എല്ലാ അർഥത്തിലും ന്യൂജെൻ! വിസ്‌മയിപ്പിച്ച് പുതിയ കിയ സെൽറ്റോസ്; റിവ്യൂ വിശേഷങ്ങൾ വായിച്ചാലോ

കിയയെന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ അഡ്രസുണ്ടാക്കി കൊടുത്ത എസ്‌യുവിയാണ് സെൽറ്റോസ്. കന്നി മോഡൽ തന്നെ ഉയരങ്ങൾ കീഴടക്കിയപ്പോൾ ബ്രാൻഡിന് അതിവേഗം ജനഹൃദയങ്ങൾ കീഴടക്കുവാനായി. ലുക്കിനൊപ്പം മോഡേൺ ഫീച്ചറുകളും കുത്തിനിറച്ച് എത്തിയതായിരുന്നു മോഡലിനെ വലിയ വിജയമാക്കി തീർത്തത്. കൃത്യമായ ഇടവേളകളിൽ വാഹന നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും കിയയ്ക്ക് മടിയൊന്നുമില്ല താനും. മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ വീണ്ടും തരംഗമാകുവാനായി സെൽറ്റോസിൻ്റെ ന്യൂജെൻ മോഡലിനെ കിയ അടുത്തിടെ അവതരിപ്പിക്കുകയുണ്ടായി. പുതുമോഡൽ എങ്ങനെയുണ്ടെന്നറിയാൻ പലരും കാത്തിരിക്കുകയായിരിക്കും അല്ലേ. അവർക്കായി റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.

ഡിസൈൻ

കിയയുടെ ആഗോള മോഡലായ ടെല്ലുറൈഡിൻ്റെ മിനി വേർഷൻ പോലെ തോന്നുന്ന ഡിസൈനാണ് ന്യൂജെൻ സെൽറ്റോസിനെ മൊത്തത്തിൽ ആളുകളിലേക്ക് അടുപ്പിക്കുന്നത്. ഓപ്പോസിറ്റ്സ് യുണൈറ്റ് ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ പുതിയ ഇൻഫിനിറ്റ് എസ്‌യുവി ഡിസൈൻ ഭാഷ്യമാണ് പിന്തുടർന്നിരിക്കുന്നത്. പുതുക്കിയ രൂപം തന്നെയാണ് സെൽറ്റോസിൻ്റെ പ്രധാന ആകർഷണം.

New Gen Kia Seltos SUV Review

ഡാർക്ക് ക്രോം ഗ്രിൽ മുൻവശത്തിന് മനോഹരമായ ഭാവം നൽകുന്നുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകളും, ഡിആർഎല്ലുകളും അതിനോടൊപ്പം സംയോജിപ്പിച്ച ഇൻഡിക്കേറ്ററുകളും വാഹനത്തിന് ആധുനികമായൊരു രൂപം നൽകുന്നുണ്ട്. ലോ ലൈറ്റിൽ പോലും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തരത്തിലാണ് എസ്‌യുവിയുടെ ലൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ ഗ്ലോസി ബ്ലാക്ക് ആക്സൻ്റുകളും, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും മാറ്റുകൂട്ടുന്നു.

അതോടൊപ്പം നിയോൺ ഗ്രീൻ ബ്രേക്ക് കാലിപ്പറുകൾ വല്ലാത്തൊരു അഴക് സമ്മാനിക്കുന്നുണ്ടെന്ന് വേണം പറയാൻ. ഓട്ടോമാറ്റിക് ഫ്ലഷ് ഡോർ ഹാൻഡിലുകളും രൂപത്തോട് ഇണങ്ങി നിൽക്കുന്നുമുണ്ട്. പിൻഭാഗത്ത് കണക്റ്റഡ് ടെയിൽ ലൈറ്റ് ഡിസൈൻ, ഗ്ലോസ് ബ്ലാക്ക് ട്രിം, ഹിഡൻ വൈപ്പർ, വാഷർ സിസ്റ്റം, സ്റ്റോപ് ലൈറ്റ് എന്നിവയെല്ലാമാണ് ഇടംപിടിച്ചിരിക്കുന്നത്. 60:40 ആയി ഫോൾഡ് ചെയ്യാനാവുന്ന റിയർ സീറ്റുകളോടുകൂടിയ 447 ലിറ്റർ ബൂട്ട് സ്പേസും പുതിയ സെൽറ്റോസിൻ്റെ ഭാഗമാണ്.

