചറുകളിലേക്ക് വന്നാൽ ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവയെല്ലാം കാണാനാവും. റിവേഴ്സ് പാർക്കിംഗ് ക്യാമറയും, പിന്നിലെ ഡിഫോഗറും സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നുണ്ട്.

വേരിയന്റുകളും വിലയും: റിയർ വീൽ ഡ്രൈവ്, ഫോർവീൽ ഡ്രൈവ് എന്നിങ്ങനെ തിരിച്ചാണ് ഏറ്റവും പുതിയ 2025 മോഡൽ മഹീന്ദ്ര ഥാർ വിപണിയിൽ എത്തുന്നത്. ഇതിൽ ബേസ് AXT RWD 1.5 ഡീസൽ പതിപ്പിന് 9.99 ലക്ഷമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

Mahindra Thar Facelift Walkaround Review

LXT RWD 1.5 ഡീസലിന് 12.99 ലക്ഷം, LXT RWD ഓട്ടോമാറ്റിക് പെട്രോളിന് 13.99 ലക്ഷം, LXT 4WD പെട്രോളിന് 14.69 ലക്ഷം, LXT 4WD 2.2 ഡീസലിന് 15.49 ലക്ഷം, LXT 4WD പെട്രോളിന് 16.25 ലക്ഷം LXT 4WD 2.2 ഡീസലിന് 16.99 ലക്ഷം എന്നിങ്ങനെയുമാണ് വില വരുന്നത്.

ലഭ്യതയും എതിരാളികളും: പുതുക്കിയ മഹീന്ദ്ര ഥാർ ഉടൻ തന്നെ ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ ലഭ്യമാകും. അതോടൊപ്പം തന്നെ ഡെലിവറിയും വേഗത്തിൽ തുടങ്ങാനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയിലെ ഓഫ്-റോഡർ ലൈഫ് സ്റ്റൈൽ എസ്‌യുവി വിഭാഗത്തിൽ ഫോഴ്‌സ് ഗൂർഖ, മാരുതി സുസുക്കി ജിംനി എന്നിവയുമായാണ് 3-ഡോർ എസ്‌യുവിയുടെ മത്സരം.

More from DriveSpark

Article Published On: Friday, October 3, 2025, 10:30 [IST]
English summary
Mahindra thar facelift walkaround review design changes new features and specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X