New Gen Kia Seltos SUV Review

പുതിയ K3 പ്ലാറ്റ്‌ഫോമിലാണ് ന്യൂജെൻ കിയ സെൽറ്റോസ് നിർമിച്ചിരിക്കുന്നത്. ഇതുവഴി പഴയ മോഡലിനെക്കാൾ വലുതും, വീതിയും, ഉയരവുമുള്ളതാക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഇപ്പോൾ എസ്‌യുവിലുണ്ട്. മൊത്തത്തിൽ പുതിയ മോഡലിന് 4,460 mm നീളവും, 1,830 mm വീതിയും, 2,690 mm വീൽബേസും ഉണ്ട്. മൊത്തത്തിൽ ആര് കണ്ടാലും കൊതിക്കുന്ന രൂപം ആവാഹിച്ചെടുക്കുന്നതിൽ സെൽറ്റോസ് വിജയിച്ചിട്ടുണ്ടെന്ന് പറയാം.

ഇൻ്റീരിയർ

എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും പൂർണമായും ഉടച്ചുവാർത്തിട്ടുണ്ട്. ലംബർ സപ്പോർട്ടുള്ള ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകളാണ് കിയ സെൽറ്റോസിൽ ഒരുക്കിയിരിക്കുന്നത്. ഡ്രൈവർ സീറ്റിന് മെമ്മറി ഫങ്ഷനും ലഭ്യമാണെന്നതിനാൽ ദൂരയാത്രകൾ കൂടുതൽ സുഖകരമായിരിക്കും. ഡാഷ്‌ബോർഡിൽ കണക്റ്റഡ് സ്‌ക്രീൻ ലേഔട്ടാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

New Gen Kia Seltos SUV Review

ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമായി 10.3 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്‌പ്ലേകളുണ്ട്. എയർ കണ്ടീഷനിംഗ് നിയന്ത്രിക്കുന്നതിനായി 5-ഇഞ്ചിൻ്റെ ടച്ച്‌സ്‌ക്രീനും നൽകിയിരിക്കുന്നു. മീഡിയ, നാവിഗേഷൻ, ഹോം ക്രമീകരണങ്ങൾ എന്നിവയ്ക്കായി ഫിസിക്കൽ ബട്ടണുകളും, വോളിയം റോക്കറും ഉപയോഗിക്കാവുന്നതാണ്. ചാർജിംഗ് ആവശ്യങ്ങൾക്കായി മുന്നിൽ മൂന്ന് യുഎസ്ബി പോർട്ടുകളും പിന്നിൽ രണ്ട് യുഎസ്ബി പോർട്ടുകളും നൽകിയിട്ടുണ്ട്.

വയർലെസ് ചാർജിംഗ് പാഡും പുതുതലമുറ കിയ സെൽറ്റോസിൻ്റെ അകത്തളത്തിലെ പ്രത്യേകതയാണ്. സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും, പ്ലാസ്റ്റിക്കും ചേർന്നുള്ള ക്യാബിൻ യാത്രക്കാർക്ക് സുഖകരമായ അനുഭവം നൽകുന്നുമെന്ന് ഉറഫ്പാണ്. ഇതുകൂടാതെ ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് റിയർവ്യൂ മിറർ, സൺഗ്ലാസ് ഹോൾഡർ, വാനിറ്റി മിററുകൾ, സബ്‌വൂഫറോടുകൂടിയ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും എസ്‌യുവിയുടെ അകത്തളത്തിലെ പ്രത്യേകതകളാണ്.

New Gen Kia Seltos SUV Review

പുതിയ ത്രീ-സ്‌പോക്ക് ഡിസൈനിലുള്ള സ്റ്റിയറിംഗ് വീൽ, ടിൽറ്റ്, ടെലിസ്‌കോപിക് അഡ്ജസ്റ്റ്‌മെൻ്റ് എന്നിവയോടുകൂടിയാണ് വരുന്നത്. പാഡിൽ ഷിഫ്റ്ററുകൾ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, ഹിൽ ഡിസെന്റ്, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് എന്നിവയുടെ നിയന്ത്രണങ്ങൾ സ്റ്റിയറിംഗ് വീലിൽ നൽകിയിരിക്കുന്നതും ഡ്രൈവിംഗ് സമയത്ത് സഹായകരമായ സംഗതിയാണ്.

എഞ്ചിൻ ഓപ്ഷനുകൾ

കിയ സെൽറ്റോസിന്റെ നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ അതേപടി പുതുതലമുറയിലേക്കും പറിച്ചുനട്ടിട്ടുണ്ട്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. പവർഔട്ട്പുട്ട് കണക്കുകളും നിലവിലുണ്ടായിരുന്ന സെൽറ്റോസിന് സമാനമാണെന്ന് വേണം പറയാൻ.

New Gen Kia Seltos SUV Review

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 144 Nm ടോർക്ക് വരെ നൽകാനാവും. അതേസമയം 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിന് 158 bhp പവറിൽ 253 Nm ടോർക്കും 1.5 ലിറ്റർ ടർബോ ഡീസലിന് 114 bhp കരുത്തും 250 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഡ്രൈവിംഗും ഹാൻഡിലിംഗും

6 സ്പീഡ് ടോർക്ക് കൺവെർട്ടറുമായി ജോടിയാക്കിയ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് റിവ്യൂവിനായി ലഭിച്ചത്. ഇത് മികച്ച പെർഫോമൻസ് തന്നെയാണ് കാഴ്ച്ചവെക്കുന്നത്. സഡൺ ആക്‌സിലറേഷൻ പോലും മികച്ചതായതിനാൽ ലാഗ് ഒന്നുമില്ല. എന്നാൽ കൂടുതൽ പെർഫോമൻസ് വേണമെന്നുള്ളവർക്ക് ടർബോ പെട്രോൾ എഞ്ചിനുള്ള വേരിയൻ്റുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. സെൽറ്റോസിൽ വിവിധ ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ ഉണ്ട്. ഈ മോഡുകൾ സ്റ്റിയറിംഗ്, ത്രോട്ടിൽ പ്രതികരണം എന്നിവ ക്രമീകരിക്കാൻ സഹായിക്കും.

K3 പ്ലാറ്റ്‌ഫോം കാറിനെ വലിപ്പമേറിയതാക്കുന്നതിന് പുറമെ അൽപ്പം ഭാരമുള്ളതുമാക്കുന്നുണ്ടേ. ഇത് സസ്പെൻഷൻ ട്യൂണിംഗിൽ മാറ്റം വരുത്താൻ കാരണമായിട്ടുണ്ട്. എങ്കിലും ഹാൻഡിലിംഗിലെ മികവൊന്നും നഷ്‌ടപ്പെടുത്തിയിട്ടില്ലെന്നത് രസകരമാണ്. സീറ്റുകൾ നല്ലരീതിയിലുള്ള സപ്പോർട്ട് നൽകുന്നതിനാൽ യാത്രകളും കൂടുതൽ സുഖകരമായിരിക്കും. അങ്ങനെ ഡ്രൈവ് ചെയ്യാനായാലും പിന്നിലിരിക്കാനായാലും സെൽറ്റോസ് നല്ലൊരു ഫാമിലി എസ്‌യുവിയാണ്. അതിനാൽ താത്പര്യമുള്ളവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാം.

More from DriveSpark

Article Published On: Tuesday, December 23, 2025, 12:41 [IST]
English summary
New gen kia seltos suv review design features specs driving impressions and more in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X